അർണവിന് ചുംബനം നൽകുന്ന 'കൂടെവിടെ' സീരിയൽ നടിയുടെ ഓഡിയോ പുറത്ത്... കോൺഫറൻസ് കോളിൽ നടൻ അർണവിന്റെ ഭാര്യയും:- പൊങ്കാലയിട്ട് ആരാധകർ

തമിഴ് സീരിയല്‍ ലോകത്ത് ഇപ്പോള്‍ നടക്കുന്ന എറ്റവും വലിയ ചര്‍ച്ച വിദ്യ ശ്രീധറിന്റെയും അര്‍ണവിന്റെയും ജീവിതത്തില്‍ സംഭവിച്ചത് എന്താണ് എന്ന വിഷയത്തെ കുറിച്ച് ആണ്. തന്റെ ഭര്‍ത്താവ് ചതിച്ചു എന്നും, പുതിയ സീരിയലിലെ നായികയുമായി പ്രണയത്തിലാണ് എന്നും ആരോപിച്ച് വിദ്യ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു. ഭര്‍ത്താവ് വേറൊരു നായികയെ സ്‌നേഹിയ്ക്കുന്നു എന്ന് പറഞ്ഞ് വിദ്യ ആരോപിച്ച ആ നടി അന്‍ഷിത അന്‍ചിയാണെന്ന് പുറത്ത് വന്നിരുന്നു. കൂടെവിടെ സീരിയലിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയാണ് അൻഷിത. തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നടി കൂടിയായ, നടന്‍ അര്‍ണവിന്റെ ഭാര്യ ദിവ്യ ശ്രീധര്‍ ആരോപിച്ചിരിക്കുന്നത്.
ഇപ്പോഴിതാ അന്‍ഷിതയും ദിവ്യയും അര്‍ണവും തമ്മിലുള്ളതെന്ന തരത്തിലൊരു ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കോണ്‍ഫറന്‍സ് കോളിന്റെ റെക്കോര്‍ഡ് എന്ന നിലയിലാണ് ഈ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ സംസാരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ലെങ്കിലും ഓഡിയോ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നീ എന്തിനാണ് എന്റെ ഭര്‍ത്താവിനോട് സംസാരിക്കുന്നത് എന്ന് ദിവ്യ ചോദിക്കുന്നത് ഓഡിയോയില്‍ കേള്‍ക്കാം. ഞാന്‍ സംസാരിച്ചത് നിന്റെ ഭര്‍ത്താവിനോടല്ല അര്‍ണവിനോടാണ്. ഇപ്പോഴും പറയുന്നു, അര്‍ണവ് ഐ ലവ് യു ഡാ, ഐ ലവ് യു സോ സോ മച്ച്. ഉമ്മാ ഡാ... ഇനിയെന്താണ് വേണ്ടത്? എന്നാണ് ഇതിന് അന്‍ഷിത മറുപടി നല്‍കുന്നത്. നീ എന്താണ് ചിന്തിച്ചത്. നീ ആരാണ്? പോയി മര്യാദയ്ക്ക് ജീവിക്കെന്ന് അന്‍ഷിത പറയുമ്പോള്‍ നിന്നെ പോലുള്ളവര്‍ ഉളളപ്പോള്‍ എങ്ങനെ ജീവിക്കും. നിന്നെ പോലൊരു വൃത്തികെട്ട വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ലെന്ന് ദിവ്യ പറയുന്നുണ്ട്.
ഇത് താരങ്ങളുടെ ശബ്ദം തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എങ്കിലും മൂവരുടേതുമെന്ന തരത്തില്‍ ഓഡിയോ സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുകയാണ്. ഇതേക്കുറിച്ച് താരങ്ങളാരും ഇതുവരേയും പ്രതികരിച്ചിട്ടുമില്ല. ഭര്‍ത്താവിനെ ഒരു കണ്ണാടിരൂപം വാങ്ങി അതില്‍ വച്ച് പൂട്ടിയിട്ട് പൂജ ചെയ്യൂ എന്ന് അന്‍ഷിത പറയുന്നുണ്ട് ഓഡിയോയില്‍. അത് നീ പറയരുത്, എന്റെ ഭര്‍ത്താവിനോട് ഞാന്‍ എങ്ങനെ പെരുമാറണമെന്ന് നീ പറഞ്ഞു തരണ്ടെന്ന് ദിവ്യ പറയുന്നു. ഇത്രയും പ്രായമായില്ലേ, ഒരു അറിവുമില്ലേ? എന്തിനാണ് നീ ഈ ലോകത്ത് ജീവിക്കുന്നത്. ആരെങ്കിലും സംസാരിച്ചാല്‍ അതിന് വേറെ അര്‍ത്ഥം കാണുന്നത് എങ്ങനെയാണെന്ന് അന്‍ഷിത തിരിച്ച് ചോദിക്കുന്നു. എനിക്ക് അറിവില്ല നിനക്കല്ലേ ഉള്ളൂ. നിന്റേത് നല്ല സൗഹൃദമാണെങ്കില്‍, ഞാന്‍ കാരണം നിന്റെ വ്യക്തി ജീവിതം തകരണ്ട നീ നന്നായിരിക്കൂവെന്ന് പറഞ്ഞ് പോകില്ലേ. ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടുമെന്ന് ദിവ്യ ചൂണ്ടിക്കാണിക്കുന്നു.
അര്‍ണവിന്റെ ഫ്‌ളാറ്റിലായിരുന്നുവോ ഞാന്‍? എന്ന് അന്‍ഷിത ചോദിക്കുന്നുണ്ട്. ഇതിനിടെ എന്റെ ഭര്‍ത്താവ് ഈ കോളില്‍ ഉണ്ടല്ലോ, അവന്റെ മുന്നില്‍ വച്ചല്ലേ അവന്റെ ഭാര്യയെ തലങ്ങും വിലങ്ങും വഴക്കു പറയുന്നത്. എന്നിട്ടും അവന്‍ മിണ്ടാതിരിക്കുകയാണല്ലോ എന്ന് ദിവ്യ പറയുന്നു. അത് അവരോട് ചോദിക്ക്. എനിക്ക് ഒന്നും പറയാനില്ലെന്നാണ് അതിനോട് അന്‍ഷിതയുടെ പ്രതികരണം. നിന്നോട് മര്യാദയോട് സംസാരിക്കുമെന്നാണോ കരുതിയത്. നിനക്ക് നാണമില്ലേ, എന്റെ ദേഹത്ത് കൈ വച്ചിട്ട് നിന്നോട് മര്യാദയ്ക്ക് സംസാരിക്കുമെന്ന് തോന്നുന്നുണ്ടോ? എന്നും അന്‍ഷിത ചോദിക്കുന്നുണ്ട്. ഞാന്‍ എന്റെ ഭര്‍ത്താവിനെ കാണാന്‍ വന്നപ്പോള്‍ നീ എന്തിനാണ് അങ്ങനെ പെരുമാറിയത്? എന്ന് ദിവ്യ ചോദിക്കുന്നു. എന്റെ ദേഹത്തിലെ ഒരു രോമത്തിന്റെ വില പോലും നിനക്ക് ഞാന്‍ തരുന്നില്ല എന്ന് അന്‍ഷിത പറയുന്നു. നീ മറ്റുള്ളവര്‍ക്ക് എന്തെങ്കിലും വില കൊടുത്തിരുന്നുവെങ്കില്‍ ഒരാളുടെ ജീവിതം ഇങ്ങനെ തുലയ്ക്കില്ലായിരുന്നുവെന്നായിരുന്നു ദിവ്യയുടെ മറുപടി.
ഇതിനിടെ അര്‍ണവ് ഇടപെടുന്നുണ്ട്. എന്ത് നശിപ്പിച്ചെന്നാണ് പറയുന്നത്, എന്നേയും കൂടി ഓടിപ്പോയോ? എന്നാണ് നടന്‍ ചോദിക്കുന്നത്. നീ ഇപ്പോഴും അവള്‍ക്ക് അനുകൂലമായിട്ടാണല്ലോ സംസാരിക്കുന്നതെന്ന് പറയുമ്പോള്‍ അവള്‍ ദേഷ്യത്തിലാണ് സംസാരിക്കുന്നതെന്നാണ് നടന്‍ പറയുന്നത്. ഒരു പയ്യനെ ഭീഷണിപ്പെടുത്തി കല്യാണം കഴിച്ച നീ ഒരു ഭാര്യയല്ല. മീണ്ടാതെയിരിക്കൂവെന്നും അന്‍ഷിതയുടേതെന്ന് കരുതപ്പെടുന്ന സ്ത്രീശബ്ദം പറയുന്നുണ്ട്. വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ഇതിനെതിരെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha