പിറന്നാൾ ആശംസകൾ 'മൂത്ത മോളെ'!!! കേക്ക് കൊടുത്തും മുത്തം കൊടുത്തും 'മൂത്ത മകളുടെ' പിറന്നാൾ ആഘോഷമാക്കി ഗോപി സുന്ദർ; പിറന്നാൾ ആഘോഷങ്ങൾക്ക് പ്രൗഢി കൂട്ടാൻ ആനയും അമ്പാരിയും തീ പന്തവും; ആഘോഷങ്ങളിൽ കൂടെ കൂടി അമൃത സുരേഷും പാപ്പുവും; ഗോപി സുന്ദറിന്റെ മൂത്ത മകളെ കണ്ടമ്പരന്ന് ആരാധകർ

പെട്ടെന്ന് ഒരു ദിനം ഒന്നിച്ചുള്ള ഫോട്ടോയിട്ട് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ദമ്പതികളായി മാറിയിരിക്കുകയാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരുടെയും പ്രണയവും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇരുവരും പങ്കു വയ്ക്കുന്ന ഫോട്ടോകൾ കാണാൻ ആരാധകർക്ക് പ്രത്യേക ആകാംക്ഷയാണ്.
ഇപ്പോൾ ഇതാ 'മൂത്ത മകളുടെ' ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ഗോപി സുന്ദർ. തന്റെ ഇൻസ്റ്റഗ്രാമിലൂടെ 'മൂത്ത മകളുടെ' പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവയ്ക്കുകയും ഫോട്ടോയ്ക്ക് അടിക്കുറിപ്പായി ഹാപ്പി ബർത്ത് ഡേ മൂത്ത മോളെ എന്ന് പറയുകയും ചെയ്തിട്ടുണ്ട്. ആരാണ് ഈ മൂത്ത മോൾ എന്നായിരിക്കും ആലോചിക്കുന്നത് അല്ലേ? മറ്റാരുമല്ല അമൃത സുരേഷിന്റെ അനിയത്തി അഭിരാമി സുരേഷിനെയാണ് മൂത്ത മകളെ എന്ന് വിളിച്ചിരിക്കുന്നത്.
അഭിരാമിയുടെ പിറന്നാളാണ് ഗോപി സുന്ദർ ആഘോഷിച്ചത്. അഭിരാമി സുരേഷിനെയാണ് മൂത്തമകൾ എന്ന് ഗോപി സുന്ദർ വിശേഷിപ്പിച്ചിരിക്കുന്നത്. അമൃത സുരേഷും പാപ്പുവും ആ ഫോട്ടോയിൽ കാണാവുന്നതാണ്. രാത്രിയിലാണ് കേക്ക് മുറിച്ചിരിക്കുന്നത്. ഗോപി സുന്ദർ പങ്കുവെച്ച ചിത്രങ്ങളുടെ ബാക്ക്ഗ്രൗണ്ടിൽ ആനയും തീ പന്തവും ആനപ്പുറത്ത് ഹാപ്പി ബർത്ത് ഡേ അഭിരാമി എന്ന് എഴുതിയ അഭിരാമിയുടെ ചിത്രവും ഒക്കെ കാണാവുന്നതാണ്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പത്തോളം ചിത്രങ്ങളിൽ പരസ്പരം കേക്ക് കൈമാറുന്നതും അനിയത്തിക്കുട്ടിയെ ഗോപി സുന്ദർ മുത്തം വയ്ക്കുന്നതും എല്ലാം കാണുവാൻ സാധിക്കും. അമൃതയുടെയും ബാലയുടെയും മകളായ പാപ്പുവും ഇവർക്കൊപ്പം ഉണ്ട്. എന്തായാലും ഗോപി സുന്ദർ പങ്കുവെച്ച് ചിത്രങ്ങൾ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറൽലായിരിക്കുകയാണ്. ആശംസകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha