ഒരു തരത്തിലും മോശമായി പെരുമാറിയിട്ടില്ല, രാത്രി വിവരങ്ങള്‍ തേടിയത് പട്രോളിംഗിന്റെ ഭാഗം, സ്വാഭാവിക നടപടിക്രമങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്, പൊലീസ് മോശമായി പെരുമാറിയെന്ന് നടി അര്‍ച്ചന കവി നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കി പൊലീസ് ഉദ്യോഗസ്ഥര്‍...!

സമൂഹ മാധ്യമത്തിലൂടെ പൊലീസ് മോശമായി പെരുമാറിയെന്ന നടി അര്‍ച്ചന കവി നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കി പൊലീസ് ഉദ്യോഗസ്ഥര്‍. ഒരു തരത്തിലും മോശമായി പെരുമാറിയിട്ടില്ല. സ്വാഭാവിക നടപടിക്രമങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. വിവരങ്ങള്‍ തേടിയത് രാത്രി പട്രോളിംഗിന്റെ ഭാഗമായാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.
പൊലീസ് മോശമായി പെരുമാറിയെന്നും ഒട്ടും സുരക്ഷിതമായി തോന്നിയില്ലെന്നുമായിരുന്നു അര്‍ച്ചന ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കഴിഞ്ഞ ദിവസം സ്റ്റോറിയില്‍ പറഞ്ഞിരുന്നത്. സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി യാത്ര ചെയ്യവേയാണ് മോശം അനുഭവം നേരിട്ടതെന്ന് താരം പറയുന്നു.
ഞാന്‍ ഓട്ടോയിലാണ് സഞ്ചരിച്ചത്. ഒരു കുടുംബ സുഹൃത്തും അവരുടെ കുട്ടികളുമാണ് എനിക്കൊപ്പമുണ്ടായിരുന്നു. പോലീസ് ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ട് പോലീസ് ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. നിങ്ങള്‍ ഈ സമയത്ത് എവിടെ നിന്ന് വരുന്നു? ഏത് വീട്ടിലാണ് താമസിക്കുന്നത്? നിങ്ങള്‍ തമ്മിലുള്ള ബന്ധമെന്ത്? തുടങ്ങി തികച്ചും സ്വകാര്യമായ ചോദ്യങ്ങള്‍ ആരംഭിച്ചു.
എന്താണ് ഞാന്‍ പ്രശ്‌നം എന്ന് ചോദിച്ചപ്പോള്‍. ഈ സമയത്താണോ യാത്ര ചെയ്യുന്നത് എന്ന തരത്തില്‍ സംസാരിച്ചു.പരുക്കന്‍ ഭാഷയിലാണ് പോലീസ് ഇടപെട്ടത്. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അര്‍ച്ചന കുറിപ്പ് പങ്കുവച്ചത്. കേരള പൊലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അര്‍ച്ചന പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
അർച്ചനയുടെ കുറിപ്പ് ഇങ്ങനെ:
ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽനിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവർ പരുക്കന്‍ ഭാഷയിലാണ് പെരുമാറിയത്. ഞങ്ങൾക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല.
ഞങ്ങൾ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ, എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് അവർ ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ, അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു. ഞങ്ങൾക്ക് ഒരു പ്രശ്‌നമുണ്ടാകുമ്പോൾ ഞങ്ങൾ അവരുടെ അടുത്തേക്ക് പോകണമെന്ന് അവർ ആഗ്രഹിക്കുന്നു.
https://www.facebook.com/Malayalivartha