ദുബായിയിൽ കണ്ണ് തള്ളുന്ന ആഢംബരം!!!നടി ഷംന കാസിം വിവാഹിതയായി...

നടി ഷംന കാസിം വിവാഹിതയായി. ദുബായിൽ അത്യഢംബര പൂർവമാണ് മെഹന്ദി ചടങ്ങും വിവാഹവുമെല്ലാം നടന്നത്. ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍.മലപ്പുറമാണ് ഷംനയുടെ ഭർത്താവ് ഷാനിദിന്റെ സ്വദേശമെങ്കിലും ദുബായിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. ഷംന കണ്ണൂർ സ്വദേശിനിയാണ്. താരത്തിന്റെ നിക്കാഹ് കണ്ണൂരിൽവെച്ചാണ് നടന്നത്. വിവാഹത്തിന് ശേഷം ഗംഭീരമായ റിസപ്ഷനും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ഷംനയും ഭർത്താവും ഒരുക്കിയിരുന്നു.
വിവാഹത്തിന് വെള്ളയും പച്ചയും ഓറഞ്ചും കലർന്ന പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വേഷം. റിസപ്ഷന് ചുവപ്പും ചാരനിറവും ചേർന്ന ഹെവി ബ്രൈഡൽ ലഹങ്കയാണ് ഷംന ധരിച്ചിരുന്നത്. ദുബായിലാണ് വിവാഹം നടന്നത് എന്നതിനാൽ തന്നെ സിനിമാ രംഗത്തുള്ള വളരെ ചുരുക്കം ആളുകൾ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയത്. സിനിമാ മേഖലയിൽ നിന്നും മീര നന്ദൻ അടക്കമുള്ള താരങ്ങളും ദുബായിയിലെ പ്രശസ്തരായ വ്യവസായികളുമെല്ലാം പങ്കെടുത്തു. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്.
ഷാനിദിന് ഒപ്പമുള്ള ചിത്രങ്ങള്‍ മുമ്പും ഷംന സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്നാണ് വിവാഹം നിശ്ചയിച്ചപ്പോൾ ചിത്രങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചത്. ഇത്രയ്ക്ക് ഒത്ത് ഒരാളെ എനിക്ക് കിട്ടുമെന്ന് വീട്ടുകാർ പോലും കരുതിയിരുന്നില്ല. ദുബായിലായിരിക്കും ഞാൻ ഭാവിയിൽ സെറ്റിൽ ചെയ്യാൻ പോകുന്നതെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ആളെ കുറച്ച് നാളുകളായി എനിക്ക് അറിയാമായിരുന്നു. ഗോൾഡൺ വിസയുടെ കാര്യങ്ങൾ പറയാനായി ഇടയ്ക്കിടെ വിളിക്കുമായിരുന്നു.
എനിക്കും ഗോൾഡൺ വിസ അപ്രൂവായിരിക്കുന്ന സമയമായിരുന്നു. വിസ നൽകാനായി പലതവണ ക്ഷണം വന്നെങ്കിലും ഷൂട്ടിങ് തിരക്ക് കാരണം പോകാനായില്ല. പിന്നീട് മർഹബ എന്നൊരു പരിപാടിക്കായി ഞാൻ ദുബായിയിൽ പോയിരുന്നു. അവിടെ വെച്ച് ഞങ്ങൾ ആദ്യമായി കണ്ടു. കണ്ട് സംസാരിച്ചപ്പോൾ രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമുണ്ടായി. പിന്നെ വീട്ടുകാർ സംസാരിച്ച് കാര്യങ്ങൾ മനസിലാക്കി വിവാഹം തീരുമാനിക്കുകയായിരുന്നു. നമ്മൾ വിചാരിക്കുന്നതും ദൈവം നടത്തുന്നതും മറ്റൊന്നാണെന്നായിരുന്നു ഷംന നേരത്തെ പ്രതികരിച്ചിരുന്നത്.
മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ തന്നെ ശ്രദ്ധേയായ നടിയാണ് ഷംന കാസിം. 2004 ൽ കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് ഷംന കാസിം അഭിനയ രംഗത്തെത്തുന്നത്. നടിയാണെങ്കിലും നൃത്തത്തോടാണ് തനിക്ക് പ്രിയമെന്ന് താരം പറഞ്ഞിരുന്നു. ഷംന കാസിമിനെ വിവാഹത്തട്ടിപ്പിന് ഇരയാക്കി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച സംഭവം ഏറെ വിവാദമായിരുന്നു. ടിക് ടോക് താരത്തിന്റെ ഫോട്ടോ കാണിച്ച് വിവാഹ ആലോചനയുമായി എത്തിയ സംഘം ഷംനയിൽ നിന്നും പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ നാല് പേർ അറസ്റ്റിലാവുകയും ചെയ്തു.
തെലുങ്കിൽ അസലു, ദസറ എന്നീ പ്രൊജക്ടുകളും തമിഴിൽ തമിഴിൽ ഡെവിൽ, പിസാച് 2 എന്നീ സിനിമകളുമാണ് നടിയുടേതായി റിലീസ് ചെയ്യാനുള്ളത്. മലയാളത്തിൽ ചട്ടക്കാരി എന്ന സിനിമയിൽ മാത്രമാണ് നടി പ്രധാന വേഷത്തിലെത്തിയത്. മക്രോണി മത്തായി, മധുരരാജ എന്നീ സിനിമകളിലാണ് മലയാളത്തിൽ അവസാനം ഷംന അഭിനയിച്ചത്. കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിലും ശ്രദ്ധേയ വേഷം ഷംന ചെയ്തിരുന്നു. തമിഴിലും തെലുങ്കിലും നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടെ ജഡ്ജായി ഷംന എത്തുന്നുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിലാണ് ഷംന ഇപ്പോൾ സജീവം. 2007 ൽ തെലുങ്ക് സിനിമയിലേക്ക് നടി ചുവടുവെച്ചു. 2008 ൽ മുനിയാണ്ടി വിളങ്ങിയാൽ മൂൺറാമാണ്ട് എന്ന സിനിമയിലൂടെ തമിഴിലും അഭിനയിച്ചു. തെന്നിന്ത്യയിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.
https://www.facebook.com/Malayalivartha