പള്ളീലച്ചനായി സിജു കസറി ....അടുത്തിടെ ഇറങ്ങിയ നല്ല കുടുംബചിത്രം... ചില രംഗങ്ങൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു..'വരയൻ' കണ്ടിറങ്ങിയ പ്രേക്ഷകർക്ക് പറയാൻ ഒന്ന് മാത്രം പടം സൂപ്പർ..!! കുടുംബചിത്രങ്ങളുടെ കാലം കഴിഞ്ഞിട്ടില്ല ..

പോലീസ് പോലും യൂണിഫോമിട്ട് കടന്നുചെല്ലാൻ ഭയക്കുന്ന, കൊടുംകുറ്റവാളികൾ നിറഞ്ഞ കലിപ്പക്കര എന്ന ദ്വീപ് പ്രദേശത്തെ പള്ളിയിലേക്ക് പുരോഹിതനായി വരുന്ന ഫാദർ എബി കപ്പൂച്ചിൻ ആ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തിൽ നടത്തുന്ന ഇടപെടലുകളാണ് വരയന്റെ കഥ.മലയാള സിനിമയിൽ പലതരം പുരോഹിതന്മാരെയും കണ്ടിട്ടുണ്ടാകിലും ഇതൊരു പ്രതേകത നിറഞ്ഞ പുരഹിതനായിരുന്നു.
വേശംകൊണ്ടും,പെരുമാറ്റ രീതികൊണ്ടും തികച്ചും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ സിജുവിനുകഴിഞ്ഞു എന്നുതന്നെയാണ് പ്രേക്ഷക പ്രതികരണം.ഫാദർ ഡാനി കപ്പൂച്ചിന്റെ തിരക്കഥയിൽ ജിജോ ജോസഫ് സംവിധാനം ചെയ്ത വരയൻ എന്ന ചിത്രത്തേക്കുറിച്ചാണ്.മറ്റു നായകന്മാർ ഉള്ള ചിത്രങ്ങളിൽ ഷൈൻ ചെയ്യുന്ന പുരോഹിത കഥാപാത്രങ്ങളെയാണ് നമ്മൾ ഇതുവരെ കണ്ടത്. അതിൽ നിന്നെല്ലാം വ്യത്യസ്തനായ മാസ് കാണിക്കുന്ന പുരോഹിതനെയാണ് വരയനിൽ കാണാനാവുക. പോലീസ് പോലും യൂണിഫോമിട്ട് കടന്നുചെല്ലാൻ ഭയക്കുന്ന, കൊടുംകുറ്റവാളികൾ നിറഞ്ഞ കലിപ്പക്കര എന്ന ദ്വീപ് പ്രദേശത്തെ പള്ളിയിലേക്ക് വികാരിയായി വരുന്ന ഫാദർ എബി കപ്പൂച്ചിൻ ആ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തിൽ നടത്തുന്ന ഇടപെടലുകളാണ് വരയന്റെ ആകെത്തുക.
വലിയ വളച്ചുകെട്ടലുകളൊന്നുമില്ലാതെ നേരിട്ട് കഥയിലേക്ക് കടക്കുന്നുണ്ട് ചിത്രം. കലിപ്പക്കരയുടെ പൊതുചിത്രം പറഞ്ഞുകൊണ്ട് തുടങ്ങുന്ന ചിത്രം എബി കപ്പൂച്ചിനെത്തുന്നതോടെ സംഭവബഹുലമാവുന്നു. ആരാണ് ഈ പുരോഹിതനെന്ന ആകാംക്ഷ നിലനിർത്തിക്കൊണ്ടാണ് പിന്നീട് ചിത്രം സഞ്ചരിക്കുന്നത്. അലസനെന്ന് തോന്നിപ്പിക്കുന്ന എബി കപ്പൂച്ചിന് കലിപ്പക്കരയിലെത്തിയ ശേഷമാണ് എന്താണ് തന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിയാനാവുന്നത്. ഈ വസ്തുതയിലൂന്നിയാണ് പിന്നീട് വരയന്റെ സഞ്ചാരം.https://www.facebook.com/Malayalivartha