Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഈ കാണിക്കുന്ന സീനുകളും മെയിൻ കഥയുമായി ഒരു ബന്ധവുമില്ല! ഈ റൈറ്റർ മാമന് എങ്ങനെയാണ് ഇത്രയ്ക്ക് പോയിന്റ്‌ലെസ്സ് ആയി കഥ എഴുതാൻ കഴിയുന്നത്.... അപർണ വിനീത് പുരാണം മടുത്തു: അലീന അമ്പാടി സീനുകൾ കാണിക്കൂ, ക്രൈം ത്രില്ലർ എവിടെ??

17 DECEMBER 2021 01:33 PM IST
മലയാളി വാര്‍ത്ത

നല്ലൊരു ക്രൈം ത്രില്ലറും അലീന-അമ്പാടി പ്രണയവുമായാണ് പ്രദീപ് മാമൻ കഴിഞ്ഞ ആഴ്‌ചയിൽ സീരിയൽ കൊണ്ട് പോയത്. അതുകൊണ്ടു തന്നെ, കഴിഞ്ഞ വീക്കിൽ സീരിയലിനു നല്ല രീതിയിൽ റേറ്റിങ്ങും ഉണ്ടായിരുന്നു. വീക്കൻഡ് പ്രോമോയും കഴിഞ്ഞ് അധീന ഒന്നിച്ചതോടുകൂടി, പിന്നെ അവരെ കാണാനില്ല. നമുക്ക് എല്ലാവർക്കും കാണേണ്ടത് അവരെ ആയിരുന്നു. ഇന്നത്തെ എപ്പിസോഡിലും, അപർണ-വിനീത് സീനുകളാണ് മുഴുവനായിട്ടുംകാണിക്കുന്നത്.

ഇടയ്ക്ക് അലീനയും അമ്പാടിയും തമ്മിലുള്ള ഫോൺ കോൾ ഉണ്ടെങ്കിൽ പോലും അതിലും വിപർണയെ കുറിച്ചുള്ള സംസാരമാണ്. സത്യം പറഞ്ഞാൽ ഏഷ്യാനെറ്റിലെ നല്ലൊരു ക്രൈം തില്ലർ പ്ലസ് പ്രണയം കൂടി ചേർന്നൊരു സീരിയലാണ് അമ്മയറിയാതെ അതിനിടയിൽ വിപർണ സീൻ കുത്തി നിറക്കുന്നതെന്തിന്റെ ആവശ്യം എന്തിനാ...

ഏഷ്യാനെറ്റുകാർ ഇന്നലെ മുതൽ ഒരു സൈക്കോളജിക്കൽ മൂവേമെന്റാണ് എടുത്തിരിക്കുന്നത്. അമ്മയറിയാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അടുത്ത സീൻ അലീനയും അപർണ്ണയും ഒന്നിച്ചുള്ള കോളേജിലെ നൃത്തമാണ്. അതുകൊണ്ടു തന്നെയല്ലേ.. രണ്ടു ദിവസമായി പ്രൊമോ വിഡിയോയിൽ ഡാൻസ് കാണിക്കുന്നത്. ഇന്നലത്തെ എപ്പിസോഡിലും, ആകെ ഉണ്ടായിരുന്നത് വിപർണ പുരാണമായിരുന്നു. അമ്മയറിയാതെയിൽ മാത്രമാണ്, ഇതുവരെ കലിപ്പന്റെ കാന്താരി ഇല്ലാതിരുന്നത്. ഇപ്പോൾ, ദാ.. അതും വന്നു. ഞങ്ങൾക്ക് അതല്ല, കാണേണ്ടത് റൈറ്റർ സാറെ.. അലീനയും അമ്പാടിയും തമ്മിലുള്ള റൊമാൻസിലും പരസ്പരം ബഹുമാനം നൽകുന്നുണ്ട്. അതുപോലെ തന്നെയാണ്, പൈങ്കിളി പ്രണയവുമല്ലയുള്ളത്.

ഇതിപ്പോൾ, അപർണ വിനീതിന്റെ പുറകെ നടക്കുകയാണ്.. ഇന്നലെ, അപർണ പറഞ്ഞത് നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?? "എന്റെ വിനീതേട്ടൻ, നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്ന്." എനിക്ക് മനസിലായില്ലേ.. ഏത് സീനിലാണ് വിനീത് നല്ലൊരു വ്യക്തിത്വത്തിന് ഉടമയായി കാണിച്ചതെന്ന്.

ഇത്രയും, കാലം എന്റെ ഭാര്യ സംസാരമായിരുന്നു, ഇപ്പോഴത് എന്റെ ഭർത്താവുമായി മാറി... ഒന്നുകിൽ രണ്ടുപേരെയും ഡിവോഴ്‌സാക്ക്. അല്ലെങ്കിൽ ഒന്നിപ്പിച്ചിട്ട് ഏതെങ്കിലും മൂലയിൽ എടുത്തിട്, ഇതിപ്പോൾ ഒരാവശ്യവുമില്ലാതെ വിപർണ സീനുകൾ എന്തിനാണെന്നാ മനസിലാകാത്തത്.


ഈ കാണിക്കുന്ന സീനുകളും മെയിൻ കഥയുമായി ഒരു ബന്ധവുമില്ല ഈ റൈറ്റർ മാമന് എങ്ങനെയാണ് ഇത്രയ്ക്ക് പോയിന്റ്‌ലെസ്സ് ആയി കഥ എഴുതാൻ കഴിയുന്നതെന്നാണ് എനിക്ക് മനസ്സിലാകാത്തത്. എന്തൊക്കെ കാര്യങ്ങളുണ്ട്, ആ ഗുണ്ടയായ ജിതേന്ദ്രനെ ഇപ്പോൾ, കാണാനേയില്ല പിന്നെ, എന്നാണ് അലീനയ്ക്ക് കുത്തേറ്റ കാര്യമൊക്കെ അമ്പാടി അറിയുന്നത്. അനുപമ - സച്ചി പ്രശ്നങ്ങൾ അങ്ങനെ എന്തെല്ലാം കാര്യങ്ങൾ കഥയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അപ്പോൾ, വെറുതെ പൈങ്കിളി സീനുകൾ കുത്തികയറ്റല്ലേ...

അമ്മയറിയാതെയിൽ ഇനി കാണാൻ ആഗ്രഹിക്കുന്നത് കോളേജ് പെർഫോമൻസാണ്. പക്ഷെ, അവിടെയും അമ്പാടി ഇല്ല. ടീച്ചറുടെ ഡാൻസ് കാണാൻ അമ്പാടി ഇല്ലെങ്കിൽ പിന്നെ എന്ത് രസമാണുള്ളത്.. നമുക്ക് എല്ലാവർക്കും കാണേണ്ടതും ആ ചുവടുകൾ അമ്പാടി കാണേണം എന്നതാണ്, ആ ജോ അവിടെ ഇരുന്ന് വീഡിയോ എടുക്കുന്നുണ്ട്, അതെങ്കിലും അയച്ചു കൊടുത്താൽ മതി ആയിരുന്നു.

ഇന്നത്തെ എപ്പിസോഡിൽ, ഫോൺ വിളിക്കുമ്പോൾ അമ്പാടി-അലീനയോട് പറയുന്നുണ്ട്, ഡാൻസ് പെർഫോമൻസ് കാണാനൊന്നും വരില്ലെന്ന്. അലീന ടീച്ചർക്ക് ചെറിയൊരു വിഷമം ഉണ്ടെങ്കിലും മാഷിന്റെ അവസ്ഥ അറിയാവുന്നതല്ലേ... അതുകൊണ്ട് തന്നെ കൂടുതൽ പരിഭവങ്ങളൊന്നും പറയുന്നില്ല.

അമ്പാടിയുടെ കാര്യമായതുകൊണ്ട്, പറയാനും പറ്റില്ല അവസാനം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കോളേജിൽ എത്തുമോ എന്നതും. മുൻപൊരിക്കൽ അലീനയ്ക്ക് ആസിഡ് ആക്രമണം ഉണ്ടെന്നറിഞ്ഞിട്ട് മേയർ ബോഡി ഗാർഡ് ആയി അമ്പാടിയോട് പോകാൻ പറഞ്ഞതാണ്, ആദ്യം പറ്റില്ലെന്നൊക്കെ പറഞ്ഞിട്ടും കൃത്യ സമയത്ത് ആൾ അവിടെ എത്തിയിരുന്നു. അതുപോലെ ഇവിടെയും അമ്പാടി എത്തിയിരുന്നെങ്കിൽ എന്ന് അറിയാതെ എങ്കിലും ആശിച്ചു പോകുന്നു.

പിന്നെ, എനിക്ക് തോന്നുന്നത് വിപർണ സീനൊക്കെ ഇപ്പോൾ കാണിക്കുന്നത്, പരമ്പരയിലെ അടുത്ത ഇമ്പോർട്ടന്റ് ആയിട്ടുള്ള സീൻ കോളേജിലെ ഡാൻസാണല്ലോ, പെട്ടെന്നൊരു ദിവസം കോളേജും വിനീതിന്റെ പാട്ടും, അപർണ-അലീന ഡാൻസുമൊക്കെ കാണിച്ചാൽ പ്രേക്ഷകർ ഏറ്റെടുക്കില്ല എന്ന് കരുതിയാകണം, ഇങ്ങനെ ചിത്രീകരിച്ചത്.

മിക്കവാറും ഇവരുടെ പെർഫോമൻസോടുകൂടി വിപർണ സീനുകൾ അവസാനിപ്പിക്കുമായിരിക്കും. പിന്നെ ഇപ്പോൾ ഷൂട്ട് ചെയ്തു വെച്ചതൊക്കെയും ചിത്രീകരിച്ചല്ലേ പറ്റൂ... അല്ലാതെ, പ്രദീപ് മാമൻ മണ്ടനൊന്നുമല്ല, ഒന്ന് ചിന്തിച്ചു നോക്കിയാൽ .. സീരിയലിലെ ഒട്ടുമിക്ക ത്രില്ലിംഗ് സീനുകളും നമ്മളെല്ലാവരും പ്രതീക്ഷിക്കാത്ത സമയത്താണ് കാണിക്കുന്നത്.

അതിന് ഏറ്റവും നല്ല ഉദാഹരണമാണ്, മിനിഞ്ഞാന്ന് നീരജയാണ് വിനയന്റെ കൊലപാതകി എന്ന രഹസ്യം മഹി അറിഞ്ഞത്. എന്തൊക്കെ ആയാലും കോളേജിലെ പെർഫോമൻസും കൂടി കഴിഞ്ഞാൽ വീണ്ടും ഇരട്ടി ശക്തിയോടെ അമ്മയറിയാതെ തിരിച്ചു വരുക തന്നെ ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends