Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അറിഞ്ഞോ... സൂരജ് സൺ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍!! ഇങ്ങനെയെന്നു മാത്രം, കോളേജ് കാലം മുതലേ ഇവരുടെ സ്വപ്നമായിരുന്നു ഈ ആൽബം. അത് എന്നിലൂടെ തന്നെ സാക്ഷാത്കരിക്കാൻ പറ്റിയത് മറ്റൊരു നിയോഗം: തിരിച്ചുവരവ് ദൈവാനുഗ്രഹത്തോടെ ആയതില്‍ വളരെ സന്തോഷമെന്ന് താരം

17 DECEMBER 2021 07:31 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷക മനസിലേക്ക് പാടാത്ത പൈങ്കിളിയിലെ ദേവയായെത്തി ഇന്നും നിരവധി പേരുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുന്ന താരമാണ് സൂരജ് സൺ. പരമ്പരയില്‍ നിന്നും പിന്‍മാറിയെങ്കിലും സൂരജിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം സൂരജ് പങ്കിടാറുണ്ട്. യൂട്യൂബ് ചാനലിലൂടെയായി പ്രചോദനമേകുന്ന വാക്കുകളുമായും അദ്ദേഹം എത്താറുണ്ട്. അഭിനയ ജീവിതത്തിലെ പുതിയൊരു തുടക്കത്തിനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് സൂരജ്.

കുറച്ചു നാളുകൾക്കു ശേഷം എന്നിലെ അഭിനേതാവിനെ ഞാൻ വീണ്ടും നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയാണ്. പക്ഷെ ഇക്കുറി അത് ഒരു ആൽബത്തിലൂടെയാണെന്നു മാത്രം. ഒരു തികഞ്ഞ ദൈവ വിശ്വാസി എന്നൊന്നും എനിക്ക് എന്നേ വിശേഷിപ്പിക്കാൻ പറ്റില്ല. എന്നാൽ നിരീശ്വരവാദിയുമല്ല. എല്ലാ വർഷവും കൃത്യമായി ശബരിമല ദർശനം നടത്താൻ സാധിക്കാറില്ലെങ്കിലും ഇത്തവണ ദർശനം നടത്തണമെന്ന് എന്റെ മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു.

 

 

 

ആ സമയത്തു ഒരു നിമിത്തം പോലെയാകാം ഈ ആൽബത്തിന്റെ കാര്യത്തിനായി ഇവർ എന്നേ സമീപിച്ചതും. കോളേജ് കാലം മുതലേ ഇവരുടെ സ്വപ്നമായിരുന്നു ഈ ആൽബം. അത് എന്നിലൂടെ തന്നെ സാക്ഷാത്കരിക്കാൻ പറ്റിയത് മറ്റൊരു നിയോഗമായി ഞാനും കരുതുന്നു.

ശബരിമലയിൽ ചെന്ന് സാക്ഷാൽ സ്വാമി അയ്യപ്പൻറെ അനുഗ്രഹം വാങ്ങിയ ശേഷം, മനസ്സും ശരീരവും അയ്യപ്പനിൽ മാത്രം ലയിച്ചുകൊണ്ടു ഞാൻ ഇതിന്റെ ഭാഗമാകാൻ തീരുമാനിച്ചു.

അഭിനയം മറന്നു എന്നിലെ ഭക്തനെ ഞാൻ പോലുമറിയാതെ തൊട്ടുണർത്തിയ നിരവധി മുഹൂർത്തങ്ങൾ ഈ ആൽബത്തിന്റെ ചിത്രീകരണവേളയിലുണ്ടായെന്നും സൂരജ് കുറിച്ചിട്ടുണ്ട്.

തികച്ചും ഭക്തിസാന്ദ്രമാർന്ന ഈ സാഹചര്യങ്ങൾ ഒരുക്കിത്തന്ന പ്രിയ പാലക്കാട്‌ പോത്തുണ്ടി നിവാസികൾക്കും ഈ വേളയിൽ അത്യധികം നന്ദി അറിയിക്കുന്നു.

 

 

ഒപ്പം ഈ മണ്ഡലകാലത്തു നിങ്ങൾക്കും ഭക്തിസാന്ദ്രമായ പുണ്യനിമിഷങ്ങൾ സമ്മാനിക്കാൻ ഈ ആൽബത്തിന് സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ തുടക്കത്തിനു നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും എന്റെ കൂടെ വേണം എന്നുമായിരുന്നു സൂരജിന്റെ കുറിപ്പ്.

സൂരജിന്റെ പുതിയ തുടക്കത്തിന് ആശംസയുമായി പ്രിയപ്പെട്ടവരും എത്തിയിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയിട്ടുള്ളത്. അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് ദൈവാനുഗ്രഹത്തോടെ ആയതിൽ വളരെ സന്തോഷം എന്നും അനുഗ്രഹം ഉണ്ടാവട്ടെ. ഈ ആൽബം റിലീസിനായി കാത്തിരിക്കുന്നു.

വിജയകരമായി എല്ലാ ഈശ്വര വിശ്വാസികളും ഏറ്റെടുക്കും എന്ന വിശ്വാസം ഉണ്ട്. വളരെ സന്തോഷം തോന്നി അഭിനയം മറന്ന് ആൽബത്തിൽ എത്തിപ്പെട്ടത് അയ്യപ്പന്റെ അനുഗ്രഹം ഒന്നുമാത്രമാണ് എന്തായാലും തിരിച്ചുവന്നാൽ സ്വീകരിക്കുവാൻ ഒരുപാട് കുടുംബങ്ങൾ കാത്തിരിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends