Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കുടുംബവിളക്കിലെ പുതിയ അവതാരം ആർ? ഇവന് ശ്രീനിലയവുമായുള്ള ബന്ധം ഇതോ... ഈ വരവിൽ ഞെട്ടുന്നത് ശീതൾ! സംശയങ്ങൾ നടക്കുമെങ്കിൽ സുമിത്ര രോഹിത് കൂടിച്ചേരൽ

27 FEBRUARY 2022 08:41 PM IST
മലയാളി വാര്‍ത്ത

വേദിക ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങുകയും, സരസ്വതി അമ്മയുടെ ആധാരം തിരിച്ചെടുത്തു കൊടുക്കാന്‍ സുമിത്ര താത്പര്യം പ്രകടിപ്പിച്ചതും കുടുംബ വിളക്കിന്റെ ആരാധകര്‍ക്ക് അത്ര രസിച്ചിരുന്നില്ല. സുമിത്ര വീണ്ടും അയ്യോ പാവം വിചാരിച്ച് പൊട്ട കിണട്ടിലെ തവളയായി തന്നെ തുടരുകയാണോ ദുബായിലേക്ക് പോകാനുള്ള അവസരം ഒഴിവാക്കുകയാണോ എന്നൊക്കെയുള്ള സംശയം ആരാധകര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ പുതിയ പ്രമോ വന്നതോടെ ആ സംശയങ്ങള്‍ എല്ലാം മാറുകയായിരുന്നു.

സുമിത്ര ദുബായിലേക്ക് പോകുന്നു എന്നതാണ് ആരാധകർക്ക് സന്തോഷമേകുന്ന വിഷയം. അച്ഛനും അച്ഛാച്ചനും മക്കളും എല്ലാം നിര്‍ബന്ധിയ്ക്കുമ്പോള്‍ പോകാം എന്ന് സുമിത്ര സമ്മതിച്ചു. ആ പോക്ക് എങ്ങിനെയെങ്കിലും തടയാനുള്ള ശ്രമം വേദിക തുടരുകയും ചെയ്യുമെന്നറിയാം. എന്നാല്‍ വേദികയുടെ അത്തരം ശ്രമങ്ങള്‍ക്ക് പ്രേക്ഷകര്‍ പുല്ല് വില മാത്രമല്ലെ... നൽകുന്നത്. സുമിത്ര ദുബായിലേക്ക് പോയിരിക്കും എന്ന കാര്യം ഉറപ്പല്ലേ...

പക്ഷെ ഇവിടെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം രോഹിത്തിന്റെ മാറ്റമാണ്. ആട്ടിന്‍ തോലിട്ട ചെന്നായയെ പോലെയാണ് ഇപ്പോള്‍ കഥയില്‍ രോഹിത്ത്. പുറമേയ്ക്ക് സുമിത്രയ്ക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്ന ഉറ്റ സുഹൃത്ത്. എന്നാല്‍ ദുബായിലേക്ക് പോകുമ്പോള്‍ സുമിത്രയ്ക്ക് ബന്ധങ്ങളുടെ ബന്ധനങ്ങളൊന്നും ഉണ്ടാകില്ലല്ലോ, അപ്പോള്‍ തനിക്ക് സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് രോഹിത്ത്.

എന്നാൽ, സുമിത്രയുടെ സ്വഭാവം അനുസരിച്ച് ഇത് പ്രശ്നങ്ങളിലേക്ക് വഴിയൊരുക്കും. പിന്നെ, കുടുംബവിളക്കിന്റെ ഹിന്ദി സീരിയലിലേക്ക് ഒന്ന് എത്തി നോക്കുകയാണെങ്കിൽ അവിടെ രോഹിതുമായിട്ടൊരു വിവാഹമൊക്കെ കാണാൻ കഴിയും. ചിലരൊക്കെയും സുമിത്ര രോഹിത് വിവാഹം ആഗ്രഹിക്കുന്നുണ്ട്.

ഇതൊക്കെയും നടക്കുമ്പോൾ, പുതിയൊരു അവതാരം കുടുംബവിളക്കിൽ പിറവി എടുത്തിരിക്കുകയാണല്ലോ.. അവനും ശ്രീനിലയവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രേക്ഷകർ പല രീതിയിലുള്ള സംശയങ്ങൾ പറയുന്നുണ്ട്. വരുന്ന ആള്‍ ശത്രുവായിരിയ്ക്കുമോ മിത്രമായിരിയ്ക്കുമോ എന്നതാണ് ആശങ്ക. നിലവില്‍ ഇന്ദ്രജ മാഡം, വേദിക, സരസ്വതി അമ്മ, രോഹിത്ത് തുടങ്ങിയവര്‍ എല്ലാം നെഗറ്റീവ് കഥാപാത്രങ്ങളായി തുടരുകയാണ്. അതിനിടയില്‍ പുതിയ ആളും നെഗറ്റീവ് കഥാപാത്രമാകേണ്ട എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഒട്ടുമിക്ക പ്രേക്ഷകരും പറയുന്നത്, ഇത് ശീതളിന്റെ കാമുകൻ എന്നാണ്. ഇങ്ങനെ പറയാനുള്ള കാരണവും ഹിന്ദി സീരിയലിൽ, ശീതളിനൊരു കാമുകൻ വരുന്നുണ്ട്. തുടർന്ന് അവരുടെ വിവാഹവും നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ, ഈ പുതിയ അവതാരത്തെ കാണുമ്പോൾ ശീതൾ ഞെട്ടുമെന്നാണ് അഭിപ്രായപ്പെടുന്നത്. എന്ത് തന്നെ ആയാലും, പുതിയ കഥാപാത്രത്തിന്റെ അവതാര ലക്‌ഷ്യം എന്താണെന്ന് അടുത്ത ആഴ്ച്ചയിലെ എപ്പിസോഡുകളിലൂടെ നമുക്ക് കാണാൻ കഴിയും.

ഒരുപാട് നാളുകൾക്ക് ശേഷം ഇപ്പോഴാണ് കുടുംബ വിളക്ക് പഴയ പ്രതാപം തിരിച്ച് പിടിയ്ക്കുന്നത്. കഥ എന്തായിരിയ്ക്കും എന്ന് നിര്‍വ്വചിക്കാന്‍ കഴിയാത്ത വിധമാണ് ഇപ്പോള്‍ കുടുംബ വിളക്ക് മുന്നോട്ട് പോകുന്നത്. ഈ ഹൈപ്പില്‍ തന്നെ തുടര്‍ന്നാല്‍ എന്നും റേറ്റിങില്‍ ഒന്നാം സ്ഥാനത്ത് തന്നെ നില്‍ക്കാം എന്നാണ് സീരിയല്‍ നിരീക്ഷകരും പറയുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends