Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...


പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങൾ...


അതിശക്തമായ മഴ..തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു..അടുത്ത 36 മണിക്കൂറിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും..ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയിൽ വർധനവ് ഉണ്ടാകും..


കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേയ്ക്ക് വരുന്ന അപൂർവ രോഗം; അദ്വൈതയ്ക്ക് ആയുസ്സ് കൊടുക്കുന്ന കരുതൽ: യൂസഫ് അലി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു...


ടെക്നോപാർക്ക് പീഡനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്ത്രീകളെ പീഡിപ്പിക്കുന്നതും, മോഷണം നടത്തുന്നതും പ്രതിയുടെ സ്ഥിരം രീതി: ഷാഡോ പോലീസ് കാടുകയറിയ സ്ഥലത്ത് പ്രതിയെ കണ്ടെത്തുമ്പോൾ ഒപ്പം മറ്റൊരു സ്ത്രീയും...

അസുഖം ബാധിച്ച് വയ്യാത്ത അവസ്ഥയിലായി: ഭാവി വധു ആരതിയെ അലട്ടി റോബിന്റെ രോഗവിവരം

05 OCTOBER 2022 08:54 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ.റോബിന്‍ രാധാകൃഷ്ണന്‍. മലയാളം ബിഗ് ബോസില്‍ പങ്കെടുത്ത ഒരു മത്സരാര്‍ഥിക്കും കിട്ടാത്ത ഫാന്‍ബേസും റീച്ചും മത്സരം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും കിട്ടുന്ന വ്യക്തി കൂടിയാണ് റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി താരം സംവദിക്കാറുമുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസമായി അസുഖം ബാധിച്ച് വയ്യാത്ത അവസ്ഥയിലാണെന്ന് വെളിപ്പെടുത്തുകയാണ് റോബിൻ. ഉദ്ഘാടനങ്ങള്‍ക്കും മറ്റുമായി പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാല്‍ തനിക്ക് ഭക്ഷ്യവിഷ ബാധയേറ്റുവെന്നാണ് റോബിന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ....

കഴിഞ്ഞ രണ്ട് ദിവസമായി ഫുഡ് പോയിസണ്‍ അടിച്ച് പനിയും ഡയറിയയും ഛര്‍ദ്ദിയും ഡീഹ്രൈഡേഷനുമായി നല്ല പണികിട്ടി. ആ സമയങ്ങളില്‍ ഒരുപാട് പേര്‍ വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ അതിനോട് ഒന്നും പ്രതികരിക്കാന്‍ പറ്റിയില്ല. വയ്യാത്തതുകൊണ്ടായിരുന്നു. അതൊന്ന് എല്ലാവരേയും അറിയിക്കാനാണ് ഇപ്പോള്‍ ഇങ്ങനൊരു വീഡിയോ ചെയ്തത്. അസുഖം ഇപ്പോള്‍ മരുന്ന് കഴിച്ച് സുഖപ്പെട്ട് വരികയാണ്. ഒരുപാട് യാത്രകള്‍ ചെയ്യുന്നതുകൊണ്ട് പല സ്ഥലത്ത് നിന്നുമാണ് ഫുഡ് കഴിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഫുഡ് പോയിസണ്‍ കിട്ടിയത്. നിങ്ങളെ എല്ലാവരേയും ഞാന്‍ മിസ് ചെയ്യുന്നുണ്ട്

താരത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. എല്ലാം മാറും ഞങ്ങളുടെ പ്രാര്‍ഥന കൂടെയുണ്ട്, ഹോംലി ഫുഡ് കഴിക്കാന്‍ ശ്രദ്ധിക്കൂ, ആരോഗ്യം എപ്പോഴും ശ്രദ്ധിക്കണം തുടങ്ങിയ കമന്റുകളാണ് റോബിന്‍ ആരാധകര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത് റോബിന്റെ ഭാവി വധു ആരതിയും ആശങ്ക പങ്കുവെച്ച് എത്തിയിരുന്നു. ഓരോ ദിവസം കഴിയുന്തോറും റോബിന്റെ ജനപിന്തുണ വര്‍ധിച്ച് വരികയാണ്. അടുത്തിടെ താരം തന്റെ തലയിലുള്ള ബോണ്‍ ട്യൂമറിനെ കുറിച്ച് വെളിപ്പെടുത്തിയത് എല്ലാവരിലും വലിയ ആശങ്ക ഉണ്ടാക്കിയ ഒന്നായിരുന്നു. ബിഗ് ബോസിലായിരുന്നപ്പോള്‍ പോലും ഈ അസുഖത്തെ കുറിച്ച് റോബിന്‍ ഒന്നും പരസ്യപ്പെടുത്തിയിരുന്നില്ല.

തനിക്ക് ഇടയ്ക്കിടെ കഠിനമായ തലവേദന വരാറുണ്ടെന്നും. മരുന്ന് കഴിച്ചാലും മാറാത്ത തരത്തിലേക്ക് തലവേദന പോകാറുണ്ടെന്നും റോബിന്‍ വെളിപ്പെടുത്തിയിരുന്നു. രണ്ട് വര്‍ഷമായി ബോണ്‍ ട്യൂമറുണ്ടെന്നും അത് തലയ്ക്കുള്ളിലേക്ക് വളര്‍ന്നാല്‍ സര്‍ജറി ചെയ്താല്‍ മാത്രമെ സുഖപ്പെടുവെന്നും റോബിന്‍ വെളിപ്പെടുത്തിയിരുന്നു. നടിയും മോഡലും സംരംഭകയുമായ ആരതി പൊടിയാണ് റോബിന്റെ വധു. ഇരുവരും ഇപ്പോള്‍ പ്രണയത്തിലാണ്. വരുന്ന ഫെബ്രുവരിയില്‍ വിവാഹം ഉണ്ടായേക്കുമെന്നാണ് റോബിന്‍ അടുത്തിടെ വെളിപ്പെടുത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുത്തക ഭീമന്മാരെ വളര്‍ത്തി പാവപ്പെട്ടവന്റെ വയത്തടിക്കുന്നോ ; ഉദ്ഘാടനം ചെയ്യാന്‍ എത്തിയ പിണറായിയെ വളഞ്ഞ് ജനം ഇരച്ചുകയറി !! പ്രതിഷേധക്കാരെ അടിച്ചൊതുക്കി പോലീസിന്റെ നരനായാട്ട്; ഇത്തരം പ്രതിഷേധ പ്രഹസനങ്ങള  (24 minutes ago)

46 ആയുഷ് ആശുപത്രികളില്‍ ഫിസിയോതെറാപ്പി യൂണിറ്റുകള്‍; മുഴുവന്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകള്‍  (28 minutes ago)

ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...  (39 minutes ago)

46 ആയുഷ് ആശുപത്രികളില്‍ ഫിസിയോതെറാപ്പി യൂണിറ്റുകള്‍; മുഴുവന്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകള്‍  (52 minutes ago)

തൃശൂരില്‍ താന്‍ നേരിട്ട ഒരു പ്രശ്‌നത്തെക്കുറിച്ച് എംഎല്‍എയോട് ഉര്‍വശി പറഞ്ഞത്  (54 minutes ago)

തീരദേശത്ത് കനത്ത ജാഗ്രത!  (56 minutes ago)

പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങ  (56 minutes ago)

കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേയ്ക്ക് വരുന്ന അപൂർവ രോഗം; അദ്വൈതയ്ക്ക് ആയുസ്സ് കൊടുക്കുന്ന കരുതൽ: യൂസഫ് അലി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു...  (1 hour ago)

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 79കാരി മരിച്ചു  (1 hour ago)

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു  (1 hour ago)

ടെക്നോപാർക്ക് പീഡനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്ത്രീകളെ പീഡിപ്പിക്കുന്നതും, മോഷണം നടത്തുന്നതും പ്രതിയുടെ സ്ഥിരം രീതി: ഷാഡോ പോലീസ് കാടുകയറിയ സ്ഥലത്ത് പ്രതിയെ കണ്ടെത്തുമ്പോൾ ഒപ്പം മറ്റൊരു സ്ത്  (1 hour ago)

യുവതി വീഡിയോയില്‍  (1 hour ago)

KANNUR ഹോസ്റ്റലുകളിൽ സുരക്ഷ കൂട്ടണം  (2 hours ago)

ISRAEL ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

ഗൂഢാലോചന നടന്നെങ്കിൽ അക്കാര്യം അന്വേഷിക്കണം.... കേസ് നവംബർ 15 പരിഗണിക്കുമെന്ന് കോടതി  (4 hours ago)

Malayali Vartha Recommends