Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അമ്മയറിയാതെയിൽ വമ്പൻ ട്വിസ്റ്റ്! ഞെട്ടി തരിച്ച് മഹിയും.. ഇന്നത്തെ എപ്പിസോഡിൽ നിങ്ങൾ ആഗ്രഹിച്ച് കോളേജ് ഡാൻസില്ല: പിന്നെ എന്താണുള്ളത്??

16 DECEMBER 2021 02:04 PM IST
മലയാളി വാര്‍ത്ത

അമ്മയറിയാതെയിൽ നമ്മളാരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റാണ് നടന്നിരിക്കുന്നത്, നീരജയാണ് വിനയന്റെ കൊലയാളി എന്ന് അലീനയ്ക്കും അറിയാമെന്ന് നീരജ അറിഞ്ഞിരിക്കുകയാണ്. നീരുവമ്മ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല... അമ്പാടി ഇക്കാര്യങ്ങളൊക്കെ അലീനയോട് പറഞ്ഞിട്ടുണ്ടാകുമെന്ന്.. അതുപോലെ തന്നെ മഹിക്കും... മഹി നീരജയാണ് കൊലയാളി ആണെന്ന് അറിയുമ്പോൾ... ഞെട്ടി തരിച്ചു നിൽക്കുകയാണ്... ഇനി എന്തായാലും, അലീന പറഞ്ഞതുപോലെ നീരജ കുറ്റം ഏറ്റു പറയേണ്ട...

അമ്പാടിയ്ക്കെതിരെയാണ് കേസ് വരുന്നതെങ്കിൽ അതിൽ നിന്നും സംരക്ഷിക്കാനുള്ള എല്ലാ വഴികളും അലീന കണ്ടെത്തി കഴിഞ്ഞിട്ടുമുണ്ട്. അമ്മയിതുവരെയും തിരിച്ചറിയാത്ത അലീനയെപോലൊരു പുലികുട്ടിയായ മകളുള്ളപ്പോൾ ഭയക്കുന്നതെന്തിനാണ്. ഈ 'അമ്മ ഉടൻ തന്നെ ഇത്രത്തോളം, തന്നെ സ്നേഹിക്കുന്ന മകളെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ...

ഡി വൈ എസ് പി ഡൊമിനിക് സാറിനോട് നീരജ പേര് വെളിപ്പെടുത്താൻ പോകുന്ന സമയത്താണ്, അലീനയുടെ എൻട്രി അതെന്തായാലും നല്ലതായി അല്ലെങ്കിൽ ഈ അമ്മ ഇന്ന് ജയിലിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു. ഡൊമിനിക് സാറിനും ഇപ്പോൾ, നല്ലതു പോലെ സംശയമുണ്ട്. അലീനയോ അമ്പാടിയോ, ആയിരിക്കും കൊലയാളി എന്ന്.

നീരജ പൊലിസ് സ്റ്റേഷനിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് അമ്പാടി അല്ല കൊലപാതകിയെന്ന് തറപ്പിച്ച് പറഞ്ഞിട്ടാണ് അവിടെനിന്നും ഇറങ്ങിയത്. അപ്പോൾ, ഡൊമിനിക് സാറിന് ഒരു കാര്യം കൂടി ഉറപ്പായിട്ടുണ്ട്, ആ കൊലയാളി ആരാണെന്ന് നീരജയ്ക്ക് വ്യക്തമായി അറിയാമെന്ന്.

മുകളിൽ നിന്നും അമ്പാടിയെ അറസ്റ്റ് ചെയ്യാൻ നല്ല അറസ്റ്റ് നല്ല പ്രെഷർ വരുന്നെന്നാണ് ഡൊമിനിക് സാർ അന്ന് അമ്പാടിയോടും, പിന്നെ അലീന ടീച്ചറിനോടും നീരജയോടും പറഞ്ഞത്. തെളിവുകൾ അമ്പാടിയ്ക്ക് അനുകൂലമായതുകൊണ്ടു മാത്രമാണ് ഡൊമിനിക് സാറിനും അമ്പാടിയെ സംശയമുള്ളത്.

എന്നാൽ, വിനയൻ ഒരു സെലിബ്രിറ്റി മാത്രമാണ്. പിന്നെ, അയാളുടെ പേരിൽ കേസുകളുമുണ്ട്, സിനിമയിലും ജീവിതത്തിലും വില്ലനാണെന്ന് സമൂഹത്തിന് അറിയാവുന്ന നഗ്നമായ സത്യമാണ്. എന്നാൽ, ഇതുപോലെ മറ്റൊരാളെയും ബോംബ് വെച്ചു കൊന്നതല്ലേ.. മുപ്പത്തിയൊന്നു വര്ഷം മേയർ സ്ഥാനം വഹിച്ച് സമൂഹത്തിന് വേണ്ടി നല്ല പ്രവൃത്തികൾ ചെയ്ത മേയർ സുലേഖ.

വലിയൊരു ഗുണ്ടയെ വാടകയ്‌ക്കെടുത്ത് സച്ചിയും അവന്റെ കൂട്ടാളികളും ചേർന്ന് അവിടെ എന്തൊക്കെയാണ്, ഒപ്പിച്ചത്.. നിരവധിപേരെ കൊന്നൊടുക്കുന്നു. ഒരു പ്രദേശത്തെ തന്നെ ഭയാനകമാക്കുന്ന രീതിയിലെ ഗജനിയുടെ പ്രവൃത്തികൾ ഇത്രയും പ്രശ്നമുണ്ടാക്കിയിട്ടും, അവനെ കൈയ്യോടെ തൂക്കാൻ കഴിയുന്നില്ലേ...

ബോംബ് വെച്ച്, മേയറിനെ കൊലപ്പെടുത്തിയ കൊലയാളിയെ ആദ്യം ജയിലിൽ അടയ്ക്കണം. അതുകഴിഞ്ഞു മതി സംശയത്തിന്റെ പേരിലുള്ള അമ്പാടിയുടെ അറസ്റ്റ്. ആ ഗജനിയെ അറസ്റ്റ് ചെയ്യാൻ പറ്റിയില്ലേൽ, കൂട്ട് പ്രതികളെയെങ്കിലും കണ്ടെത്താൻ നോക്ക്. സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, സെലിബ്രിറ്റിയാണ് എല്ലാം സമ്മതിച്ചു. എങ്കിലും ഒരു മേയറോളം വരില്ലലോ.. ആ വിനയൻ. അപ്പോൾ, ഡൊമിനിക് സാറേ.. ആ ഏമാന്മാരോടൊന്നു പറയണേ... നമ്മുടെ മുത്തശ്ശി മേയറിന്റെ കൊലയാളിയെയും കൂടി അറസ്റ്റ് ചെയ്യണമെന്ന്.

റൈറ്റർ മാമാ.. എല്ലാം ഓർത്താൽ നല്ലത്. പൊതുവെ ഇപ്പോൾ, കഥ നല്ല രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. പ്രൊമോയിൽ കാണിക്കുന്നതൊക്കെ പെട്ടെന്ന് തന്നെ ടെലികാസ്റ് ചെയ്യാനും ശ്രമിക്കുന്നുണ്ട്. കുറച്ചു ദിവസമായി, മുടങ്ങി കിടന്ന വിനയന്റെ കൊലപാതകവും, അറസ്റ്റിനു വേണ്ടിയുള്ള ഒരുക്കങ്ങളും തകൃതിയായി വീണ്ടും കൊണ്ട് വന്നു.

 

അപ്പോൾ, അതിനോടൊപ്പം നമ്മുടെ മേയറുടെ കൊലയാളിയെ അറസ്റ്റ് ചെയ്യുന്നു എന്നൊരു നീക്കം കൂടികൊണ്ട് വന്നെങ്കിൽ ഡബിൾ സ്ട്രോങ്ങ് ആകുമായിരുന്നു... എന്തായാലും ഉടൻ തന്നെ, അത്തരത്തിലെ എപ്പിസോഡുകൾ കാണാൻ കഴിയട്ടെ.

പിന്നെ, ഇന്നത്തെ എപ്പിസോഡിൽ ഒട്ടുമിക്കപേരും കരുതുന്നത്. നീരജ ഏറ്റവും കൂടുതൽ ആഗ്രഹിച്ച, മക്കളുടെ കോളേജിലെ പെർഫോമൻസ് ആയിരിക്കുമെന്ന്. കൂടെ വിനീതിന്റെ പാട്ടും. മുത്തശ്ശി ഉണ്ടായിരുന്ന സമയത്തെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, രണ്ടു ചെറുമക്കളും ഒരുമിച്ച് ചുവടു വെയ്ക്കുന്നത് കാണാൻ...

ആ ആഗ്രഹം ഉടൻ തന്നെ ടെലികാസ്റ് ചെയ്യും. പക്ഷെ, ഇന്നല്ലെന്നു മാത്രം. ഒരുപാട് ആരാധകർ ആ ഉത്സവ വേദി കാണാനുള്ള തിടുക്കത്തിലാണെന്ന് അറിയാം. കാത്തിരിക്കൂ.. ഉടൻ തന്നെ നിങ്ങളുടെ സ്വീകരണ മുറിയിൽ വിനീതിന്റെ പാട്ടിനൊത്ത നൃത്ത ചുവടുകളുമായി അലീന ടീച്ചറും അപർണയും എത്തും.

ഇന്നത്തെ, എപ്പിസോഡിൽ അപർണ്ണയും വിനീതും തമ്മിലുള്ള പിണക്കമൊക്കെ മാറ്റാനുള്ള ചില ശ്രമങ്ങളാണ് അതിനുവേണ്ടി അപർണ ചില അറ്റ കൈ പ്രയോഗങ്ങളൊക്കെ നടത്തുന്നുണ്ട്. വിനീതിന്റെ മനസ്സ് മാറുമോ ഇല്ലയോ എന്ന് കാത്തിരുന്ന കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends