സ്വപ്നം സാക്ഷാത്ക്കരിച്ച് നസ്രിയ ഫഹദ്; സ്കൈ ഡൈവിംഗ് സ്‌പോർട്‌സ് ആസ്വദിക്കുന്നതിന്റെ ത്രില്ലിംഗ് ഫോട്ടോകൾ പങ്കുവച്ച് നടി...

മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ഫഹദും നസ്രിയയും. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന വ്യക്തികളാണ് ഇരുവരും. അഞ്ജലി മേനോന്‍ ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിനിടയിലാണ് ഫഹദും നസ്രിയയും അടുക്കുന്നത്. ഇരുപത്തിയേഴുകാരിയായ നസ്രിയയുടെ തുടക്കം പളുങ്കെന്ന മമ്മൂട്ടി ചിത്രത്തിൽ മകളായി അഭിനയിച്ചുെകാണ്ടായിരുന്നു. പിന്നീട് പ്രമാണി, ഒരു നാൾ വരും തുടങ്ങിയ സിനിമകളിലും ബാലതാരമായി നസ്രിയ അഭിനയിച്ചു. മാഡ് ഡാഡ് മുതലാണ് നസ്രിയ നായിക പദവിയിലേക്ക് മാറിയത്. പിന്നീട് തുടരെ തുടരെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ നസ്രിയ നായികയായി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദുബായിൽ നസ്രിയ സ്കൈ ഡൈവിംഗ് സ്‌പോർട്‌സ് ആസ്വദിക്കുന്നതിന്റെ ത്രില്ലിംഗ് ഫോട്ടോകളാണ്.
തന്റെ പുതിയൊരു സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷം ആരാധകരുമായി താരം നേരിട്ട് തന്നെ പങ്കുവച്ചു. ദുബായിലെ അഡ്വഞ്ചർ സ്പോട്ടിൽ ഒന്നായ സ്കൈ ഡൈവിംഗിന്റെ അനുഭൂതിയാണ് താരം നേരിട്ടറിഞ്ഞത്. തന്റെ സ്വപ്നം സഫലീകരിക്കുന്നതിനായി വിമാനത്തിൽ നിന്നും താൻ ചാടുകയായിരുന്നു എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നസ്രിയ കുറിച്ചിട്ടുള്ളത്. "അങ്ങനെ സംഭവിച്ചു .... ഓ മൈ ഗോഡ് ..ഇറ്റ്സ് ബ്ലെസ്... .ഞാൻ വിമാനത്തിൽ നിന്ന് ചാടി-എന്റെ ദുബായിലേക്ക് വീഴാൻ....അക്ഷരാർത്ഥത്തിൽ...സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു.... എന്ന അടികുറിപ്പിനൊപ്പം സ്കൈ ഡൈവിംഗ് ഇൻസ്ട്രക്ടറോടൊപ്പമുള്ള ചിത്രത്തിൽ പങ്കുവച്ചപ്പോൾ തന്നെ താരത്തിന്റെ ആവേശം കാണാവുന്നതാണ്.
ഈയൊരു ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചതോടെ സഹതാരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി എത്തുന്നത്. വിവാഹശേഷം അഭിനയ ലോകത്ത് അത്രതന്നെ സജീവമല്ലാത്ത താരം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമായിരുന്നു അഭിനയിച്ചിരുന്നത് എങ്കിലും ഈ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ഏറെ പ്രേക്ഷക പ്രശംസ നേടാനും താരത്തിന് സാധിച്ചിരുന്നു. വിവേക് ആത്രേയയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ” അണ്ടേ സുന്ദരാകിണി” എന്ന തെലുങ്ക് ചിത്രത്തിൽ ആയിരുന്നു താരം അവസാനമായി പ്രത്യക്ഷപ്പെട്ടിരുന്നത്. നാനി നായകനായി എത്തിയ ഈയൊരു ചിത്രം വലിയ വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു. സിനിമക്ക് പുറമെ ഫഹദിനൊപ്പം ഈയിടെ താരം അഭിനയിച്ച ഒരു പരസ്യം ചിത്രവും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
പുഷ്പ, വിക്രം എന്നീ ചിത്രങ്ങളുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ഫഹദ് ഫാസിൽ ഇപ്പോൾ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടനായി മാറിക്കഴിഞ്ഞു. ഇപ്പോൾ തെലുങ്കിൽ 'പുഷ്പ 2', തമിഴിൽ 'മാമന്നൻ' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചുവരികയാണ്. കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിൽ നായകനായിട്ടാണ് ഫഹദിന്റെ എൻട്രി. പക്ഷെ ഫഹദിന് വൻ പരാജയമായിരുന്നു നേരിടേണ്ടി വന്നത്.
ഒരു പക്ഷെ അക്കാലത്ത് ഫഹദിനെപ്പോലെ പരിഹാസം അനുഭവിച്ച മറ്റൊരു യുവനടനും ഉണ്ടായിരിക്കില്ല. കൈയ്യെത്തും ദൂരത്ത് പരാജയമായതോടെ ഫഹദ് സിനിമയിൽ നിന്നും വിട്ടുനിന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം 2009ൽ കേരള കഫേയിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരികെ വരുകയായിരുന്നു. ഇന്ന് ഇന്ത്യൻ സിനിമയൊട്ടാകെ അറിയപ്പെടുന്ന നടനാണ് ഫഹദ് ഏത് സെലിബ്രിറ്റിയെ വിളിച്ച് ആരാണ് ഇഷ്ടപ്പെട്ട നടൻ എന്ന് ചോദിച്ചാൽ ഉത്തരം ഫഹദ് ഫാസിലെന്നായിരിക്കും. നസ്രിയയുമായുള്ള തനന്റെ പ്രണയം തുടങ്ങിയ നാളുകളെ കുറിച്ച് ഫഹദ് ഒരഭിമുഖത്തിൽ സംസാരിച്ചതിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അലസനും മടിയനുമായ വ്യക്തിയാണ് ഞാൻ. വീട്ടിൽ നിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാളെ ഉത്സാഹത്തോടെ നേർവഴിക്ക് നടത്താൻ നസ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നായിരുന്നു ഫഹദ് പറഞ്ഞത്.
ഭാര്യയെ എടുത്തോണ്ട് നടക്കുന്നതിലെ സുഖം എത്രത്തോളമാണെന്ന് തന്റെ ആരാധകരോട് പറയുന്ന ഫഹദിന്റെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു. വളരെ രസകരമായി തയ്യാറാക്കിയ പരസ്യം വൈറലായിരുന്നു. അതിൽ നസ്രിയയെ ചുമലിലേറ്റി നടക്കുന്ന ഫഹദിനെ കാണാം. ആ കോൺസപ്റ്റ് പരസ്യത്തിൽ ഉൾപ്പെടുത്തിയതിന് പിന്നിലെ കഥയും ഫഹദ് പറഞ്ഞിരുന്നു. പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ചവർ നസ്രിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോൾ യുറോപ്പ് ടൂർ പോയപ്പോൾ ഞാൻ നസ്രിയയെ എടുത്തോണ്ട് നടക്കുന്ന വീഡിയോ കണ്ടിരുന്നു. അതിൽ നിന്നും പ്രചോദമുൾക്കൊണ്ടാണ് അവർ പരസ്യത്തിലും ആ രംഗങ്ങൾ ചിത്രീകരിച്ചത്.
'യുറോപ്പ് ടൂർ പോയപ്പോൾ നടക്കാൻ വയ്യെന്ന് നസ്രിയ പറഞ്ഞപ്പോഴാണ് ഞാൻ അവളെ എടുത്തത്. ഭാര്യയെ എടുത്തോട്ട് നടക്കാൻ ഭയങ്കര രസമാണ്. എല്ലാവരും ഒരിക്കലെങ്കിലും ട്രൈ ചെയ്യൂ. ഈ പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ഡയറക്ടേഴ്സും അത് പരീക്ഷിച്ചിട്ടുണ്ട് എന്നായിരുന്നു ഫഹദിന്റെ കണ്ടെത്തൽ.
https://www.facebook.com/Malayalivartha