Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കുറെ ചളി റൊമാൻസും മണ്ണാങ്കട്ടയും മാത്രമുള്ള സീരിയലുകളെക്കാൾ ഒരുപാട് സന്ദേശങ്ങളും ഇന്നത്തെ സമൂഹത്തിന് വേണ്ട ഓർമപ്പെടുത്തലുകളുമാണ് കുടുംബവിളക്ക്: വേദികേ... അഭിനയം കൊള്ളാം! പക്ഷെ ഏൽക്കില്ല, പിറന്നാൾ ആഘോഷം കെങ്കേമം ആകുമോ??

14 DECEMBER 2021 08:34 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരെ കൈയിലെടുക്കാൻ വേണ്ടി വ്യത്യസ്തമായ വഴികളിൽ കൂടി സഞ്ചരിക്കുന്ന സീരിയലാണ് കുടുംബവിളക്ക്. അഞ്ഞൂറ് എപ്പിസോഡുകളോട് അടുക്കാൻ പോകുന്ന സീരിയൽ നിർണായക രം​ഗങ്ങളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്.

പ്രേക്ഷകരുടെ ആഗ്രഹത്തിനൊത്ത രീതിയിലാണ് ഇപ്പോൾ സീരിയൽ മുന്നോട്ട് കൊണ്ട് പോകുന്നത്. ഇന്നലത്തെ എപ്പിസോഡ് കണ്ട എല്ലാ പ്രേക്ഷകർക്കും ഇപ്പോൾ അതിനുള്ള വ്യക്തമായ ഉത്തരം കിട്ടികഴിഞ്ഞിരിക്കുകയാണ്. അതിൽ ഏറ്റവും എടുത്തു പറയേണ്ടത്, അനിരുദ്ധിന്റെ ആ മാറ്റമാണ്.

ഇന്ദ്രജ ഫോൺ വിളിക്കുന്നതുമുതൽ, പിന്നെ അങ്ങോട്ട് അഭിനയിച്ചു തകർക്കുക തന്നെ ആയിരുന്നു. ഒരു ഭർത്താവെന്ന നിലയിൽ അനുവിനോട് സ്നേഹത്തോടെ സംസാരിക്കുന്ന രംഗങ്ങളൊക്കെ അടിപൊളിയായിരുന്നു.

"എന്റെ പെണ്ണ്, എന്നും നീയാണ്.. ഞാൻ ഒരിക്കലും അച്ചനെ പോലെയാകില്ല, എന്നൊക്കെ പറയുമ്പോൾ ചിലരുടെ യെങ്കിലും മനസ്സിൽ അറിയാതെ സങ്കടം വന്നിട്ടുണ്ടാകും.

 

 

പിന്നെ, അച്ഛമ്മയോടുള്ള സംസാരം, അമ്മയെ ഒരിക്കലും കുറ്റപ്പെടുത്തരുതെന്ന് പറയുന്നതും.. പ്രതീഷിനോട് കാണിച്ച സ്നേഹവും. അവസാനം അമ്മയെ കണ്ടപ്പോൾ, ഇത്രയും നാളും പ്രകടിപ്പിക്കാത്ത സ്നേഹം കാണിച്ചപ്പോൾ, കണ്ണ് നിറയാത്തവരായി ആരും തന്നെ ഉണ്ടായിരുന്നിട്ടിൽ. ഓരോ വീട്ടമ്മമാരുടെയും, മനസിൽ തട്ടിയ എപ്പിസോഡ് തന്നെയായിരുന്നു ഇന്നലത്തെ എപ്പിസോഡ്.

മരണത്തിലേക്ക്, ആരോടും പറയാതെ ലക്ഷ്യമില്ലാത്തൊരു യാത്രയ്ക്ക് അനി തിരിച്ചപ്പോൾ, കുതന്ത്രങ്ങൾ കൂടെ പിറപ്പിനെ പോലെ മാറോട് ചേർക്കുകയാണ് വേദിക, അതിനെ പറ്റിയൊരു അമ്മായിയും ഉണ്ടല്ലോ.. ഇന്നത്തെ എപ്പിസോഡിൽ വേദികയുടെ പുതിയ തന്ത്രമാണ്. പിറന്നാൾ ആഘോഷത്തിന് സിദ്ധു പോകാതിരിക്കാൻ ഒരു അറ്റ കൈ പ്രയോഗം വേദിക നടത്തുമ്പോൾ പാളി പോകുമോ.. ഇല്ലയോ എന്ന് നമുക്കിന്ന് അറിയാം.

സീരിയലിന്റെ പുതിയ പ്രമോ ഇപ്പോൾ ഏഷ്യാനെറ്റ് പുറത്ത് വിട്ടിരിക്കുകയാണ്. സുമിത്രയുടെ പിറന്നാൾ ആഘോഷങ്ങളിൽ സിദ്ധാർഥ് പങ്കെടുക്കാതരിക്കാൻ നടുവിന് പരുക്കേറ്റു എന്ന് പറഞ്ഞ് അഭിനയിക്കുന്ന വേദികയാണ് പുതിയ പ്രമോയിലുള്ളത്. മക്കളുടെ ആ​ഗ്രഹപ്രകാരമാണ് ഇത്തവണ പിറന്നാൾ ആ​ഘോഷിക്കാനുള്ള തീരുമാനത്തിലേക്ക് സുമിത്ര എത്തിയത്. സിദ്ധുവിന് പിറന്നാൾ ആഘോഷ ചടങ്ങിലേക്ക് ക്ഷണം ഉണ്ട്.

എന്നാൽ സിദ്ധാർഥ് മുൻഭാര്യയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിൽ വേദികയ്ക്ക് താൽപര്യമില്ല. അതിനാലാണ് വീണെന്നും നടുവിന് പരിക്കേറ്റെന്നും പറഞ്ഞ് കരഞ്ഞ് നിലവിളിച്ച് സിദ്ധാർഥിനെ എവിടേയും പോകാൻ അനുവ​ദിക്കാതെ വേദിക കൂടെ നിർത്തുന്നത് എന്നാണ് പുതിയ പ്രമോയിൽ നിന്നും മനസിലാകുന്നത്.

 

 

വേദികയ്ക്ക്, നടക്കാൻ സാധിക്കുന്നില്ലെന്നും ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടുമെല്ലാം ബഹളം വെക്കുന്ന വേദികയുടെ രം​ഗങ്ങൾ രസകരമായിട്ടാണ് പ്രമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വില്ലത്തിയാണ് വേദികയെങ്കിലും നായികയെക്കാൾ ആരാധകർ വില്ലത്തിയായ വേദികയ്ക്ക് ഉണ്ട്.

വേദികയുടെ, അഭിനയത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും പ്രേക്ഷകർ അറിയിച്ചിട്ടുണ്ട്. 'വേദികയുടെ അഭിനയം കണ്ടാൽ‌ മോനും മരുമകളും എവിടെയെങ്കിലും പോകാൻ ഇറങ്ങുബോൾ ചില അമ്മായിയമ്മകളുടെ അടവ് പോലെ ആയിപ്പോയി', 'കുറെ ചളി റൊമാൻസും മണ്ണാങ്കട്ടയും മാത്രമുള്ള സീരിയലുകളെക്കാൾ ഒരുപാട് സന്ദേശങ്ങളും ഇന്നത്തെ സമൂഹത്തിന് വേണ്ട ഓർമപ്പെടുത്തലുകളും കാണിക്കുന്ന ഒരു പരമ്പര കുടുംബവിളക്ക് ആണ്' എന്നാണ് മറ്റൊരാൾ പറഞ്ഞിരിക്കുന്നത്.

അതുപോലെ അനി മരിക്കരുതെന്നും പ്രേക്ഷകർ പറയുന്നുണ്ട്. അനിരുദ്ധിനെ നല്ലൊരു ബോൾഡ് ആയിട്ടുള്ള കഥാപാത്രമായി തിരികെ കൊണ്ട് വരണമെന്നാണ്, എല്ലാവരുടെയും അഭിപ്രായം. എന്തായാലും അങ്ങനെയൊക്കെ നടക്കുമോ ഇല്ലയോ എന്ന് നമുക്ക് കാത്തിരുന്ന കാണാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends