Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അഭിനയിക്കാൻ വേണ്ടി ചാൻസ് നോക്കി നടന്ന കാലത്ത് കറങ്ങിത്തിരിഞ്ഞു വീട്ടിലെത്തിയാൽ ആരും കാണാതെ അച്ഛൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്! പെട്ടെന്ന് തന്നെ നീ സിനിമയിൽ അഭിനയിക്കുമോ? ജനുവരി എന്റെ ജീവിതം മാറ്റിമറിക്കും അച്ഛാ, എന്റെ കഷ്ടപ്പാടും വിഷമവും കണ്ട് അയ്യപ്പൻ അനുഗ്രഹിച്ചതാണ്: സൂരജ് സൺ

18 DECEMBER 2021 07:45 PM IST
മലയാളി വാര്‍ത്ത

വളരെ നാളുകൾക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ കാണിച്ച സന്തോഷം സൂരജ് സൺ ഇന്നലെ ആരാധകരോട് പങ്കു വെച്ചത്. ശ്രീരാഗസാഗരമെന്ന അയ്യപ്പ ഭക്തിഗാനത്തിലൂടെയായി വീണ്ടും നടനായിരിക്കുകയാണ് സൂരജ്.

കാത്തിരിപ്പിനൊടുവിലായെത്തിയ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിജിത് കൊല്ലം ആലപിച്ച ശ്രീരാഗസാഗരം അതില്‍ നീരാടും എന്ന ഗാനം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

പിറകിൽ ഇരുന്നുകൊണ്ട് അവരുടെ കണ്ണിലൂടെ എന്നെ കാണുന്ന ഈ കാഴ്ച്ച വല്ലാത്തൊരു ഫീലാണ്. അഭിനയിക്കാൻ വേണ്ടി ചാൻസ് നോക്കി നടന്ന കാലത്ത് കറങ്ങിത്തിരിഞ്ഞു വീട്ടിലെത്തിയാൽ ആരും കാണാതെ അച്ഛൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.

പെട്ടെന്ന് തന്നെ നീ സിനിമയിൽ അഭിനയിക്കുമോ? അപ്പോൾ ഞാൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് അച്ഛാ. ഞാൻ ഒരു പ്രൊഡ്യൂസറുടെയോ സിനിമാനടന്റെയോ ഒന്നും മകനല്ല ഒരു പാവം ഡ്രൈവറുടെ മകനാണ് അപ്പോൾ കുറച്ചു കഷ്ടപ്പെട്ട് മാത്രമേ ലക്ഷ്യത്തിൽ എത്താൻ പറ്റു.

 

ഒരു ദിവസം അച്ഛന് തിയേറ്ററിൽ കൊണ്ടുപോയി സിനിമ കാണിക്കും എന്ന് ഈ ആൽബം വീഡിയോ കാണുമ്പോഴും വീണ്ടും ചോദ്യം ആവർത്തിച്ചു. ഞാൻ പറഞ്ഞു ജനുവരി എന്റെ ജീവിതം മാറ്റി മറിക്കും ഉറപ്പാണ് അച്ഛായെന്നുമായിരുന്നു താൻ മറുപടി നൽകിയെന്ന് സൂരജ് കുറിച്ചിട്ടുണ്ട്.

പുതിയ തുടക്കത്തിൽ തുണയ്ക്കാൻ അയ്യപ്പൻ എന്നെ അനുഗ്രഹിച്ചു എന്ന് കരുതാൻ ആണ് എനിക്ക് കൂടുതൽ ഇഷ്ടം. വ്രതശുദ്ധിയിൽ ആഗ്രഹങ്ങൾ ഒക്കെ നിറവേറാൻ സാധിച്ചു തരണേ എന്ന് അപേക്ഷിച്ചപ്പോൾ അത് അയ്യപ്പനേ കാണാൻ വരുന്ന ഭക്തൻ്റെ രൂപത്തിൽ തന്നെ ആയത് നിമിത്തം ആകാം.

എൻ്റെ വിഷമവും കഷ്ടപ്പാടും ഒക്കെ കണ്ട് അനുഗ്രഹിച്ച് ആവാം. ചെറിയ വേഷം ആയാലും വലിയ വേഷം ആയാലും നമുക്ക് എന്തു ചെയ്യാൻ സാധിക്കുന്നത് ആണ് വലിയ കാര്യം എന്ന് ചിന്തിക്കുന്ന ആൾ ആണ് ഞാനെന്നും സൂരജ് പറയുന്നു.

എൻ്റെ സ്വപ്ന സാക്ഷത്കാരത്തിന് ഉള്ള സ്റ്റെപ്സ് വലുതായാലും ചെറുതായാലും ശ്രമിച്ചാൽ മാത്രമേ സാധിക്കു. ആ ശ്രമങ്ങളിൽ ഒന്നാണ് എന്നെ ഇവരിൽ എത്തിച്ചത്. കോളേജ് കാലത്തെ സൗഹൃദ കൂട്ടായമയിൽ നിന്ന് രൂപപ്പെട്ട ഒരു ഗാനം 12 വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങുകയാണ്.

 

ശ്രീജിത്ത് നെന്മാറയുടെ വരികൾ ക്ലാസിൽ താളം പിടിച്ച് പാടാൻ ഒപ്പം നിന്നവർ ആണ് ശ്രീ രാഗസാഗരത്തൻ്റെ നിർമാതാക്കൾ. കൂടാതെ അതിലൊരാൾ തന്നെയാണ് ഇതിൻ്റെ സംവിധായകൻ ദിനേഷ് വാസുദേവ്. സുഭാഷ് കുളത്തിങ്കൽ, സതീഷ് അയിലൂർ സുജിത്ത് നെന്മാറ രമേഷ് നെന്മാറ കൃഷ്ണപ്രസാദ് തുടങ്ങിയവരാണ് ഈ കൂട്ടുകാർ.

അവരുടെ കൂടെ ഞാനും. നിങ്ങളുടെ സ്വന്തം സൂരജ് സൺ. കൂടെ ഉണ്ടാവും എന്ന പ്രതിക്ഷയോടെ എന്നായിരുന്നു ആൽബം റിലീസിന് മുൻപ് സൂരജ് കുറിച്ചത്.

നിരവധി പേരാണ് സൂരജിന് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഈ ഡിവോഷണൽ ആൽബം ഇനിയങ്ങോട്ടുള്ള അഭിനയജീവിതത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ആരംഭമായിട്ടു കരുതുന്നു.

സാക്ഷാൽ സ്വാമി അയ്യപ്പന്റെ അനുഗ്രഹത്തോടെയുള്ള ഈ രണ്ടാം ഘട്ടം ഇനിയങ്ങോട്ടുള്ള വ്യക്തിജീവിതത്തിലും അഭിനയജീവിതത്തിലും നേരിടേണ്ടിവരുന്ന പ്രതിസന്ധികളൊക്കെ തരണം ചെയ്യാൻ തുണയായി ഉണ്ടാകുമെന്നു പ്രത്യാശിക്കുന്നു.

സൂരജേട്ടനെ അടുത്ത വർഷം ബിഗ്സ്ക്രീനിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു . ഒരുപാട് ചാൻസുകൾ സൂരജേട്ടനെ തേടി ഇനിയും ഇനിയും എത്തട്ടേ എന്ന് ആശംസിക്കുന്നു എന്നുമായിരുന്നു ആരാധകരുടെ കമന്റുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends