Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഞാന്‍ നിന്നെ മുറുകെ കെട്ടിപ്പിടിക്കുന്നുണ്ട്... എനിക്ക് നിന്നോട് ഗുഡ് ബൈ പറയാനാവില്ല:- നീ വീണ്ടും എന്റെ ബെഡിലേക്ക് വരാനും ഒന്നിച്ച് കിടക്കാനും വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്- വേദന കടിച്ചമർത്തി അഭയ

13 AUGUST 2022 03:29 PM IST
മലയാളി വാര്‍ത്ത

ഒരുപാട് സിനിമകളിൽ പാടിയിട്ടില്ലെങ്കിലും, വേറിട്ട ശബ്ദസാന്നിദ്ധ്യം കൊണ്ട് മലയാളി സംഗീത ആസ്വാദകരുടെ ഹൃദയങ്ങളിൽ കയറിക്കൂടിയ ഒരു ഗായികയാണ് അഭയ ഹിരണ്മയി. മലയാളത്തിന് പുറമേ തെലുങ്കിലും പാടിയിട്ടുള്ള അഭയ ആദ്യമായി പാടുന്നത് 2014-ൽ പുറത്തിറങ്ങിയ നാക്കു പെന്റാ നാക്കു ടാക്ക എന്ന സിനിമയിലാണ്. ഗോപിസുന്ദറിന്റെ സംഗീതത്തിൽ പിറന്ന ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്.

ടു കൺട്രിസ് എന്ന ദിലീപ് ചിത്രത്തിലെ തന്നെ താനേ എന്ന ഗാനത്തിലെ ‘കണിമലരെ മുല്ലേ’ എന്ന പോർഷൻ പാടിയപ്പോഴാണ് അഭയ ജനമനസ്സുകളിൽ ഇടം നേടിയത്. ഇപ്പോഴിതാ തനിക്കേറെ പ്രിയപ്പെട്ട ആളായ പുരുഷു എന്ന വളർത്ത് നായയെ നഷ്ടമായതിന്റെ സങ്കടം പങ്കിട്ടെത്തിയിരിക്കുകയാണ് അഭയ ഹിരണ്മയി. പുരുഷുവിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചു.

അവസാനസമയത്ത് നിന്നെ നോക്കാനോ നിന്റെ കൂടെയിരിക്കാനോ കഴിഞ്ഞില്ല പുരുഷു. അക്കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ല. നമ്മളൊന്നിച്ചിരുന്ന് ടിവി കാണും, ബിസ്‌ക്കറ്റ് പങ്കുവെക്കും, നമ്മളൊന്നിച്ച് നടക്കാനും പോവും. ഞാന്‍ നിന്നെ മുറുകെ കെട്ടിപ്പിടിക്കുന്നുണ്ട്. എനിക്ക് നിന്നോട് ഗുഡ് ബൈ പറയാനാവില്ലെന്നും അഭയ പറയുന്നു.

ഞാനൊരിക്കലും അത് പറയുകയുമില്ല. നീ മോശമായി പെരുമാറിയപ്പോള്‍ വഴക്ക് പറഞ്ഞതിന് എന്നോട് നീ ക്ഷമിക്കണം. നീ വീണ്ടും എന്റെ ബെഡിലേക്ക് വരാനും ഒന്നിച്ച് കിടക്കാനും വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്. ഈ വേദന എനിക്ക് സഹിക്കാനാവില്ല, എന്നെ തനിച്ചാക്കരുത്. നീയെപ്പോഴും എന്റേതാണ്, ഐ ലവ് യൂ എന്നുമായിരുന്നു അഭയ കുറിച്ചത്. നിന്റെ നനഞ്ഞ മൂക്ക് എനിക്ക് മിസ് ചെയ്യുന്നു, എന്നെ വിട്ട് പോവല്ലേയെന്നും ഗായിക കുറിച്ചിരുന്നു.താരങ്ങളും ആരാധകരുമെല്ലാം അഭയയ്ക്ക് ആശ്വാസമേകുന്ന വാക്കുകളുമായെത്തിയിട്ടുണ്ട്.

രചന നാരായണന്‍കുട്ടി, ശബരീഷ് പ്രഭാകരന്‍, പ്രകാശ് അലക്‌സ് തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്. എനിക്കവനെ നഷ്ടമായെന്നായിരുന്നു പ്രകാശ് അലക്‌സിനോട് അഭയ പറഞ്ഞത്. നിങ്ങളുടെ സങ്കടം മനസിലാവുന്നുണ്ട്, പുരുഷിന് എന്താണ് സംഭവിച്ചത് തുടങ്ങിയ കമന്റുകളും ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയുണ്ട്. പാട്ട് വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിലൂടെയായി പ്രിയപ്പെട്ടവരെ അറിയിക്കാറുണ്ട് അഭയ. അതിനിടയിലാണ് ദു:ഖവാർത്തയുമായെത്തിയത്.

നായകളോട് പ്രത്യേകമായൊരു സ്‌നേഹമുണ്ട് അഭയ ഹിരണ്‍മയിക്ക്. രസകരമായ പേരുകളാണ് അഭയ തന്റെ പട്ടികള്‍ക്ക് നല്‍കാറുള്ളത്. കൊറോണ സമയത്ത് കിട്ടിയ പട്ടിക്ക് കൊറോണ തങ്കമ്മ എന്നായിരുന്നു പേരിട്ടത്. കല്യാണി, പുരുഷു എന്നൊക്കെയായിരുന്നു ഗോപി സുന്ദറും അഭയയും പട്ടികള്‍ക്ക് മുമ്പ് പേരിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (13 minutes ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (23 minutes ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (4 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (4 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (4 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (5 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (5 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (5 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (5 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (5 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (6 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (8 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (9 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (9 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (9 hours ago)

Malayali Vartha Recommends