ഒരു ബാങ്കില്‍ ജോലി ചെയ്യുന്നവരോ ഒരു ടീച്ചര്‍ ആകുന്നവരോ അവരുടെ പ്രസവസമയത്ത് ഒരു ലീവ് എടുക്കാറുണ്ട്... താനും അതുപോലെ ഒരു ഇടവേള മാത്രം എടുക്കുകയായിരുന്നു! മകനുവേണ്ട ആവശ്യങ്ങള്‍ ഇപ്പോള്‍ സാധിച്ചു കൊടുത്തിട്ടുണ്ട്, ഇനി തനിക്ക് തന്റെ ജോലിയിലേക്ക് തിരികെ വരാം!!! ആരാധകർക്ക് സർപ്രൈസ് നൽകി നടി മിയ ജോർജ്

മലയാളിപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി മിയ ജോര്‍ജ്. സീരിയലുകളിലൂടെ അഭിനയജീവിതത്തിന് തുടക്കമിട്ട താരം പിന്നീട് സിനിമകളിൽ സജീവമാകുകയായിരുന്നു. അങ്ങനെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മിയ മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ നായികയായി തിളങ്ങിയിട്ടുണ്ട്. മിയ അഭിനയ രംഗത്ത് അരങ്ങേറുന്നത് അല്‍ഫോണ്‍സാമ്മ എന്ന പരമ്പരയിലൂടെയാണ്. പിന്നീട് താരം സിനിമയില്‍ നായികയായി മാറുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് തരാം.
ലോക്ക് ഡൗണ്‍ സമയത്താണ് ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പും മിയയുമായുള്ള വിവാഹം നടന്നത്. ഇതേതുടർന്ന് ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിയിരുന്നു. ഈ അടുത്തിടെയാണ് നടി കുഞ്ഞിന് ജന്മം നല്‍കിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ ഏറെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അഭിമുഖങ്ങളിൽ മിയ കേള്‍ക്കേണ്ടി വരുന്ന ചോദ്യം മടങ്ങി വരവ് എന്നാണെന്നാണ്. ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയിരിക്കുകയാണ് നടി.
'എപ്പോള്‍ താന്‍ സിനിമയിലേക്ക് തിരിച്ച് വരും എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല, താന്‍ എവിടെയും പോയിട്ടില്ല. എല്ലാ ജോലിയും പോലെ തന്നെയാണ് അഭിനയരംഗവും, ഒരു ബാങ്കില്‍ ജോലി ചെയ്യുന്നവരോ ഒരു ടീച്ചര്‍ ആകുന്നവരോ അവരുടെ പ്രസവസമയത്ത് ഒരു ലീവ് എടുക്കാറുണ്ട്. താനും അതുപോലെ ഒരു ഇടവേള മാത്രം എടുക്കുകയായിരുന്നു. മകനുവേണ്ട ആവശ്യങ്ങള്‍ ഇപ്പോള്‍ സാധിച്ചു കൊടുത്തിട്ടുണ്ട്, ഇനി തനിക്ക് തന്റെ ജോലിയിലേക്ക് തിരികെ വരാം' എന്നാണ് തരാം പറഞ്ഞത്.
മിയ അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ മലയാള ചിത്രങ്ങള്‍ ഡ്രൈവിങ് ലൈസന്‍സ്, അല്‍മല്ലു, ഗാര്‍ഡിയന്‍ എന്നിവയാണ്. തമിഴില്‍ തൃഷ നായികയായെത്തുന്ന ദ റോഡ് എന്ന ചിത്രത്തിലാണ് മിയ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തില്‍ ഒരു ചിത്രം പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ ഇനി സജീവമാകും എന്നും ചെറിയൊരു ഇടവേള മാത്രമായിരുന്നു ഇതെന്നും, നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ് സിനിമയില്‍ സജീവമായി ഉണ്ടാകുമെന്നും താരം വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha