'സ്വന്തം മക്കളെ സ്കൂളിൽ കൊണ്ടോയി വിടുന്നതിന്റെ അമ്പത് പടം വാരിയിട്ടിട്ട് അയാൾ നവ്യയുടെ മകനെ അവർ സ്കൂളിൽ കൊണ്ടോയി വിട്ട പടത്തിനു താഴെപ്പോയി അറഞ്ചം പുറഞ്ചം തെറി വിളിച്ചു...' വൈറലായി കറുപ്പ്

കഴിഞ്ഞ ദിവസം മകനൊടൊപ്പം പ്രവേശനോത്സവത്തിനു സ്കൂളിലെത്തിയതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം മലയാളത്തിന്റെ പ്രിയ നടി നവ്യ നായർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയുണ്ടായി. ഇത് വൈറലായി മരുകയായിരുന്നു. നിരവധിപേരാണ് നവ്യയുടെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്. ഇതിൽ ചിലത് പരിഹാസത്തോടെയുള്ളതായിരുന്നു. ഇപ്പോഴിതാ, ഇത്തരം മോശം കമന്റുകളുമായി എത്തിയവരോടുള്ള പ്രതികരണമായി ഒരു രസികന്‍ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നടൻ അരുൺ പുനലൂർ എന്ന യുവാവ്.
അരുണിന്റെ കുറിപ്പ് ഇങ്ങനെ-
സ്വന്തം മക്കളെ സ്കൂളിൽ കൊണ്ടോയി വിടുന്നതിന്റെ അമ്പത് പടം വാരിയിട്ടിട്ട് അയാൾ നവ്യയുടെ മകനെ അവർ സ്കൂളിൽ കൊണ്ടോയി വിട്ട പടത്തിനു താഴെപ്പോയി അറഞ്ചം പുറഞ്ചം തെറി വിളിച്ചു...
ലോകത്ത് ആദ്യമായിട്ടാ അമ്മ മക്കളെ സ്കൂളിൽ വിടുന്നത്.. ഇവക്കൊന്നും വേറെ പണിയില്ല... ആയെന്താ മോനൂസ് അങ്ങനൊരു ടോക്ക്. നമ്മള് 50 ഇട്ടു കാര്യമായ മൈൻഡ് കിട്ടിയില്ല.. അവർ ഒരെണ്ണം ഇട്ടു... അതു കൂടുതൽ അറ്റെൻഷൻ കിട്ടി... സഹിക്കാൻ മേലാ അതായതുത്തമാ.. നമ്മളിട്ടാ ബർമ്മൂഡ... അവരിട്ടാ വള്ളിക്കളസം..
https://www.facebook.com/Malayalivartha