Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..


മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...

സുകുവേട്ടന്റെ മല്ലികേ ഉറങ്ങിയോ? അതുശരി ഞാനിവിടെ ഉറങ്ങാതിരിക്കുമ്പോള്‍ നീ നേരത്തെ കയറി കിടന്നോ; അർദ്ധരാത്രി മല്ലിക സുകുമാരനെ തേടിയെത്തിയ ആ ഫോൺ കോൾ....

04 OCTOBER 2022 02:38 PM IST
മലയാളി വാര്‍ത്ത

സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുളള താര കുടുംബമാണ മല്ലിക സുകുമാരന്റേത്. മകളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മരുമക്കളായ പൂർണ്ണിമ, സുപ്രിയ എന്നിവർ സമൂഹമാധ്യമങ്ങളിൽ സജീവമാണ് . തങ്ങളുടെ സന്തോഷങ്ങളും വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇന്ദ്രജിത്തും നടന്‍ സുരാജ് വെഞ്ഞാറമൂടും ചേര്‍ന്ന് തന്നെ പറ്റിച്ച കഥ പറയുകയാണ് മല്ലിക. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. മല്ലികയുടെ വാക്കുകൾ ഇങ്ങനെ...


ആദ്യമായിട്ടാണ് എനിക്ക് അങ്ങനൊരു ഫോണ്‍ വരുന്നത്. ഇപ്പോഴൊന്നുമല്ല, രണ്ട് കൊല്ലം മുമ്പാണ്. ഏതോ ഒരു പടത്തിന്റെ സെറ്റിലാണ്. രാത്രി ഒരു മണിക്കൊരു കോള്‍. ഇന്ദ്രന്റെ നമ്പറില്‍ നിന്നുമാണ്. ആ സമയത്തൊന്നും കോള്‍ വരത്തില്ലാത്തതാണ്. അവര്‍ക്കറിയാം പത്തരയാകുമ്പോള്‍ ഞാന്‍ കിടക്കുമെന്ന്. എന്തെങ്കിലും എമര്‍ജെന്‍സിയുണ്ടെങ്കിലേ വിളിക്കൂ. ഞാന്‍ ഹലോ എന്ന് പറഞ്ഞപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ല, കട്ടായി. വീണ്ടും അതേ നമ്പറില്‍ നിന്നും കോള്‍. എടുത്തപ്പോള്‍ സുകുവേട്ടന്റെ മല്ലികേ ഉറങ്ങിയോ എന്ന ചോദ്യം. സുകുവേട്ടന്‍ സംസാരിക്കുന്നത് പോലെ തന്നെ.

 

അതുശരി ഞാനിവിടെ ഉറങ്ങാതിരിക്കുമ്പോള്‍ നീ നേരത്തെ കയറി കിടന്നോ എന്നൊക്കെ ചോദിച്ചു. സുരാജായിരുന്നു അത്. എന്തൊരു കറക്ടാണ് സുരാജ് സംസാരിക്കുന്നത്. ഇത് ഇന്ദ്രനല്ലല്ലോ ആരാണെന്ന് ഞാന്‍ ചോദിച്ചു. അതുശരി എന്റെ ശബ്ദം പോലും മനസിലാകാതായല്ലോ എന്നായി. ആരാണെന്ന് പറയണമെന്ന് ഞാന്‍ പറഞ്ഞു. ഇന്ദ്രന്‍ വേഗം ഫോണ്‍ വാങ്ങിയിട്ട് അമ്മേ സുരാജേട്ടനാണ് എന്ന് പറഞ്ഞു.

പോടാ അവിടുന്നെന്ന് ഞാന്‍ പറഞ്ഞു. ഇത് ആദ്യമായിട്ടാണ് ഒരാള്‍ സുകുവേട്ടന്റെ ശബ്ദത്തില്‍ വിളിക്കുന്നത്. ഒന്ന് കിടുങ്ങി. എന്റെ ഉറക്കം പോയി എന്തായാലും എന്ന് ഞാന്‍ പറഞ്ഞു. സുരാജ് പറയുന്നത് ടിപ്പിക്കല്‍ സുകുവേട്ടന്റെ ശബ്ദത്തിലാണ്. ആ മൂളലും വിളിയുമൊക്കെയുണ്ട്. ഇന്ദ്രനും സുകുവേട്ടന്റെ ശബ്ദം എടുക്കും. ഉറക്കം പോക്കി തന്നതിന് സുരാജിനോട് വലിയ നന്ദിയുണ്ടെന്ന് പറയാന്‍ പറഞ്ഞു. എല്ലാത്തിലും ഇത്തിരി തമാശകലര്‍ത്തുന്നയാളാണ് ഇന്ദ്രന്‍. രാജു വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയാണെന്നാണ് മല്ലിക പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (16 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (55 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (57 minutes ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (59 minutes ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (4 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (6 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends