മഞ്ഞ നിറത്തിലുള്ള സാരി ധരിച്ച് നിറ ചിരിയുമായി നിൽക്കുന്ന മീനാക്ഷി; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റിയാണ് മീനാക്ഷി ദിലീപ്. ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോൾ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പമാണ് നിന്നത്. ഇരുപത്തി രണ്ടുകാരിയായ മീനാക്ഷി ഇപ്പോൾ മെഡിസിന് പഠിക്കുകയാണ്. വളരെ വിരളമായി മാത്രം സോഷ്യൽമീഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കാറുള്ള മീനാക്ഷി തന്റെ ഏറ്റവും പുതിയ ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ.
മഞ്ഞ നിറത്തിലുള്ള സാരി ധരിച്ച് നിറ ചിരിയുമായി നിൽക്കുന്ന മീനാക്ഷിയാണ് ചിത്രത്തിലുള്ളത്. മുമ്പ് ടിക്ക് ടോക്കിലും മറ്റും അച്ഛൻ ദിലീപിന്റെ സിനിമയിലെ കോമഡി രംഗങ്ങൾ കൂട്ടുകാർക്കൊപ്പം ചെയ്ത് സോഷ്യൽമീഡിയയിൽ മീനാക്ഷി പങ്കുവെച്ചിരുന്നു. ചിലപ്പോഴെല്ലാം ബൊട്ടീക്കുകൾക്ക് വേണ്ടി മോഡലായും മീനാക്ഷി പ്രത്യക്ഷപ്പെടാറുണ്ട്.
മീനാക്ഷിക്ക് ഒട്ടേറെ ആരാധകരാണ് ഉള്ളത്. രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്സാണ് മീനാക്ഷിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം ഉള്ളത്. ഒട്ടേറെ ഫാൻസ് പേജുകളും മീനാക്ഷിയുടെ പേരിലായിയുണ്ട്. മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ച് ചോദിച്ചപ്പോൾ ദിലീപ് മുമ്പൊരിക്കൽ പറഞ്ഞത് ഇപ്പോൾ മകൾ പഠിക്കുകയാണെന്നും സിനിമയിലേക്ക് വരുന്നത് അവളുടെ താൽപര്യം അനുസരിച്ച് ഇരിക്കുമെന്നുമാണ്.
https://www.facebook.com/Malayalivartha