Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

എന്തിനും തയ്യാറായി ഈ അമ്മ ജീവനോടിരിക്കുമ്പോൾ അനിരുദ്ധിന് ഒന്നും സംഭവിക്കില്ല!! ഈ സരസ്വതിയമ്മ ഇനിയെങ്കിലും നന്നാകുമോ??

16 DECEMBER 2021 07:19 PM IST
മലയാളി വാര്‍ത്ത

ശ്രീനിലയത്തിൽ പിറന്നാൾ ആഘോഷം കെങ്കേമം ആക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. മക്കളും മരുമക്കളും ചേർന്ന് ക്ഷണിച്ച അതിഥികൾ എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു. പിന്നെ വരേണ്ടത്, സിദ്ധു ആയിരുന്നു, അത് തകർക്കാൻ വേദികയും നമ്മുടെ സരസുവും ചേർന്ന് ചെറിയ പണികളൊക്കെ ഒപ്പിച്ചെങ്കിലും പൊളിച്ചടുക്കി കയ്യിൽ കൊടുത്തിട്ടുണ്ട് ഡോക്ടർ അനന്യ. സത്യം പറഞ്ഞാൽ, ആ സമയത്തെ വേദികയുടെ മുഖം കണ്ടാൽ, ചിരി സഹിക്കാനേ പറ്റില്ല. സുമിത്രയെ തോൽപിക്കാൻ വേണ്ടി കാട്ടി കൂട്ടുന്നതൊക്കെ പാളി പോകുകയാണല്ലോ... വേദികേ..

അമ്മയോട്, ഇന്ന് വരെ കാണിക്കാത്ത അമിതമായ സ്നേഹം കാണിച്ചിട്ടാ അനി പോയത്. അങ്ങനെയൊരു സാഹചര്യത്തിൽ.. ഈ അമ്മയ്ക്ക് മകനെ ഒഴിവാക്കാൻ പറ്റുമോ?? അനികുട്ടൻ ഇല്ലാതെ സുമിത്ര കേക്ക് കട്ട് ചെയ്യില്ല. പരമ്പരയിൽ അനിരുദ്ധിന് ഒരു അപകടം സംഭവിക്കാന്‍ പോവുമെന്നുള്ള സൂചനകളും വന്നിരിക്കുകയാണ്.

സീനിയര്‍ ഡോക്ടറായ ഇന്ദ്രജയുടെ ഭീഷണിയ്ക്ക് മുന്നില്‍ തോല്‍ക്കാന്‍ പറ്റില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ് അനിരുദ്ധ്. മരിക്കാന്‍ തീരുമാനിച്ചതോടെ വീട്ടില്‍ എല്ലാവരോടും തന്റെ സ്‌നേഹം പങ്കുവെച്ചിട്ടാണ് പോവുന്നത്.

നീ അല്ലാതെ മറ്റൊരു സ്ത്രീ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് അനന്യയോട് അനിരുദ്ധ് പറയുന്നത്. നാളെ ഒരു തെറ്റിദ്ധാരണ ഉണ്ടാവാതെ ഇരിക്കാനും അനുവിനെ അത്രത്തോളം താന്‍ സ്‌നേഹിക്കുന്നുണ്ടെന്ന് പറയുകയാണ്. എന്നാല്‍ അനിരുദ്ധിന്റെ അസാന്നിധ്യം ശ്രീനിലയം വീട്ടിന്റെ സമാധാനം നശിപ്പിച്ച് തുടങ്ങിയിട്ടുണ്ട്... ഇന്നലത്തെ എപ്പിസോഡിൽ അത് ചെറുതായിട്ട് കാണിക്കുന്നുണ്ട്.

ഇന്നത്തെ എപ്പിസോഡിലും, അനിരുദ്ധിന്റെ മനസിന്റെ ചിന്തകളും... ശ്രീനിലയത്തിൽ സമാധാനം ഇല്ലാതാകുന്നതുമാണ് കാണിക്കുന്നത്. താന്‍ പോയി വേഗം തിരിച്ച് വരാമെന്ന് വീട്ടില്‍ ഉള്ളവര്‍ക്കെല്ലാം ഉറപ്പ് നല്‍കിയിട്ടാണ് അനിരുദ്ധ് ഇറങ്ങുന്നത്. ഇതുവരെ അമ്മയോട് അതൃപ്തി കാണിച്ചിരുന്നെങ്കിലും ഉള്ളിലെ തെറ്റുകള്‍ ഏറ്റുപറഞ്ഞിരുന്നു.

ഇതോടെ മകന്‍ വരാതെ കേക്ക് മുറിക്കില്ലെന്ന വാശിയിലാണ് സുമിത്ര. എല്ലാവരും അനിരുദ്ധ് വരുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുകയാണെങ്കിലും അവന്‍ വരില്ലെന്നാണ് സരസ്വതിയമ്മ മാത്രം പറയുന്നത്. എന്തായാലും പുതിയ പ്രൊമോയില്‍ ശ്രീകുമാര്‍ അടക്കമുള്ളവര്‍ ഇതിനെ കുറിച്ച് സംസാരിക്കുന്നത് കാണാം.

അച്ഛാച്ചന്‍ അടക്കം എല്ലാവരും അനിരുദ്ധിനെ പ്രതീക്ഷിച്ച് ഇരിക്കുകയാണ്. ഇതിനിടയില്‍ പ്രശ്‌നം അറിഞ്ഞ് സുമിത്ര അനിരുദ്ധിനെ രക്ഷിക്കുമെന്നാണ് കരുതുന്നത്. എന്തായാലും അനി അനന്യയെ നന്നായി സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലായെന്നാണ് ആരാധകര്‍ പറയുന്നത്. അനിക്ക് ഒന്നും സംഭവിക്കാണ്ടിരുന്നാല്‍ മതിയായിരുന്നു.

 

എത്ര പ്രലോഭവനം ഉണ്ടായാലും അനിരുദ്ധ് ഒരിക്കലും അച്ഛന്റെ വഴിയേ സഞ്ചരിക്കില്ല. ഭാര്യയ്ക്ക് ബഹുമാനവും, സ്‌നേഹവും കൊടുക്കുന്ന നല്ല ഭര്‍ത്താവ് ആണ്. അനി ഉറപ്പായും പാര്‍ട്ടിക്ക് വരുമെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്. അനിയുടെ സ്വഭാവം വരെ നേരെ ആയി.എന്നിട്ടും സരസ്വതിയമ്മക്ക് മാത്രം ഒരു മാറ്റവും ഇല്ലെന്നാണ് പറയുന്നത്. അതൊക്കെ, പതുക്കെ മാറിക്കൊള്ളും, അനികുട്ടന് വരെ മാറ്റങ്ങൾ സംഭവിച്ചെങ്കിൽ ഈ അച്ഛമ്മയുടെ മാറ്റവും നമുക്ക് ഉടൻ കാണാം.

പിന്നെ, ഈ അനിരുദ്ധ്-ഇന്ദ്രജ വിഷയം ഉടൻ തീർക്കണം. ഈ എപ്പിസോഡ് കൂടി ഇന്ദ്രജയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണമെന്നും പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്. നമ്മുടെ മൊട്ട പോലീസെങ്കിലും അനിയെ കണ്ടിരുന്നെങ്കിൽ, കൊള്ളാമായിരുന്നു. സുമിത്ര തന്നെ, അനികുട്ടനെ രക്ഷിക്കുമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്തൊക്കെ ആയാലും, അനികുട്ടൻ തിരിച്ചു വരും എന്നത് ഉറപ്പാണ്.

അതുപോലെ തന്നെ, അനി മരിച്ചാൽ കഥയുടെ ട്രാക്ക് തന്നെ മാറും അനിയെ ബോൾഡ് ആക്കി തിരിച്ചു കൊണ്ടുവരുന്ന ഒരു സീൻ പ്രതീക്ഷിക്കുന്നതായും ആരാധകർ പറയുന്നുണ്ട്. അനിയുടെ അഭിനയം ഒരു രക്ഷയുമില്ലെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. വില്ലത്തിയായ വേദികയേയും ആരാധകർ പുകഴ്ത്തുന്നുണ്ട് . ശരണ്യയുടെ അഭിനയം ഒരു വേറെ ലെവലെന്നാണ് പ്രേക്ഷകർ കമെന്റിലൂടെ പറയുന്നത്. എന്തായാലും ഈ ആഴ്ച മുതൽ കുടുംബവിളക്ക് ഗംഭീരമായി തിരിച്ചു വന്നിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends