Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കുടുംബവിളക്കിന് ആരാധകർ കൂടുന്നതിന് പിന്നിലെ കാരണം ഇത്!! പരമ്പരയിൽ ട്വിസ്റ്റ് കൊണ്ട് വന്ന കുടുംബ വിളക്ക് ടീം ചില്ലറക്കാരല്ല കേട്ടോ; പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെ

14 DECEMBER 2021 08:50 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ൽ ആരംഭിച്ച സീരിയൽ സംഭബഹുലമായി മുന്നോട്ട് പോവുകയാണ്.

സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. ഇവർക്ക് ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് സീരിയലിൽ പറയുന്നത്. എന്നാൽ തുടക്കത്തിൽ എല്ലാ വിഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സീരിയലിന് കഴിഞ്ഞിരുന്നില്ല. കഥയുടെ പേരിൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു എന്നാൽ സീരിയലിന്റെ കഥ പശ്ചാത്തലം മാറിയപ്പോഴാണ് ആരാധകരുടെ എണ്ണം വർധിക്കുന്നത്.

സുമിത്ര പ്രതികരിക്കാൻ തുടങ്ങിയതോടെയാണ് സീരിയൽ മറ്റൊരു തലത്തിലേയ്ക്ക് നീങ്ങാൻ തുടങ്ങിയത്. ഇതോടെ ആരാധകരുടെ എണ്ണവും വർധിക്കുകയായിരുന്നു എന്നാൽ ഇടയ്ക്ക് വെച്ച് പിന്നേയും സീരിയലിന്റെ കാലിടറുകയായിരുന്നു. സീരിയലിലെ ആവർത്തന വിരസത വില്ലനാവുകയായിരുന്നു. വേദികയിലേയ്ക്കും സുമിത്രയിലേയ്ക്കും മാത്രം ഒതുങ്ങി പോവുകയായിരുന്നു. എന്നാൽ ഇപ്പോഴിത ഗംഭീരം മടങ്ങി വരവിനായി തയ്യാറെടുക്കുകയാണ് കുടുംബവിളക്ക്. കഥഗതിയിലെ മാറ്റം പ്രേക്ഷകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

 

 

വേദികയേയും സുമിത്രയേയും കൂടുതൽ ഫോക്കസ് ചെയ്യാതെ മറ്റുള്ള കഥാപാത്രങ്ങളിലേയ്ക്ക് കൂടെ ഇറങ്ങി ചെല്ലുകയാണ്. സിദ്ധാർത്ഥിന്റെ മാറ്റം പ്രേക്ഷകർ ആഘോഷമാക്കുമ്പോഴാണ് മറ്റൊരു ട്വിസ്റ്റ് സംഭവിക്കുന്നത്. അനിരുദ്ധിന്റെ മാറ്റം പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്.

സീരിയലിൽ നെഗറ്റീവ് കഥാപാത്രമാണെങ്കിലും ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ആനന്ദ്. സിദ്ധാർത്ഥ് മാറിയത് പോലെ അനിയും മാറണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. ഇപ്പോഴിത പ്രേക്ഷകരുടെ ആഗ്രഹം പോലെ തന്നെ നടന്നിട്ടുണ്ട്. അമ്മയേയും സഹോദരൻ പ്രതീഷിനേയുമൊക്കെ അംഗീകരിച്ചിരിക്കുകയാണ് അനി. വെറുമൊരു മാറ്റമല്ല ഇത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുടുംബവിളക്കിന്‌റെ പുതിയ മാറ്റത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണമാണ്. നല്ല കമന്റുകളാണ് ലഭിക്കുന്നത്. മറ്റു പരമ്പരകകളുമായി താരതമ്യം ചെയ്യുന്നുമുണ്ട്. ''കുറെ ചളി റൊമാൻസും മണ്ണാങ്കട്ടയും മാത്രമുള്ള സീരിയലുകളെക്കാൾ ഒരുപാട് സന്ദേശങ്ങളും ഇന്നത്തെ സമൂഹത്തിന് വേണ്ട ഓർമപ്പെടുത്തലുകളും കാണിക്കുന്ന ഒരു പരമ്പര കുടുംബവിളക്ക് ആണ്.

 

 

 

ഇന്നലത്തെ എപ്പിസോഡിൽ തന്നെ തെളിയിച്ചു'' എന്നാണ് ഒരു ആരാധിക പറയുന്നത്. ഈ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ആരാധികയുടെ വാക്കിനെ ശരിവെച്ച് നിരവധി പേരാണ് എത്തുന്നത്. വളരെ ശരിയാണെന്നാണ് മറ്റുള്ളവർ പ്രെമോയ്ക്ക് വന്ന കമന്റിന് മറുപടിയായി പറയുന്നത്.

100 ശതമാനം ശരിയാണ്. പിന്നെ അളിഞ്ഞ റൊമാൻസും കലിപ്പൻ കാന്താരിയും അതിനെ ചുറ്റി പറ്റി ഒരു കഥയും മതിയല്ലോ ഇപ്പോഴത്തെ യൂത്തിനൊന്നും മറ്റൊരാൾ പറയുന്നുണ്ട് കൂടാതെ അനി മരിച്ചാൽ കഥയുടെ ട്രാക്ക് തന്നെ മാറും അനിയെ ബോൾഡ് ആക്കി തിരിച്ചു വരുന്ന ഒരു സീൻ പ്രതീക്ഷിക്കുന്നതായും ആരാധകർ പറയുന്നുണ്ട്. അനിയുടെ അഭിനയം ഒരു രക്ഷയുമില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.

വില്ലത്തിയായ വേദികയേയും കുടുംബവിളക്ക് ആരാധകർ പുകഴ്ത്തുന്നുണ്ട് . ശരണ്യയുടെ അഭിനയം ഒരു രക്ഷയുമില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. അനിരുദ്ധിന്റെ മാറ്റവും സുമിത്രയുടെ പിറന്നാൾ ആഘോഷവും കുടുംബവിളക്കന്റെ റേറ്റിംഗിൽ മാറ്റം കൊണ്ടു വരുമെന്നാണ് സൂചന.

പഴയ കഥാഗതി തുടർന്ന് പോയാൽ രണ്ടാം സ്ഥാനത്ത് നിന്ന് താഴേയ്ക്ക് പോകുമെന്നുള്ള മുന്നറിയിപ്പും പ്രേക്ഷകർ നൽകിയിരുന്നു. അമ്മയറിയാതെ പരമ്പരയുമായി നേരിയ വ്യത്യാസം മാത്രമേ കുടുംബവിളക്കിന് ഉണ്ടയിരുന്നുള്ളൂ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends