Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കുറുപ്പിന്റെ രണ്ടാം ഭാഗം വരുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ദുല്‍ഖര്‍, 'ലേറ്റ് ആയി വന്നാലും നല്ല രസമായി തന്നെ വരുമെന്ന്' സംവിധായകന്‍

15 DECEMBER 2021 02:04 PM IST
മലയാളി വാര്‍ത്ത

കുറുപ്പിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. 'ലേറ്റ് ആയി വന്നാലും നല്ല രസമായി തന്നെ വരും', എന്നായിരുന്നു ശ്രീനാഥ് ഇതേക്കുറിച്ച്‌ പറഞ്ഞത്. എന്നാൽ ആരാധകരെ ആവേശത്തിലാക്കി കുറുപ്പിന്റെ രണ്ടാം ഭാഗം വരുന്നു. ദുല്‍ഖര്‍ സല്‍മാനാണ് മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടത്.ദുല്‍ഖര്‍ അവതരിപ്പിക്കുന്ന അലക്സാണ്ടര്‍ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മോഷന്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. താടി നീട്ടി വളർത്തി മുടി കെട്ടി വച്ച് കലിപ്പ് ലുക്കിൽ സിഗററ്റ് വലിച്ചു നിൽക്കുന്ന താരത്തിന്റെ പുതിയ ലുക്കും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്.

80 കോടി കളക്ഷന്‍ നേടി കുറുപ്പ് തീയേറ്ററുകളില്‍ അഞ്ചാം വാരത്തിലും പ്രദര്‍ശനം തുടരുകയാണ്. കൊവിഡ് പ്രതിസന്ധിയിൽ അടഞ്ഞു കിടന്ന തീയേറ്ററുകളെ ആവേശം കൊള്ളിക്കുന്ന തരത്തിലായിരുന്നു 'കുറുപ്പി"ന്റെ വരവ്.പിടിക്കിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രം ഒരുക്കിയത് ശ്രീനാഥ് രാജേന്ദ്രനാണ്.'കുറുപ്പ്" കണ്ടിറങ്ങിയവരെല്ലാം ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് ചോദിച്ച ചോദ്യവും രണ്ടാം ഭാഗം ഉണ്ടാകുമോ എന്നായിരുന്നു.എന്തായാലും അതുറപ്പിക്കുന്ന തരത്തിലുള്ള മോഷൻ പോസ്റ്ററാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

 

അതേസമയം കുറുപ്പ്’ നെറ്റ്ഫ്ളിക്സിൽ എത്തിയിരിക്കുകയാണ്.ഡിസംബർ 17ന് ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുമെന്നായിരുന്നു മുൻപ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 14-ാം തിയ്യതി​ അർദ്ധരാത്രിയോടെ തന്നെ ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തിരിക്കുകയാണ്. നവംബർ 12ന് റിലീസിനെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതിനിടയിലാണ് നെറ്റ്ഫ്ളിക്സിലും കുറുപ്പ് എത്തിയിരിക്കുന്നത്.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് ‘കുറുപ്പ്’ നിർമ്മിച്ചിരിക്കുന്നത്. ഏതാണ്ട് 35 കോടിയോളം മുടക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് കുറുപ്പും സംവിധാനം ചെയ്തിരിക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിൽ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിനുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends