രണ്ടാമതൊരു തവണ കൂടി എന്നെ ഇങ്ങനെ എത്തിച്ചതിന് എല്ലാവര്‍ക്കും നന്ദിയുണ്ട്: എനിക്ക് ഞാനുണ്ട്... വികാരഭരിതനായി രണ്ടാം വിവാഹ മോചന വാർത്ത പുറത്ത് വിട്ട് നടൻ ബാല

നടൻ ബാല വിവാഹ മോചിതനായി. ആദ്യ ഭാര്യ അമൃതയുമായി ബന്ധം വേർപെടുത്തിയ ശേഷം കഴിഞ്ഞ വർഷമാണ് നടൻ ബാല രണ്ടാമത് വിവാഹിതനായത്. ഡോക്ടറായ എലിസബത്തായിരുന്നു ബാലയുടെ ജീവിതസഖിയായി എത്തിയത്. ഈ ബന്ധത്തിൽ വിള്ളൽ വീണെന്നും ഇരുവരും വിവാഹ മോചിതരായെന്നും നടൻ ബാല തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. ആദ്യ കുടുംബവും രണ്ടാമത്തെതും അതേ അവസ്ഥയില്‍ തന്നെ എത്തിയെന്നും അതിന് എല്ലാവരോടും നന്ദിയുണ്ടെന്നും പറഞ്ഞാണ് ഫേസ്ബുക്കിലൂടെ ബാല വീഡിയോയുമായി എത്തിയത്. വാക്കുകൾ ഇങ്ങനെ...
'രാവിലെ ഷൂട്ടിനെത്തി. ഞാന്‍ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. ഒരു കാര്യം പറയാന്‍ വന്നതാണ്. കുടുംബ ജീവിതത്തില്‍ ഒരു പ്രാവിശ്യം തോറ്റ് പോയാല്‍ അതിനെ കുറിച്ച് അഭിപ്രായം പറയാം. രണ്ട് പ്രാവിശ്യം തോറ്റ് പോയാല്‍ നമ്മുക്ക് നമ്മളെ കുറിച്ച് തന്നെ ഒരു സംശയം വരും. ഇന്നെനിക്ക് നിങ്ങളോട് സംസാരിക്കാനുണ്ട്. മാധ്യമങ്ങളോട്, വളരെ നന്ദി പറയുന്നു. രണ്ടാമതൊരു തവണ കൂടി എന്നെ ഇങ്ങനെ എത്തിച്ചതിന് എല്ലാവര്‍ക്കും നന്ദിയുണ്ട്' ബാല പറയുന്നു. നിങ്ങളിപ്പോള്‍ നിര്‍ബന്ധിച്ചാലും എലിസബത്തിനെ കുറിച്ച് സംസാരിക്കാന്‍ പോവുന്നില്ല. പക്ഷേ ഒരു കാര്യം പറയാം, അവര്‍ എന്നെക്കാളും നല്ല വ്യക്തിയാണ്.
എലിസബത്ത് ഒരു ഡോക്ടറാണ്. അവര്‍ക്കൊരു മനസമാധാനം കൊടുക്കണം. അവരൊരു സ്ത്രീയാണ്. ഞാന്‍ മാറിക്കോളാം. ഭയങ്കരമായി വേദന നിറഞ്ഞൊരു കാര്യമാണിത്. എനിക്ക് ഞാനുണ്ട്. ഇനി സംസാരിച്ചാല്‍ ശരിയാവില്ല. അതുകൊണ്ട് ആരും ഇനിയെന്നെ അതിലേക്ക് വലിച്ചിടരുത്. വളരെ നന്ദിയുണ്ടെന്നും',... പറഞ്ഞാണ് ബാല വാക്കുകള്‍ അവസാനിപ്പിക്കുന്നത്. സംസാരത്തിനൊടുവില്‍ നടന്‍ വികരഭരിതനാവുന്നതും വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കും.
രണ്ടാം വിവാഹവാർത്ത സോഷ്യൽ മീഡിയയിലടക്കം വൈറലായ സംഭവമായിരുന്നു. പിന്നാലെ നടനും എലിസബത്തിനുമെതിരെ ചില ഹെയ്റ്റ് ക്യാമ്പയ്ൻ സോഷ്യൽ മീഡിയയിൽ വഴിവച്ചു. വിവാഹം കഴിഞ്ഞ ആദ്യ സമയങ്ങളിൽ ബാല നിരന്തരം തന്റെ ഭാര്യയ്ക്കൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമായിരുന്നു. എലിസബത്തിന് ആദ്യ സമ്മാനമായി നൽകിയ ആഢംബര കാറും താരത്തിന്റെ അമ്മ തന്റെ ഭാര്യയ്ക്ക് നൽകിയ സ്വർണമാലയും കമ്മലുമെല്ലാം ബാല തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു.
എന്നാൽ കുറച്ച് നാളുകൾക്ക് മുമ്പ് എലിസബത്ത് ബാലയോടൊപ്പം ചിത്രങ്ങൾ പങ്കുവയ്ക്കാത്തതും സ്വന്തം കുടുംബത്തോടൊപ്പം എലിസബത്ത് യൂട്യൂബിൽ ഒരുപാട് നാളുകൾക്ക് ശേഷം സജീവമായതും സോഷ്യൽ മീഡിയയിൽ വാർത്തയാക്കി. ഒന്നാം വിവാഹവാർഷിക സമയത്ത് ബാലയും എലിസബത്തും ഒരുമിച്ച് ഒരു ചിത്രം പോലും പങ്കുവയ്ക്കാത്തത് കൂടിയായപ്പോൾ ആരാധകർ ഇരുവരുടെയും വേർപിരിയൽ വാർത്ത ഉറപ്പിച്ചിരുന്നു. ഗായികയായ അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ. ആ ബന്ധത്തിൽ താരത്തിന് ഒരു മകളുണ്ട്. അമൃത സുരേഷ് നിലവിൽ സംഗീത സംവിധായകൻ ഗോപി സുന്ദർക്കൊപ്പം ലിവിങ് ടുഗെദറിലാണ്.
https://www.facebook.com/Malayalivartha