താൻ കഴിഞ്ഞ ദിവസം ലാലേട്ടനെ കാണുവാൻ വേണ്ടി അദ്ദേഹത്തിന്റെ വീട്ടിൽ പോയി; അപ്പോഴാണ് തനിക്ക് മനസിലായത് നമ്മുടെ പഴയ ലാലേട്ടനെ ഇനി തിരിച്ചു കിട്ടില്ല; സൂര്യ പുത്രി സിനിമയിൽ കണ്ടതുപോലെ ഇവിടെയും എന്തെങ്കിലും സംഭവിക്കുമോ എന്ന് തനിക്ക് പേടിയാണ്; ലാലേട്ടൻ കുറച്ചധികം ആളുകളുടെ കൈപ്പിടിയിലാണ്; അവരുടെ കൺട്രോളിൽ ആണ് ബാക്കി കാര്യങ്ങൾ നടക്കുന്നത്; മോഹൻലാലിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സന്തോഷ് വർക്കി

നടൻ മോഹൻലാലിനെ കുറിച്ച് ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് വൈറൽ താരം സന്തോഷ് വർക്കി. വളരെയധികം ഞെട്ടിക്കുന്ന കാര്യങ്ങളാണ് സന്തോഷ് വർക്കി പറഞ്ഞിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് കുറിപ്പ് പങ്കു വച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ കുറിപ്പിന്റെ തർജ്ജിമ ഇങ്ങനെ; താൻ കഴിഞ്ഞ ദിവസം ലാലേട്ടനെ കാണുവാൻ വേണ്ടി അദ്ദേഹത്തിന്റെ വീട്ടിൽ പോയി. അപ്പോഴാണ് തനിക്ക് മനസിലായത് നമ്മുടെ പഴയ ലാലേട്ടനെ ഇനി തിരിച്ചു കിട്ടില്ല എന്ന് . പണ്ടൊരിക്കൽ ക്യാപ്റ്റൻ രാജു സാർ പറഞ്ഞിരുന്നു. ലാലേട്ടൻ കുറച്ചധികം ആളുകളുടെ കൈപ്പിടിയിൽ ആണെന്നും അവരുടെ കൺട്രോളിൽ ആണ് ബാക്കി കാര്യങ്ങൾ എന്നും.
സൂര്യ പുത്രി സിനിമയിൽ കണ്ടതുപോലെ ഇവിടെയും എന്തെങ്കിലും സംഭവിക്കുമോ എന്ന് തനിക്ക് പേടിയാണ് എന്നും സന്തോഷ് വർക്കി പറഞ്ഞിരിക്കുകയാണ്. ലാലേട്ടനെ കുറിച്ചും മറ്റും സിനിമകളെക്കുറിച്ചുമുള്ള അഭിപ്രായങ്ങളും ഒക്കെ തന്നെ സന്തോഷ് വർക്കി തുറന്ന് പറയാറുണ്ട്.
https://www.facebook.com/Malayalivartha