Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

'ഒരു പക്ഷേ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ മേക്കപ്പിന്റെ പേരിൽ വേദനിച്ചത് ഗുരു സർ ആയിരിക്കാം. എന്നിട്ട് കൂടി ഗുരു സർ ഞങ്ങളോട് കാണിച്ച സഹകരണവും സ്നേഹവും കരുതലും ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. മേക്കപ്പ് ഡിപ്പാർട്ട്മെൻ്റിൻ്റെയും അഭിമാന ചിത്രമാണ് മിന്നൽ മുരളി...' വൈറലായി കുറിപ്പ്

28 DECEMBER 2021 04:09 PM IST
മലയാളി വാര്‍ത്ത

ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്നാൽ സിനിമ പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ട് മുന്നേറുകയാണ്. സിനിമയിൽ ഷിബു എന്ന പ്രതിനായക വേഷത്തിലെത്തി കയ്യടി നേടുന്നത് തമിഴ് നടൻ ഗുരു സോമസുന്ദരമാണ്.

 

ഇപ്പോഴിതാ, ചിത്രത്തിന്റെ ക്ലൈമാക്സിൽ ഗുരുവിന്റെ മേക്കപ്പിനെക്കുറിച്ചും അതിനായി അദ്ദേഹം സഹിച്ച വേദനയെക്കുറിച്ചും ചിത്രത്തിന്റെ പ്രോസ്തെറ്റിക് മേക്കപ്പ് വിഭാഗത്തിന്റെ ചുമതല നിർവഹിച്ച പ്രദീപ് വിതുര പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പ്രതീപിനെയും ഗുരു സോമസുന്ദരത്തെയും പ്രശംസിച്ച് ചലച്ചിത്ര പ്രവർത്തകനായ വിഷ്ണു വംശ എഴുതിയ കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

വിഷ്ണു വംശയുടെ കുറിപ്പ് ഇങ്ങനെ:

‘സിനിമയിലെ ക്ലൈമാക്സ് ഫൈറ്റ് ഏതാണ്ട് ഇരുപത് ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. അതിൽ ഗുരു സർ അവതരിപ്പിക്കുന്ന ഷിബു എന്ന കഥാപാത്രത്തെ കഥാ സന്ദർഭത്തിന് അനുസരിച്ച് മേക്കപ്പ് ചെയ്ത് സെറ്റാക്കി എടുക്കാൻ ഓരോ ദിവസവും മൂന്ന് മണിക്കൂറിൽ കൂടുതൽ വേണം. എല്ലാ ദിവസവും ഷൂട്ടിങ് ആരംഭിക്കുന്നതിന് മുൻപ് ഗുരു സർ സെറ്റിൽ വരുകയും ക്ഷമയോടെ ഞങ്ങൾക്ക് മുന്നിൽ ഇരിക്കുകയും ചെയ്യും.

ചൂട് അടിച്ചാൽ മെൽറ്റ് ആകുന്ന മെറ്റീരിയൽ ആണ് മേക്കപ്പിനായി ഉപയോഗിച്ചത്. ഷൂട്ടിങ് വേളയിൽ അതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ അനുഭവിച്ചത് ഗുരു സർ ആയിരുന്നു. ഷൂട്ടിങ്ങിന് ശേഷം ഓരോ ദിവസവും മേക്കപ്പ് റിമൂവ് ചെയ്യാനും സമയം എടുക്കും. റിമൂവ് ചെയ്യുന്ന ജോലി ബുദ്ധിമുട്ട് പിടിച്ചത് ആണ്. മുഖത്തും മുടിയിലും ഒക്കെ ഒട്ടി പിടിച്ചിരിക്കുന്ന മേക്കപ്പ് മെറ്റീരിയൽ എടുക്കുമ്പോൾ പലപ്പോഴും വേദന അനുഭവപ്പെടും. ഒരു പക്ഷേ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ മേക്കപ്പിന്റെ പേരിൽ വേദനിച്ചത് ഗുരു സർ ആയിരിക്കാം. എന്നിട്ട് കൂടി ഗുരു സർ ഞങ്ങളോട് കാണിച്ച സഹകരണവും സ്നേഹവും കരുതലും ഒരിക്കലും മറക്കാൻ പറ്റാത്തതാണ്...

(മിന്നൽ മുരളി എന്ന ചിത്രത്തിലെ പ്രോസ്തെറ്റിക് മേക്കപ്പ് മാൻ പ്രദീപ് വിതുരയുമായി മലയാള മനോരമ പത്രത്തിനു വേണ്ടി സംസാരിച്ചതിൽ നിന്നും അടർത്തി എടുത്തത്). ഗുരു സർ, നിങ്ങളൊരു നിധിയാണ് ! കൂടാതെ പ്രദീപ് ഏട്ടാ, മലയാളത്തിന് അഭിമാനം ആയ ഒരു വലിയ സിനിമയിൽ നമ്മുടെ ഒരു നാട്ടുകാരൻ ഭാഗമായിരുന്നു എന്ന് പറയുന്നത് തന്നെ അഭിമാനം ആണ്. സിനിമ ഒരു ചെറിയ പ്രോസസ് അല്ല എന്ന യാഥാർഥ്യം.

നമുക്കെല്ലാവർക്കുമുണ്ട്. അപ്പോഴും എടുത്ത് പറയേണ്ട ഡിപ്പാർട്ട്മെൻ്റുകൾ പലപ്പോഴും പലരും അറിയുന്നില്ല. പ്രോസ്തെറ്റിക് മേക്കപ്പ് എന്നൊരു ഡിപ്പാർട്ട്മെന്റ് ഉണ്ടെന്നും അത് സിനിമയുടെ ഒറിജിനാലിറ്റിയെ അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്നും സിനിമ കണ്ടവർക്ക് മനസ്സിലാകും. മേക്കപ്പ് ഡിപ്പാർട്ട്മെൻ്റിൻ്റെയും അഭിമാന ചിത്രമാണ് മിന്നൽ മുരളി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (6 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (6 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (6 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (7 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (7 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends