Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സ്വന്തം ഭാര്യയുടെ മുന്നില്‍ വെച്ച് വേറൊരു കല്യാണം കഴിക്കുന്നത് ഇത് ആദ്യം!! മൃദുല കരഞ്ഞു തളർന്നോ? അറിയില്ലെന്ന് യുവകൃഷ്ണ: സീരിയലിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കണമെന്ന് ആരാധകർ

17 DECEMBER 2021 07:49 PM IST
മലയാളി വാര്‍ത്ത

വിവാഹത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയരായ ദമ്പതികളാണ് യുവകൃഷ്ണയും മൃദുല വിജയും. മൃദ്‌വാ എന്ന പേരില്‍ ഫാന്‍സ് പേജുകളും താരദമ്പതിമാര്‍ക്കുണ്ട്. ഇപ്പോഴിതാ യുവയുടെ മറ്റൊരു കല്യാണത്തില്‍ പങ്കെടുക്കാന്‍ വന്നതിന്റെ വിശേഷമാണ് മൃദുല പറയുന്നത്.

യൂട്യൂബിലൂടെ സാധാരണയായി പങ്കുവെക്കാറുള്ള വീഡിയോയുമായിട്ടെത്തിയ താരങ്ങള്‍ സീരിയല്‍ ലൊക്കേഷനിലെ ചില കഥകളാണ് ഇത്തവണ ആരാധകരിലേക്ക് എത്തിച്ചത്.

ആ കഥകൾ കേൾക്കാം. 'ഇന്നൊരു സ്‌പെഷ്യല്‍ ഡേ ആണെന്ന് പറഞ്ഞാണ് മൃദുലയുടെ വീഡിയോ തുടങ്ങുന്നത്. ഒരു കല്യാണം കൂടാനായിട്ട് ഞാന്‍ എറണാകുളത്തേക്ക് വന്നിരിക്കുകയാണ്. കല്യാണ ചെറുക്കനെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ആ ചെറുക്കന്‍ ദേ എന്റെ തൊട്ടടുത്ത് കിടന്ന് ഉറങ്ങുന്നുണ്ട്.

ഏട്ടന്റെ കല്യാണമല്ലേ, റെഡി ആവണ്ടേ, കല്യാണത്തിന് പോവണ്ടേ, ഇന്ന് നിങ്ങളുടെ കല്യാണമാണ്. അതിന്റെ ഉഷാറെങ്കിലും കാണിക്കു. എന്നൊക്കെ മൃദുല പറയുന്നു.


കല്യാണത്തിന് വന്ന സുഹൃത്തിനേയും യുവ പരിചയപ്പെടുത്തിയിരുന്നു. ആദ്യമായാണ് സ്വന്തം ഭാര്യയുടെ മുന്നില്‍ വെച്ച് വേറൊരു കല്യാണം കഴിക്കുന്നതെന്നായിരുന്നു യുവയുടെ കമന്റ്. അവള്‍ ഇതെങ്ങനെ സഹിക്കുമോ എന്തോയെന്ന് യുവ ചോദിച്ചപ്പോള്‍ ഏട്ടന്റെ കല്യാണത്തില്‍ പ്രതിഷേധിച്ച് ഞാന്‍ ബ്ലാക്കിലാണ് ഇറങ്ങിയതെന്ന് മൃദുല പറയുന്നു. ഇനി ഇവള്‍ സെറ്റില്‍ പോയി വഴക്ക് ഉണ്ടാക്കുമോന്ന് അറിയില്ല. എന്തായാലും പോയി നോക്കാമെന്ന് പറഞ്ഞാണ് താരങ്ങള്‍ സെറ്റിലേക്ക് പുറപ്പെടുന്നത്.

സെറ്റിലെത്തിയതിന് ശേഷം സഹപ്രവര്‍ത്തകരേയുമെല്ലാം യുവ പരിചയപ്പെടുത്തി. ഒരു സീരിയല്‍ ലൊക്കേഷനില്‍ എന്തൊക്കെയാണ് പ്രധാനമായും നടക്കുന്നതെന്ന് നിങ്ങളെ കാണിച്ച് തരിക എന്നൊരു ലക്ഷ്യം കൂടി ഈ വിഡോയ്ക്ക് ഉണ്ടെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു.

കോസ്റ്റ്യൂമര്‍, ക്യാമറാമാന്‍, മേക്കപ്പമാന്‍ എന്നിവര്‍ക്ക് പിന്നാലെ സീരിയലില്‍ അച്ഛനായി അഭിനയിക്കുന്ന നടനേയും യുവ പരിചയപ്പെടുത്തി. ഇന്ന് താന്‍ കല്യാണം കഴിക്കാന്‍ പോവുന്ന പെണ്ണിനെ കണ്ടിട്ടില്ല. മുഹൂര്‍ത്തമാവുമ്പോള്‍ അറിയാം. ആരായിരിക്കും വരുന്നതെന്ന്.


ദേവേന്ദ്രനാഥിനേയും യുവ പരിചയപ്പെടുത്തിയിരുന്നു. ഇതാണ് എന്റെ അളിയന്‍, എന്നെ ഈ കുരുക്കില്‍പ്പെടുത്തിയത് പ്രധാനമായും ഈ അളിയനാണ്. ഇത്രയും നല്ലൊരു മനുഷ്യനെ, ചെറുപ്പക്കാരനെ, പുരുഷനെ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്.

അപ്പോള്‍ നമ്മള്‍ കെട്ടിച്ച് കൊടുക്കണ്ടേയെന്നായിരുന്നു ദേവേന്ദ്രനാഥ് പറഞ്ഞത്. അതേ സമയം ഒറിജിനല്‍ കല്യാണത്തിന് പോലും ഇത്രയും ടെന്‍ഷന്‍ തോന്നിയിട്ടില്ലെന്നാണ് ഏട്ടന്‍ പറയുന്നതെന്ന് മൃദുല പറയുന്നു.

താലികെട്ടുന്നില്ല ഞാന്‍, കൊണ്ടു വെക്കുന്നേയുള്ളൂ. ഇതൊക്കെ ഞാന്‍ നോക്കുമെന്നായിരുന്നു മൃദുല പറഞ്ഞത്. കരഞ്ഞ് തളരുന്ന സുന്ദരിയെയാണ് എല്ലാവരും കാണുന്നത്. ചിരിക്കുന്ന സുന്ദരിയുടെ ഫോട്ടോഷൂട്ട് വീഡിയോയും യുവ കാണിച്ചിരുന്നു.

ഇന്നായിരുന്നു ആ കല്യാണം, അത് കണ്ടു നില്‍ക്കാന്‍ ശക്തിയില്ലാതെ അവള്‍ തിരുവനന്തപുരത്തേക്ക് പോയി, തുമ്പപ്പൂ ഷൂട്ടുണ്ട്. രാവിലെ ഞാന്‍ ട്രെയിന്‍ കേറ്റി വിട്ടതാണ്. തെറ്റിദ്ധരിക്കേണ്ട എന്നും യുവ പറഞ്ഞിരുന്നു.

അമ്മു ചേച്ചിയെയും ഉണ്ണി ഏട്ടനെയും ഒത്തിരി ഇഷ്ടം ആണ്. സൂപ്പര്‍ വീഡിയോ സീരിയലിന്റ പിന്നില്‍ ഇത്രേം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇപ്പോളാണ് മനസ്സിലാവുന്നത്.

നമ്മള്‍ സീരിയല്‍ കാണുമ്പോള്‍ സൂപ്പറായി ഇരുന്ന് കാണും. ചിലര്‍ കുറ്റം പറയുകയും ചെയ്യും. പക്ഷെ ശരിക്കും ഇതിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടപ്പോള്‍ കണ്ണ് തള്ളിപ്പോയി. എത്രമാത്രം കഷ്ടപ്പാടാണ് ഇതിന്റെ പുറകില്‍.

സീരിയലിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമാണ് നമ്മള്‍ നന്ദി പറയേണ്ടത്. ഇവരില്‍ നിന്നും നമ്മള്‍ കുറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. അവരെ നമ്മള്‍ പ്രോത്സാഹിപ്പിക്കണം... എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends