ഞങ്ങൾ നീ വളരുന്നത് കാണാൻ ഇഷ്ടപ്പെടുന്നു.... റോക്ക് ഇറ്റ് ലിറ്റിൽ സ്റ്റാർ! മകളുടെ അഞ്ചാം പിറന്നാളിൽ ചിത്രങ്ങൾ പങ്കുവച്ച് അസിൻ...

വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന താരമാണ് നടി അസിൻ തോട്ടുങ്കൽ. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും താരത്തിന് ഇപ്പോഴും ആരാധകർ നിരവധിയാണ്. ഇപ്പോഴിതാ മകളുടെ പിറന്നാൾ ദിനത്തിൽ അസിൻ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അവൾ ഞങ്ങളുടെ ജീവിത്തിന്റെ വെളിച്ചമാണ്. ഇന്ന് ഇവളുടെ ജൻമദിനമാണ്. അഞ്ചാം ജൻമദിനാശംസകൾ അരിൻ. ഞങ്ങൾ നിന്നെ അനന്തമായി, അളവില്ലാതെ സ്നേഹിക്കുന്നു. കരുണയുള്ള ഹൃദയം, തിളക്കമുള്ള പുഞ്ചിരി, ക്യൂട്ട് ആയ നൃത്തച്ചുവടുകൾ.. ഞങ്ങൾ നീ വളരുന്നത് കാണാൻ ഇഷ്ടപ്പെടുന്നു. റോക്ക് ഇറ്റ് ലിറ്റിൽ സ്റ്റാർ,' അസിൻ ഇൻസ്റ്റഗ്രാമിൽ മകളുടെ ഫോട്ടോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു.
അസിന്റെ മകളുടെ അഞ്ചാം പിറന്നാൾ ആണിന്ന്. ഈ പോസ്റ്റിന് മുമ്പ് അസിന്റെ അവസാന പോസ്റ്റ് മകളുടെ നാലാം പിറന്നാളിന്റേതാണ്. സോഷ്യൽ മീഡിയയിൽ മകളുടെ വിശേഷങ്ങൾ മാത്രമേ അസിൻ പങ്കുവെക്കുന്നുള്ളൂ എന്നാണ് ആരാധകർ പറയുന്നത്.
സിനിമയിലേക്ക് തിരിച്ചു വരാനാഗ്രഹിക്കുന്നില്ലെന്ന് അസിൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചെറിയ പ്രായം മുതൽ താൻ ജോലി ചെയ്യുകയാണ്. വിവാഹ ശേഷം വ്യക്തി ജീവിതം ആസ്വദിക്കണം എന്നായിരുന്നു അസിൻ പറഞ്ഞത്.
https://www.facebook.com/Malayalivartha