സിനിമാ പ്രവര്‍ത്തകര്‍ ലോഡ്ജില്‍ തമ്മിൽത്തല്ലി...! സഹപ്രവര്‍ത്തകരിൽ ഒരാളെ കുത്തി, പ്രതി കസ്റ്റഡിയില്‍

പാലക്കാട് ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ ഉണ്ടായ തമ്മിൽത്തല്ലിൽ ഒരാൾക്ക് കുത്തേറ്റു. കഴുത്തി കുത്തേറ്റ വടകര സ്വദേശി ഷിജാബിനാണ് പരിക്കേറ്റത്.ഇയാള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്. ഇയാളുടെ സഹപ്രവര്‍ത്തകന്‍ ഉത്തമനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പാലക്കാട് സിറ്റി ലോഡ്ജില്‍വെച്ചായിരുന്നു സംഭവം.
പാലക്കാട് സിറ്റി ലോഡ്ജിൽ വെച്ച് ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് കലാശിച്ചത് എന്നാണ് വിവരം.സഹപ്രവർത്തകനായ ഉത്തമനാണ് കുത്തിയതെന്നാണ് ഷിജാബ് പറയുന്നത്. എന്നാൽ പ്രതി കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. ഷിജാബ് സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ചു എന്നാണ് പ്രതിയായ ഉത്തമന്‍ പറയുന്നത്. ഉത്തമനെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha