Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഈ അണ്ണന് ഒട്ടും ദാരിദ്രമില്ല. ഒന്നുകെട്ടി രണ്ടാമത് ലിവിങ് റ്റുഗദര്‍, മൂന്നാമത്തേത് കെട്ടിയെന്ന് പറയാന്‍ ധൈര്യമില്ല... ഗോപി സുന്ദറിനെ കുടഞ്ഞ് നടി

15 AUGUST 2022 01:08 PM IST
മലയാളി വാര്‍ത്ത

ഗോപി സുന്ദറിന്റെയും അമൃതയുടെയും പുതിയ ആൽബമായ തൊന്തരവാ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റിലീസ് ചെയ്തത്. ഇതിന് പിന്നാലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തൊന്തരവാ എന്ന് പറഞ്ഞൊരു സാധാരണ പോസ്റ്റര്‍ ഇട്ടിരുന്നെന്നും, മൂന്നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും രണ്ടോ മൂന്നോ കമന്റുകൾ മാത്രമാണ് വന്നതെന്നും ഗോപി സുന്ദർ പറഞ്ഞിരുന്നു. ആളുകള്‍ക്കെന്തെങ്കിലും സ്‌പൈസി വേണമെന്ന് മനസിലാക്കിയത് അപ്പോഴാണ്. ഇതിന് പിന്നാലെ ഇരുവരും ചുംബിക്കാൻ പോകുന്ന തരത്തിൽ ഒരു ചിത്രം പോസ്റ്റ് ചെയ്‌തെന്നും, അത് വൈറലായെന്നും ഗോപി സുന്ദർ പറഞ്ഞിരുന്നു.

അതിന് ശേഷമായാണ് കേരളത്തിലെ ലൈംഗിക ദാരിദ്ര്യം എത്രത്തോളമാണെന്ന് മനസിലാക്കിയത്. ആ പോസ്റ്റ് കണ്ട് സന്തോഷിക്കുന്നവരുണ്ട്. കപടമായി ആസ്വദിക്കുകയും കുറ്റം പറയുകയും ചെയ്യുന്നവരുമുണ്ട്. എന്തായാലും എന്റെ ഉദ്ദേശം നടന്നു, ആ പാട്ടിന് നല്ല റീച്ച് കിട്ടിയെന്നും അഭിമുഖത്തില്‍ ഗോപി സുന്ദര്‍ പറഞ്ഞു. ഇപ്പോഴിതാ ഗോപി സുന്ദറിന്റെയും അമൃതയുടേയും അഭിമുഖം കണ്ടുവെന്നും അതേക്കുറിച്ച് തനിക്ക് ചിലത് പറയാനുണ്ടെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടിയും മോഡലുമായ ദയ അശ്വതി.

അശ്വതിയുടെ വാക്കുകൾ ഇങ്ങനെ... നിങ്ങളുടെ കാര്യം കണ്ടാലേ ഒരു കോമഡിയാണ്, എന്നാലും എന്റെ അഭിപ്രായം പറയാമെന്ന് വിചാരിച്ചു. നിങ്ങള്‍ പാട്ടിനെക്കുറിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞോളൂ. കാരണം പാടാനുള്ള കഴിവ് രണ്ടാള്‍ക്കുമുണ്ട്. പാട്ടുമായി ബന്ധപ്പെട്ടുള്ള അഭിമുഖം കൊടുത്തോളൂ, അത് വളരെ നല്ല കാര്യമാണ്. മലയാളികളുടെ നെഞ്ചത്തോട്ട് കുതിര കയറാനൊന്നും നിങ്ങളായിട്ടില്ല.

 

അത്രയ്ക്ക് പെര്‍ഫെക്ടായ വ്യക്തിയുമല്ല. മലയാളികള്‍ക്ക് ഒരു തെങ്ങില്‍ തുണി ചുറ്റിയത് കണ്ടാലും ലൈംഗിക ദാരിദ്ര്യമാണ് എന്നല്ലേ, ഒട്ടും ദാരിദ്രമനുഭവിക്കാത്ത അണ്ണന്‍ എത്ര കെട്ടി, എത്ര പേര് കൂടെ കൊണ്ട് നടക്കുന്നു. മൊത്തത്തില്‍ മൂന്നാമത്തെയല്ലേ. ഈ അണ്ണന് ഒട്ടും ദാരിദ്രമില്ല. ഒന്നുകെട്ടി രണ്ടാമത് ലിവിങ് റ്റുഗദര്‍, മൂന്നാമത്തേത് കെട്ടിയെന്ന് പറയാന്‍ ധൈര്യമില്ല. ആദ്യം സ്വന്തം കാര്യം തിരുത്താന്‍ നോക്കൂ, എന്നിട്ട് മറ്റുള്ളവരെ കാര്യം നോക്കൂ. ഞങ്ങളുടെ ജീവിതം ചികയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പറഞ്ഞല്ലോ, അതേ പോലെ നാട്ടുകാരുടെ നെഞ്ചത്ത് പൊങ്കാലയിടാനുള്ള അവകാശം നിങ്ങള്‍ക്കുമില്ല. ഒന്നില്‍ തുടങ്ങി മൂന്നിലെങ്കിലും നിങ്ങള്‍ അവസാനിപ്പിക്കുമോയെന്നും ദയ ഗോപി സുന്ദറിനോട് ചോദിച്ചു. ദയയെ വിമര്‍ശിച്ചും അനുകൂലിച്ചുമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.


തനിക്ക് വ്യൂ കിട്ടണമായിരുന്നു. ഒരു മിനിട്ടിനുള്ളില്‍ തന്നെ ആ പോസ്റ്റർ വൈറലായി മാറി. എന്റെ ആവശ്യം മാത്രമേ ഞാന്‍ നോക്കിയുള്ളൂ. എന്തെങ്കിലും കുഴപ്പമുള്ള സാധനം മാത്രമേ ഞാനും നോക്കുകയുള്ളൂ. ആളുകളുടെ ഒരു സൈക്കോളജി അങ്ങനെയാണ്. താനും അമൃതയും ഒന്നിച്ചിരുന്നപ്പോഴാണ് ആ ഭാഗം എടുത്ത് ഇടാമെന്ന് പറഞ്ഞത്. എങ്ങനെയെങ്കിലും പാട്ട് ആളുകളിലേക്ക് എത്തിക്കാനുള്ള വഴിയാണ് ഞങ്ങള്‍ നോക്കിയതെന്ന് ഗോപി സുന്ദർ പ്രതികരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (14 minutes ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (24 minutes ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (4 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (4 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (4 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (5 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (5 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (5 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (5 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (5 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (6 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (8 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (9 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (9 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (9 hours ago)

Malayali Vartha Recommends