സിനിമ ലൊക്കേഷനിൽ 'ആ കാര്യത്തിനായി' താൻ വഴക്കിടും; അതില്ലെങ്കില്‍ റിയാക്ട് ചെയ്യും; ആദ്യമൊക്കെ ദേഷ്യപ്പെട്ട് മാറി നില്ക്കും; ആരോടും മിണ്ടില്ല; പിണങ്ങി നില്ക്കുമായിരുന്നു; വെളിപ്പെടുത്തലുമായി ആസിഫ് അലി
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. മലയാളത്തിലെ യുവനിര നടന്മാരില് ഏറെ മിന്നി തിളങ്ങുന്ന താരം. സിനിമാ ജീവിതത്തിലൂടെ തന്റെ സ്വഭാവത്തില്‍ വന്ന ചില മാറ്റങ്ങളെ കുറിച്ച് വാചാലനാകുകയാണ് ആസിഫ് അലി. ഓരോ സിനിമ കഴിയുമ്പോഴും തനിക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് ആസിഫ് വെളിപ്പെടുത്തുന്നു.
താന്‍ സിനിമയെ അപ്രോച്ച് ചെയ്യുന്ന രീതിയും സിനിമ തിരഞ്ഞെടുക്കുന്ന രീതിയും മാറി. ഓരോ സിനിമ കഴിയുമ്പോഴും താൻ മാറുന്നുണ്ട്. പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത മാറ്റമല്ല. പക്ഷേ തനിക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. സിനിമയെ അപ്രോച്ച് ചെയ്യുന്നതും തിരഞ്ഞെടുക്കുന്നതുമായ രീതി മാറി. ലൊക്കേഷനിലുള്ള സ്വഭാവത്തിലും സ്വകാര്യ ജീവിതത്തിലുള്ള സ്വഭാവത്തിലും മാറ്റങ്ങള്‍ സംഭവിച്ചു. പല സമയത്തും ദേഷ്യം വരും.
ഭയങ്കര ഷോര്‍ട്ട് ടെംപേര്‍ഡ് ആയിരുന്നു. താന്‍ അന്നും ഇന്നും ലൊക്കേഷനില്‍ ആവശ്യപ്പെടുന്നത് സൈലന്‍സാണ്. ഷോട്ടുകള്‍ എടുക്കുന്ന സമയത്ത് സൈലന്‍സ് വേണം. പിന്‍ഡ്രോപ് സൈലന്‍സ് വേണം.അതില്ലെങ്കില്‍ റിയാക്ട് ചെയ്യും. ആദ്യമൊക്കെ ദേഷ്യപ്പെട്ട് മാറി നില്ക്കും. ആരോടും മിണ്ടില്ല. പിണങ്ങി നില്ക്കുമായിരുന്നു.
ഇപ്പോള്‍ എന്തു കൊണ്ടാണ് സൈലന്‍സ് ആവശ്യപ്പെടുന്നതെന്ന് പറഞ്ഞ് മനസിലാക്കാന്‍ തുടങ്ങി. അത്തരത്തിലൊരു പക്വത തന്റെ ജീവിതത്തിലും വന്നിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. കുഞ്ഞെല്‍ദോ ആണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. കുഞ്ഞെല്‍ദോ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുമ്പോഴായിരുന്നു ഈ കാര്യങ്ങൾ പറഞ്ഞത്.
https://www.facebook.com/Malayalivartha