Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആരെങ്കിലും കോഫി ഡേറ്റിന് ക്ഷണിച്ചിരുന്നോ... പുനർവിവാഹം ഉടനെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി താരം; ജീവിതത്തിൽ ഇപ്പോൾ ആരുമില്ലെന്ന് തുറന്നുപറച്ചിൽ, ഭാവിയെക്കുറിച്ചും മനസ്സ് തുറന്ന് ടെന്നിസ് ഇതിഹാസം!


41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...


ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്

'എന്റെ ശരീരം പൊരുതിയ യുദ്ധങ്ങൾ എനിക്ക് മാത്രം മനസിലാകുന്നതാണ് നിങ്ങളുടെ കണ്ണുകൾക്ക് അത് മനസിലാക്കണമെന്നില്ല. എന്റെ ശരീരത്തിന് വിലയിടാൻ വരരുത് അത് എനിക്ക് വിട്ടേക്കുക...' ഞെട്ടുന്ന മേക്കോവറിൽ ഫറ ഷിബ്ല, വൈറലായി സ്വിം സ്യൂട്ട് ഫോട്ടോഷൂട്ട്

15 DECEMBER 2021 01:00 PM IST
മലയാളി വാര്‍ത്ത

നമ്മുടെ ശരീരം നമ്മുടെ ഇഷ്ടം അതാണ് നമ്മുടെ സ്വാതന്ത്ര്യം എന്ന് ഏവരും സമൂഹത്തോട് പറയാൻ തുടങ്ങി. സ്വന്തം ശരീരത്തെ സ്നേഹിക്കുന്നതിന്റെ ആവശ്യകതയെ ഉദ്ബോധിപ്പിച്ചു കൊണ്ട് നിരവധിപേരാണ് രംഗത്ത് എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ സെലിബ്രിറ്റി ആണെന്നുപോലും ഉൾക്കൊള്ളാതെ പലരും ബോഡി ഷേമിങ് നടത്തിയിട്ടുണ്ട്. ഒത്തിരിപേർ ഇതിനൊക്കെയും ഇരയാകേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇതിനെയെല്ലാം തച്ചുടച്ചുകൊണ്ട് പുതിയ മേക്കോവർ ചിത്രവുമായി നടി ഫറ ഷിബ്‌ല രംഗത്ത് എത്തിയിരിക്കുകയാണ്.

കഥാപാത്രങ്ങൾക്ക് വേണ്ടി നിരവധി തവണ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു പ്രേക്ഷകരെ അമ്പരപ്പിച്ച താരമാണ് ഫറ. ശരീരഭാരം കൂടിയതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ആക്ഷേപങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പങ്കുവച്ച താരത്തിന്റെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.


"എന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനുമുള്ളതല്ല.

എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല.

എന്റെ ശരീരമാണ് എന്റെ ആയുധം.

എന്റെ അനുഭവങ്ങളുടെ ശേഖരമാണത്.

എന്റെ ശരീരം പൊരുതിയ യുദ്ധങ്ങൾ എനിക്ക് മാത്രം മനസിലാകുന്നതാണ് നിങ്ങളുടെ കണ്ണുകൾക്ക് അത് മനസിലാക്കണമെന്നില്ല.

എന്റെ ശരീരത്തിന് വിലയിടാൻ വരരുത് അത് എനിക്ക് വിട്ടേക്കുക... സോഫി ലൂയിസ്"


തന്റെ ശരീരത്തിന് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് പുതിയ മേക്കോവർ ചിത്രം പോസ്റ്റ് ചെയ്താണ് താരം മറുപടി നൽകിയിരിക്കുന്നത്. ബ്രിമ്മിങ് ഫറ എന്ന തലക്കെട്ടോടെ മഞ്ഞനിറത്തിലുള്ള സ്വിം സ്യൂട്ടിലാണ് ഇത്തവണ ഷിബില ഫറ പ്രത്യക്ഷപ്പെട്ടത്. സ്വയം സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വിപ്ലവമെന്നും നിങ്ങളുടെ ശരീരവും ആരോഗ്യവും നിങ്ങളുടെ മാത്രം കാര്യമാണെന്നും ചിത്രത്തോടൊപ്പം ഫറ കുറിക്കുകയുണ്ടായി.

 

അതോടൊപ്പം തന്നെ ബോഡിപോസിറ്റിവിറ്റി, സ്റ്റോപ്പ്ഫിസിക്കൽ കമന്റ്സ് എന്നീ ഹാഷ്ടാഗുകളും താരം ചേർത്തിട്ടുണ്ട്. 85 കിലോയിൽ നിന്നും 65 കിലോയിലേക്ക് ശരീരഭാരം കുറച്ചും തിരികെ കൂട്ടിയും ഫറ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. നിരന്തരമായ യോഗ പരിശീലനത്തിലൂടെയും ജിം വര്‍ക്കൗട്ടിലൂടെയാണ് ഈ മാറ്റങ്ങൾ സംഭവിച്ചതെന്ന് ഫറ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഫറ റിയാലിറ്റി ഷോയിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരിൽ ബൈക്കും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവ അഭിഭാഷകന് ദാരുണാന്ത്യം  (18 minutes ago)

ഞെട്ടലോടെ ലോക രാഷ്ട്രങ്ങൾ... സിറിക്കിൽ അമേരിക്കൻ ആക്രമണം, ബഹ്റൈനിലേക്ക് ഇറാന്റെ ഡ്രോൺ നീക്കം; ഹോർമുസിൽ വീണ്ടും യുദ്ധഭീതി, എണ്ണവിപണിയിലും സ്വർണവിലയിലും എന്ത് സംഭവിക്കും?  (24 minutes ago)

ഇന്ന് നവംബര്‍ 14- ശിശുദിനം.... പ്രഥമപ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്‍റെ 137-ാം ജന്മദിനം,  രാജ്യം ശിശുദിനം ആഘോഷിക്കുന്നു  (46 minutes ago)

ആരെങ്കിലും കോഫി ഡേറ്റിന് ക്ഷണിച്ചിരുന്നോ... പുനർവിവാഹം ഉടനെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി താരം; ജീവിതത്തിൽ ഇപ്പോൾ ആരുമില്ലെന്ന് തുറന്നുപറച്ചിൽ, ഭാവിയെക്കുറിച്ചും മനസ്സ് തുറന്ന് ടെന്നിസ് ഇതിഹാസം!  (49 minutes ago)

ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫിസിന് സമീപം കാർ ഡിവൈഡറിലിടിച്ച് കത്തിനശിച്ചു.... യാത്രക്കാരെ രക്ഷപ്പെടുത്തി നാട്ടുകാർ  (1 hour ago)

അപൂർവ മോഡൽ ബൈക്ക് തുമ്പായി... ചാലയിലെ സ്വർണക്കവർച്ചയിൽ ദുരൂഹതയേറുന്നു; ജ്വല്ലറി ഉടമയുടെ മൊഴിയിൽ വൈരുധ്യം, കവർച്ചാസംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്, പ്രതികളെ കണ്ടെത്താൻ അപൂർവ ബൈക്ക് മോഡലുകൾ കേന  (1 hour ago)

സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയം... ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.17 നായിരുന്നു വിക്ഷേപണം.  (1 hour ago)

സമരം ചെയ്ത് ഡോക്ടറെ കസ്റ്റഡിയിലെടുത്തു... കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ചുവരുത്തി പിജി ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; ചെറുത്തുനിന്ന് പുറത്തേക്കോടി രക്ഷപ്പെട്ട് യുവതി, ഒടുവിൽ ഡോക്ടർ പൊലീസ് കസ്റ്റഡിയിൽ  (1 hour ago)

സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ക്ക് വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം ദീർഘിപ്പിച്ചു....  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പുതിയ പദ്ധതി   (1 hour ago)

മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി... ഡോക്ടറുടെ മൊബൈലിൽ ഒട്ടേറെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ! മുൻപ് ജോലി ചെയ്ത ആശുപത്രികളിലും മോശം പെരുമാറ്റത്തിന് പരാതി; ജീവനക്കാരിയുടെ പരാതിയിൽ താക്കീത് നൽകിയ ചരിത്രം,  (1 hour ago)

മുംബൈ അന്ധേരി സ്വദേശി ഷെയ്ഖ് അക്ബർ യാസീൻ മുഹമ്മദ് റിയാദിൽ നിര്യാതനായി  (2 hours ago)

ഫോഴ്സ കൊച്ചി എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി സൂപ്പർ ലീഗ് കേരള സെമി ഫൈനൽ സാധ്യത സജീവമാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം‌  (2 hours ago)

  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം... സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ / ഇടത്തരം മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത...  (2 hours ago)

Malayali Vartha Recommends