ചെല്ലമ്മയുടെ ടീം ഇങ്ങനെ തന്നെ പോവണം... വിവേകത്തോടെ തീരുമാനമെടുക്കാൻ അന്‍ഷിത

ചെല്ലമ്മ സീരിയലില്‍ നിന്നും പുറത്തായെന്ന ആരോപണം ഉള്‍കൊള്ളുന്ന വിധത്തിലുള്ള പോസ്റ്റുമായി നടി അന്‍ഷിത അന്‍ചി. ചെല്ലമ്മ സീരിയല്‍ റേറ്റിങ്ങില്‍ ടോപ്പിലെത്തിയെന്ന കാര്യമാണ് ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി നടി കൊടുത്തിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് വേണ്ടത് നല്ല കഥയും അത് ഏറ്റവും മനോഹരമായി ചെയ്യുന്ന താരങ്ങളെയുമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. സ്‌ക്രീനിന് പുറത്ത് നടക്കുന്ന സംഭവങ്ങള്‍ അപലപനീയമാണ്. ചെല്ലമ്മയുടെ ടീം ഇങ്ങനെ തന്നെ പോവണം. വിവേകത്തോടെ തീരുമാനിക്കുക'... എന്നുമാണ് അന്‍ഷിത ക്യാപ്ഷനില്‍ നല്‍കിയിരിക്കുന്നത്. വിവേകത്തോടെ തീരുമാനം എടുക്കാന്‍ അണിയറ പ്രവര്‍ത്തകരോട് പറഞ്ഞതെന്തിനാണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ഇതിലൊരു വിശദീകരണം വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഹിറ്റ് സീരിയലുകളിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ നടിയാണ് അൻഷിത അഞ്ചി. കടുവീടി എന്ന സീരിയലിൽ സൂര്യ മൈക്കിളിന്റെ നായികാ വേഷത്തിലൂടെയാണ് താരം ഇപ്പോൾ തിളങ്ങുന്നത്. ചെല്ലമ്മ എന്ന തമിഴ് സീരിയലിലും അൻഷിത നായികയായി തിളങ്ങി. കോസ്റ്റാറായി അഭിനയിക്കുന്ന അർണ്ണവുമായി അൻഷിതയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ ദിവ്യ ശ്രീധർ രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടർന്ന് ചെല്ലമ്മ എന്ന സീരിയലിലെ ആരാധകരെല്ലാം തന്നെ വലിയ തോതിൽ പ്രക്ഷോഭവുമായി മുന്നോട്ട് വന്നിരുന്നു. അർണവിന്റെ ഭാര്യ ദിവ്യയുടെ പരാതിയെ തുടർന്ന് അർണ്ണവിനെ തിരക്കി പോലീസ് സീരിയലിന്റെ സെറ്റിൽ എത്തിയിരുന്നതായി റിപ്പോർട്ടുകളും പുറത്ത് വന്നു. അർണ്ണവ് പോലീസ് സ്റ്റേഷനിൽ ഹാജരാകാത്തതിനാലാണ് സീരിയലിന്റെ സെറ്റിൽ വച്ചാണ് അർണ്ണവിനെ പോലീസ് പിടിച്ചു കൊണ്ടു പോയത്.
ഇത് സീരിയലിന് ചീത്തപ്പേര് ആവുകയായിരുന്നു. അതോടൊപ്പം അർണവിനെ സീരിയലിൽ നിന്ന് മാറ്റുകയും മറ്റൊരു കന്നട നടൻ ഉടൻ തന്നെ സീരിയലിൽ ജോയിൻ ചെയ്യുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആ കൂട്ടത്തിൽ തന്നെ അൻഷിതയെയും മാറ്റിയെന്നാണ് പുറത്ത് വരുന്നത്. ഈ വാർത്തകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്. അൻഷിതയുടെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നതിനുശേഷം വലിയതോതിൽ തന്നെ പ്രേക്ഷകർ അൻഷിതയേ മോശക്കാരാക്കി കൊണ്ട് തന്നെ കമന്റുകളുമായി എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഈ അണിയറപ്രവർത്തകരുടെ തീരുമാനം വളരെ നല്ല തീരുമാനം ആണ് എന്നും എല്ലാം കൊണ്ടും മികച്ച ഒരു തീരുമാനമാണ് ഇതൊന്നും ഒക്കെയാണ് ആളുകൾ പറയുന്നത്. കൂടെവിടെ എന്ന സീരിയൽ അവസാനിച്ചതോടെ സീരിയലുകളിൽ ഒന്നും ഇപ്പോൾ സജീവമല്ല താരം.
സൺ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കേളടി കൺമണി സീരിയലാണ് അർണവിനേയും ദിവ്യയേയും ഒരുമിപ്പിച്ചത്. ഒട്ടുമിക്ക ടിവി സീരിയലുകളിലും രണ്ട് ലീഡുകൾ ഉണ്ടാവുക എന്നത് സാധാരണമാണ്. രണ്ട് സ്ത്രീകളെ പ്രണയിച്ച് രണ്ട് സ്ത്രീകളെ തന്നെ വിവാഹം കഴിക്കുന്നതാണ് പല സീരിയലുകളും. യഥാർത്ഥ ജീവിതത്തിൽ അർണവ് അതിനുള്ള തയ്യാറെടുപ്പിലാണെന്ന് ഭാര്യ ദിവ്യ കുറ്റപ്പെടുത്തി രംഗത്തെത്തിയത് ഏറെ വിവാദമാവുകയായിരുന്നു. ഇവരുടേതെന്ന തരത്തിൽ ഒരു ഓഡിയോ സോഷ്യൽ മീഡിയയിൽ ലീക്കായിരുന്നു. അര്‍ണവ് ഐ ലവ് യു ഡാ, ഐ ലവ് യു സോ സോ മച്ച്.എന്നൊക്കെ അൻഷിത പറയുന്ന വോയിസ് ക്ലിപ്പ് വളരെപ്പെട്ടന്ന് തന്നെ വൈറലാവുകയായിരുന്നു.
കോൺഫറൻസ് കോളിൽ അർണവും,ഭാര്യ ദിവ്യയും, അൻഷിതയുമാണ് ഉള്ളത്. അന്‍ഷിതക്കെതിരെയുള്ള തെളിവുകള്‍ ദിവ്യതന്നെയാണ് പുറത്ത് വിട്ടത്. അതിന് പിന്നാലെ സുഹൃത്തുക്കളും അൻഷിതയ്ക്കെതിരെ തിരിഞ്ഞിരുന്നു. പലപ്പോഴും ലൊക്കേഷനില്‍ വച്ച് അന്‍ഷിത അര്‍ണവിനോടൊപ്പം അടുത്തിടപഴകുന്നത് കണ്ടിട്ടുണ്ടെന്ന് ചിലര്‍ പറയുന്നു .
അര്‍ണവ് പലരെയും പ്രണയിച്ച് പറ്റിച്ചിട്ടുണ്ട് എന്നും , ഇക്കാര്യം താന്‍ അന്‍ഷിതയോട് ഇന്‍സ്റ്റഗ്രാമിലൂടെ മെസ്സേജ് അയച്ചു പറഞ്ഞിട്ടും പ്രതികരിച്ചില്ലെന്നും സുഹൃത്ത് തന്നെ വെളിപ്പെടുത്തുന്നു. അര്‍ണവുമായി അന്‍ഷി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും പുറത്തുവന്നിരുന്നു. തനിക്കെതിരെ നടക്കുന്ന ആക്രമങ്ങൾക്കെതിരെ പരോക്ഷ മറുപടിയുമായി അൻഷിത പിന്നീട് എത്തിയിരുന്നു. ''എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരം തുടരാനുള്ള അനുവാദമല്ല. എന്റെ പ്രതികരണം ശക്തവും വ്യക്തവുമായിരിക്കും. അതുവരെ വ്യാജന്മാരുടെ വികാരങ്ങളോടൊപ്പം ചേർന്ന് വിരോധികൾക്ക് സ്വന്തം വ്യാഖ്യാനങ്ങളുമായി മുന്നോട്ടു പോകാം.
നിരപരാധികൾ ക്രൂശിക്കപ്പെടുമ്പോൾ ജീവിതവും നിയമങ്ങളും മിക്കവാറും വിചിത്രമായിരക്കും! എന്നാൽ അത് രണ്ട് വശമുള്ള കോടാലി ആയതിനാൽ ആ നിമിഷങ്ങൾ ആസ്വദിക്കുന്നവർക്കെല്ലാം ഇരട്ടിയായി തിരിച്ചു കിട്ടുമെന്നും അൻഷിത കുറിച്ചിരുന്നു. അൻഷിത തന്റെ ഭർത്താവും നടനുമായ അർണവുമായി പ്രണയത്തിലാണെന്നും ഇവർ വൈകാതെ വിവാഹിതരാകുമെന്നുമാണ് ദിവ്യ ശ്രീധറിന്റെ ആരോപണം. തന്നെ ആക്രമിക്കാനും ഗർഭച്ഛിദ്രത്തിനു ശ്രമിച്ചുവെന്നതും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ദിവ്യ ഉന്നയിച്ചത്. ഇതിന്റെ ചുവടുപിടിച്ച് പ്രചാരണങ്ങൾ തുടരുന്ന സാഹചര്യത്തിലായിരുന്നു അൻഷിതയുടെ പ്രതികരണം പുറത്ത് വന്നത്.
https://www.facebook.com/Malayalivartha