Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ആക്ച്വലി ആ വഴിതടയല്‍ സമരം നടക്കുമ്പോള്‍ ഞാന്‍ അവിടെ സംസാരിക്കേണ്ട കാര്യം പോലും ഇല്ല! എന്റെ തൊട്ടടുത്തു വണ്ടിയില്‍ ഉണ്ടായിരുന്നത് ഒരു ഹോസ്പിറ്റല്‍ കേസാണ്... അതും ഗര്‍ഭിണി ആയ ഒരു സ്ത്രീ, അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്; അവര്‍ നോക്കിയപ്പോള്‍ ഇറങ്ങി നിന്ന് ചോദ്യം ചെയ്യുന്നത് ഒരു സ്ത്രീ അതും സെലിബ്രിറ്റി: മിനി സ്‌ക്രീൻ പ്രേഷകർക്ക് മുൻപിലേക്ക് റിമി ടോമി

18 DECEMBER 2021 01:53 PM IST
മലയാളി വാര്‍ത്ത

മിനി സ്‌ക്രീൻ പ്രേഷകർക്ക് മുൻപിലേക്ക് അടുത്തിടെ എത്തിയ പുതിയ പരമ്പരയാണ് 'തുമ്പപ്പൂ. അണിഞ്ഞൊരുങ്ങാന്‍ ഒരു താല്‍പര്യവുമില്ലാത്ത വീണയുടേയും, തന്റെ പരിമിതികള്‍ മറികടക്കാന്‍ ജീവിതത്തോട് പൊരുതുന്ന പ്രകാശന്റേയും നിഷ്കളങ്കമായ പ്രണയകഥയാണ് തുമ്പപ്പൂ.

പ്രണയിക്കുന്നവരും പ്രണയം ഇഷ്ടപ്പെടുന്നവരും ആണ് ഈ കഥയുടെ ആരാധകർ. നടി സംഗീത മോഹൻ ആണ് പരമ്പരക്ക് തിരക്കഥ ഒരുക്കുന്നത്. ഒക്ടോബര്‍ 18നാണ് പരമ്പര ആരംഭിക്കുന്നത്. ഇപ്പോഴിതാ പരമ്പരയിലേക്ക് ഗായിക റിമി ടോമി എത്തുന്നതിന്റെ പ്രമോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തങ്ങളുടെ പ്രിയ ഗായികയെ സീരിയലിലിലൂടെയും കാണാൻ കഴിയുന്നതിന്റെ ആഘോഷത്തിലാണ് സീരിയൽ പ്രേമികൾ.

സാര്‍ അകത്തുന്നുണ്ട് മാഡം വരൂ എന്ന് പറഞ്ഞുകൊണ്ട് വീണയായി എത്തുന്ന മൃദുല വിജയ് റിമിയെ അകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. അടുത്തിടെ സിനിമ താരങ്ങളായ ശ്വേത മേനോന്‍, അജു വര്‍ഗീസ്, അനുശ്രീ, വിജയ് മാധവ് എന്നിവര്‍ മിനിസ്‌ക്രീന്‍ പരമ്പരകളില്‍ അതിഥികളായി എത്തിയിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് റിമിയിലും എത്തുന്നത്. പരമ്പരയില്‍ റിമി എന്ന പേരില്‍ തന്നെയാണ് താരം എത്തുന്നത്.

നിയമോപദേശം തേടിയാണ് റിമി എത്തുന്നത്. തുടര്‍ന്ന് തന്റെ വണ്ടിക്ക് സംഭവിച്ച നാശനഷ്ടത്തെ കുറിച്ച് പറയുന്നു. ആക്ച്വലി ആ വഴിതടയല്‍ സമരം നടക്കുമ്പോള്‍ ഞാന്‍ അവിടെ സംസാരിക്കേണ്ട കാര്യം പോലും ഇല്ല. എന്റെ തൊട്ടടുത്തു വണ്ടിയില്‍ ഉണ്ടായിരുന്നത് ഒരു ഹോസ്പിറ്റല്‍ കേസാണ്.

അതും ഗര്‍ഭിണി ആയ ഒരു സ്ത്രീ. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്. പക്ഷെ നമ്മുടെ നാട്ടുകാരും, പാര്‍ട്ടിക്കാരും ഒക്കെ കാര്യങ്ങള്‍ ഒരു മുന്‍ വിധിയോടെയല്ലേ കാണുന്നത്. അവര്‍ നോക്കിയപ്പോള്‍ ഇറങ്ങി നിന്ന് ചോദ്യം ചെയ്യുന്നത് ഒരു സ്ത്രീ അതും സെലിബ്രിറ്റി.


അതുകൊണ്ട് തന്നെ അടിച്ചാക്ഷേപിക്കുകയും, അടിച്ചുഒതുക്കയും മാത്രമാണ് ചെയ്യാന്‍ കഴിയുക എന്നവര്‍ തീരുമാനിച്ചു. അതാണ് ഉണ്ടായത്. വണ്ടി അത്യാവശ്യം നല്ല രീതിയില്‍ തകര്‍ത്തു കളഞ്ഞു. അവര്‍ക്ക് എന്തും ആകാം എന്ന ഒരു തോന്നലാണ്, അതുകൊണ്ടുതന്നെയാണ് കേസ് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്.

ഇത് അങ്ങനെ അങ്ങ് വിട്ടാല്‍ ആകില്ലല്ലോ. എന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയും എന്റെ കാര്‍ തല്ലി തകര്‍ക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ആള്‍ക്കെതിരെയാണ് എന്റെ പരാതി എന്നും റിമി ഡയലോഗില്‍ പറയുന്നു.

ടെലിവിഷനില്‍ അവതാരകയായിട്ടും റിയാലിറ്റി ഷോ യില്‍ വിധികര്‍ത്താവ് ആയിട്ടുമൊക്കെ റിമി സജീവമാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂവ് എന്ന പുതിയ സീരിയലിലാണ് റിമി അഭിനയിക്കുന്നത്. സീരിയലിലേക്കുള്ള റിമിയുടെ ഇന്‍ട്രോ സീനുള്ള പ്രൊമോ വീഡിയോ വൈറലായിരുന്നു. വീണ എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ് എത്തുന്ന സീരിയലാണ് തുമ്പപ്പൂ. വക്കീലാവാന്‍ പഠിച്ചിരുന്ന വീണയുടെ പഠനം പാതി വഴിയില്‍ മുടങ്ങി പോവുകയാണ്.

പിന്നീട് പ്രശസ്തനായ ഒരു വക്കീലിന്റെ കീഴില്‍ ഗുമസ്ഥയായി ജോലി ചെയ്യുകയാണ്. വീണയുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നടക്കുകയാണ്. ഇതിനിടയിലാണ് റിമി ടോമി എത്തുന്നത്. വക്കീലിന്റെ ഓഫീസിലേക്ക് വീണയ്‌ക്കൊപ്പം എത്തുന്ന റിമി അവിടെ ഒരു പരാതിയ്ക്ക് പരിഹാരം ഉണ്ടാവാന്‍ ശ്രമിക്കുന്നുണ്ട്. ഇതോടെ കുറച്ച് കാലത്തേക്ക് എങ്കിലും സീരിയലില്‍ ഗായിക ഉണ്ടാവുമെന്ന് കരുതുന്നത്.

റിമി ടോമി ഡയലോഗുകള്‍ പറയുന്നതടക്കമുള്ള വീഡിയോ ആണ് പുറത്ത് വന്നത്. ‘കാറിന്റെ ചില്ല് ഉടഞ്ഞതിനെക്കാളും എന്നെ വിഷമിപ്പിച്ചത് അവരുടെ ആറ്റിറ്റിയൂഡ് ആണ്. പക്ഷേ എനിക്ക് രണ്ട് കാര്യങ്ങള്‍ നിര്‍ബന്ധമുണ്ട്. സ്വന്തം തെറ്റ് അയാള്‍ മനസിലാക്കണം. മാപ്പും പറയണം. എനിക്കെന്റെ കോംപണ്‍സേഷന്‍ കിട്ടുകയും വേണം. ഇക്കാര്യങ്ങള്‍ വീണയുടെ ഓഫീസിലെ സാറിനോടാണ് റിമി പറയുന്നത്. പുതിയ കഥാഗതിയുടെ വര്‍ണ കാഴ്ചകളുമായി, നമുക്ക് ഒന്നിച്ച് അടിച്ച് പൊളിക്കണം. കൂടെ ഉണ്ടാവണം എന്നും പറഞ്ഞാണ് റിമി ടോമി പ്രൊമോ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.


നടി മൃദുല വിജയ് ആണ് വീണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച സീരിയല്‍ വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്തു. റിമി ടോമി എത്തുന്നതിന് മുന്‍പ് നടി അമ്പിളി ദേവിയാണ് സീരിയലിലേക്ക് വന്നത്. വീണയുടെ കൂടെ പണ്ട് പഠിച്ച കൂട്ടുകാരിയുടെ റോളിലാണ് അമ്പിളി അഭിനയിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള സീനുകള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അതേ സമയം റിമി ടോമി വീണ്ടും അഭിനയിക്കാന്‍ എത്തിയതിനെ കുറിച്ചുള്ള രസകരമായ ചോദ്യങ്ങളുമായിട്ടാണ് ആരാധകര്‍ എത്തുന്നത്.

ഇതിപ്പോ മനോരമയില്‍ റിമി ടോമി ഇല്ലാത്ത ഒരു പ്രോഗ്രാം പോലും ഇല്ലാത്ത അവസ്ഥ ആയല്ലോ. റിമി ചേച്ചീനെ ഇഷ്ട്ടമാണ്. പക്ഷേ അഭിനയം അത്രയ്ക്ക് പോര. ചില സമയത്ത് ആര്‍ട്ടിഫിഷന്‍ ഫീല്‍ ആണ് കാണുമ്പോള്‍ തോന്നുന്നത്. സീരിയല്‍ ആയതോണ്ട് ഓക്കെ ആയിരിക്കും എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends