എനിക്ക് ഇരുപത് കിലയോളം ശരീരഭാരം വര്‍ധിച്ചു... എനിക്ക് വയറില്‍ സ്‌ട്രെച്ച് മാര്‍ക്കുണ്ട്.! വല്ലാത്ത നടുവേദനയും തലവേദനയും:- ഒരു അമ്മയുടെ ശരീരത്തെ കുറിച്ച് കമന്റുകള്‍ പറയുന്ന സഹോദരി സഹോദരന്മാര്‍ ആദ്യം പ്രസവം എന്ന പ്രക്രിയയെക്കുറിച്ച് അറിയണം:- കളിയാക്കുന്നവർക്ക് മറുപടിയുമായി സോനു സതീഷ്

വാല്‍ക്കണ്ണാടി എന്ന പരിപാടിയിൽ അവതാരികയായി കരിയര്‍ ആരംഭിച്ച് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സോനു സതീഷ്. മിക്ക പരമ്പരകളിലും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ സോനു മലയാളിയുടെ പ്രിയപ്പെട്ട വില്ലത്തിയായി മാറുകയായിരുന്നു. വില്ലത്തിയായും നായികയായും മിനിസ്‌ക്രീനിലെ നിത്യ സാനിദ്ധ്യമായ സോനു അടുത്തിടെയായി സ്‌ക്രീനില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
'സുമംഗലീ ഭവഃ' പരമ്പരയിലെ ദേവു ആയിരുന്നു സോനു അവസാനം അഭിനയിച്ച കഥാപാത്രം. ഗര്‍ഭിണിയായതോടെയായിരുന്നു സോനു പരമ്പരയില്‍ നിന്നും പിന്മാറിയത്. രണ്ട് മാസങ്ങൾക്ക് മുമ്പാണ് താരം ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതും. ഇപ്പോഴിതാ പ്രസവശേഷം ശരീരത്തിൽ വന്ന മാറ്റത്തെക്കുറിച്ച് പറഞ്ഞ് പരിഹസിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
മാതൃത്വം' ഈ യാത്രയുടെ യഥാര്‍ഥ അര്‍ത്ഥവും അനുഭവവും വിശദീകരിക്കാന്‍ വാക്കുകള്‍ പോലും പരാജയപ്പെടുകയാണ്. എനിക്ക് ഇരുപത് കിലയോളം ശരീരഭാരം വര്‍ധിച്ചു. എനിക്ക് വയറില്‍ സ്‌ട്രെച്ച് മാര്‍ക്കുണ്ട്. വല്ലാത്ത നടുവേദനയും തലവേദനയും ഉണ്ടായി. എന്റെ ശരീരത്തിന്റെ ആകൃതി നഷ്ടപ്പെട്ടുവെന്ന് എനിക്ക് തന്നെയറിയാം. ഇതില്‍ നിന്നും തിരിച്ച് വരാന്‍ സമയമെടുക്കും.
കാരണം ഒരു അമ്മയ്ക്ക് അവളുടെ കുഞ്ഞിനെക്കാളും പ്രധാന്യമുള്ള മറ്റൊരു കാര്യവും ഉണ്ടാവില്ല. കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി അവരെന്തും സഹിക്കുകയും വിട്ടുവീഴ്ചകള്‍ നടത്തുകയും ചെയ്യും. അതുകൊണ്ട് പ്രസവശേഷമുള്ള ഒരു അമ്മയുടെ ശരീരത്തെ കുറിച്ച് കമന്റുകള്‍ പറയുന്ന സഹോദരി സഹോദരന്മാര്‍ ഈ പ്രക്രിയ എന്താണെന്ന് ആദ്യം മനസിലാക്കുക. ഇനി അതില്‍ കൂടുതല്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ നിങ്ങളെല്ലാവരും നിങ്ങളുടെ അമ്മയോട് ചോദിക്കൂ.. അവരത് വ്യക്തമായി വിശദീകരിച്ച് തരും.
നിങ്ങള്‍ക്ക് ജന്മം തന്നപ്പോഴും ഒരോ അമ്മമാരും ഈ അവസ്ഥകളിലൂടെയെല്ലാം കടന്ന് പോയിട്ടുണ്ടാവും. ഒരു സ്ത്രീയെ അവരുടെ പ്രസവത്തിന് ശേഷം കാണുകയാണെങ്കില്‍ സുഖമാണോ എന്ന് ചോദിക്കുക, അവളുടെ ശരീരത്തെ കുറിച്ച് അഭിപ്രായം പറയരുത്', എന്നുമാണ് സോനു പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. സൗന്ദര്യത്തെക്കാളും മാതൃത്വത്തിന്റെ വില തുറന്ന് പറഞ്ഞതിലൂടെ സോനുവിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. സൂപ്പറായി പ്രിയപ്പെട്ടവളേ.. അമ്മ ആകുക എന്നത് ഒരു പുണ്യമാണ്. അതിനപ്പുറം ഒരു സന്തോഷം കിട്ടാനില്ല. എന്നായിരുന്നു സീരിയല്‍ നടി അശ്വതിയുടെ കമന്റ്.
സ്ത്രീധനം പരമ്പരയിലെ വേണി എന്ന കഥാപാത്രമായാണ് മിനിസക്രീനില്‍ സോനു തന്റേതായ ഇടം കണ്ടെത്തിയത്. വില്ലത്തി കഥാപാത്രമായാണ് താരം സീരിയലില്‍ എത്തിയിരുന്നതെങ്കിലും താന്‍ വളരെ ആസ്വദിച്ചാണ് വില്ലത്തിവേഷം കൈകാര്യം ചെയ്തിരുന്നതെന്നാണ് താരം പലപ്പോഴും പറഞ്ഞിട്ടുള്ളത്.
https://www.facebook.com/Malayalivartha