ഹാപ്പി ബർത്ത് ഡേ അച്ഛാ... മീനാക്ഷിയുടെ സമ്മാനം അച്ഛന്റെ കണ്ണ് നിറച്ചു!!! ജനപ്രിയന് പിറന്നാൾ ആശംസകളുമായി ആരാധകർ

55ാം പിറന്നാൾ ആഘോഷിക്കുന്ന ജനപ്രിയന് ആശംസകളുമായി ആരാധകർ.പ്രിയ താരത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ ആണ് ദിലീപ് ഫാന്‍സുകാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ബ്ലഡ് ഡോനെഷന്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെ ഇന്ന് സംഘടിപ്പിക്കുന്നുണ്ട്. അതേ സമയം അച്ഛന് പിറന്നാൾ സമ്മാനവുമായി മകൾ മീനാക്ഷിയും രംഗത്തെത്തിയിട്ടുണ്ട്. അച്ഛനൊപ്പമുള്ള കുട്ടികാലത്തെ ചിത്രം പങ്കുവച്ചായിരുന്നു മീനാക്ഷി ദിലീപ് ഹാപ്പി ബർത്ത് ഡേ അച്ഛാ... എന്ന് കുറിച്ചത്. കുഞ്ഞുമീനാക്ഷിയേയും ചേര്‍ത്തുപിടിച്ച് പോസ് ചെയ്യുന്ന ദിലീപിന്റെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
നിരവധി പേരാണ് ചിത്രത്തിന് താഴെയായി ദിലീപിന് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. അച്ഛന്റെ മോള് തന്നെയെന്ന് കമന്റും പോസ്റ്റിന് താഴെയുണ്ട്. അച്ഛനൊപ്പം പോവാനാണ് ഇഷ്ടമെന്ന് പറഞ്ഞ മീനാക്ഷി പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അച്ഛന് ശക്തമായ പിന്തുണയേകിയിരുന്നു. സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ അരങ്ങേറിയപ്പോള്‍ പതറാതെ കുടുംബത്തിനൊപ്പം നില്‍ക്കുകയായിരുന്നു താരപുത്രി. വികാരവിക്ഷോഭങ്ങളൊന്നുമില്ലാതെ മിതമായ രീതിയിലായിരുന്നു അന്ന് മീനാക്ഷി പ്രതികരിച്ചത്.
മീനൂട്ടിയാണ് തന്റെ എല്ലാമെന്ന് ദിലീപ് നേരത്തെ വ്യക്തമാക്കിയിരുന്നു. മീനാക്ഷി വിവാഹിതയാവാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു അടുത്തിടെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചത്. വരന്‍ സിനിമയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. ആ വാര്‍ത്ത ഞങ്ങള്‍ മാത്രം അറിഞ്ഞില്ലെന്നായിരുന്നു ദിലീപ് പ്രതികരിച്ചത്. മീനാക്ഷി ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.
ഒക്ടോബർ 19ന് ആയിരുന്നു ദിലീപിന്റെ ഇളയ മകൾ മഹാലക്ഷ്മിയുടെ പിറന്നാൾ കുടുംബം ആഘോഷിച്ചത്. മഹാലക്ഷ്മിയെ ഒക്കത്ത് എടുത്ത് ഇറുക്കി ഉമ്മ കൊടുക്കുന്ന ചിത്രമായിരുന്നു അന്ന് മീനാക്ഷി പങ്കുവച്ചിരുന്നത്. മഹാലക്ഷ്മിയ്ക്ക് ഒപ്പം കളിക്കുമ്പോള്‍ എടുത്ത ഒരു ചിത്രവും മീനാക്ഷി പങ്കുവച്ചിരുന്നു. 'ഒരു വയസ്സ് കൂടെ ആയി' എന്നായിരുന്നു ചിത്രങ്ങൾക്ക് ക്യാപ്ഷനായി നല്കിരുന്നത്. ഈ മാസത്തിൽ പത്മസരോവരത്തിൽ ഉത്സവ പ്രതീതിയാണ്. ദിലീപിന്റെ 55ാം പിറന്നാൾ ആഘോഷമാക്കുകയാണ് കുടുംബാംഗങ്ങളും സഹപ്രവർത്തകരും. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ദിലീപിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.
തന്റെ പിറന്നാൾ സമ്മാനമായി അരുണ്‍ ഗോപി -ദിലീപ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്ത് വിടും. ജനപ്രിയ നായകന്റെ ശക്തമായ തിരിച്ചു വരവ് പ്രതീക്ഷിക്കുന്ന ചിത്രമാണ് ഇത്. രാമലീല യ്ക്ക് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ മലയാളത്തില്‍ അടുത്ത ഹിറ്റ് ആയിരിക്കും ഇത് എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി തമന്ന നായികയായി എത്തുന്ന ചിത്രത്തില്‍ തമിഴ്‌നടന്‍ ശരത്കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും അഭിനയിക്കുന്നുണ്ട്.
ദിലീപിന്റെ 147-ാമത്തെ സിനിമയാണ്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ചിത്രത്തില്‍ മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദാരാസിങ് ഖുറാനയും എത്തും.ചിത്രത്തിലെ പ്രതിനായകനായാണ് ദാരാസിങ് ഖുറാന മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി.എസ്. നിര്‍വഹിക്കുന്നു.
https://www.facebook.com/Malayalivartha