നമ്മള്‍ക്ക് നമ്മള്‍ മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മള്‍ ശക്തിയുള്ളവന്‍ ആകുന്നത്; തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാല്‍ മതി പിന്നെ ഏത് പ്രശ്‌നവും സ്വയം നേരിടുവാന്‍ കഴിയും; ഹിമാലയത്തിലേക്ക് ഒറ്റയ്ക്ക് യാത്ര നടത്തണം; താര ദമ്പതികളുടെ പോസ്റ്റുകൾ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ ; പോസ്റ്റുകൾ കൂട്ടിക്കലർത്തേണ്ടതില്ലെന്ന് തുറന്നടിച്ച് ജിഷിൻ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ജിഷിനും വരദയും. പക്ഷേ ഇടയ്ക്ക് ഇരുവരും വിവാഹമോചനത്തിലേക്ക് പോകുന്നുവെന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു. തങ്ങൾ വേർപിരിയുന്നു എന്ന വാർത്തകൾ നിരസിക്കുകയോ ശരിവെക്കുകയോ ചെയ്തിട്ടില്ല താരങ്ങൾ. എന്നാൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ രണ്ടുപേരും രംഗത്ത് വന്നിരുന്നു .
കഴിഞ്ഞ ദിവസം ജിഷിൻ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ വരദയും ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ജിഷിന്റെയും വരദയുടേയും പോസ്റ്റ് റിലേറ്റ് ചെയിതിരിയ്ക്കുകയാണ് സോഷ്യൽ മീഡിയ. എന്നാൽ ഇതിനെതിരെ താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഞങ്ങളുടെ പോസ്റ്റുകൾ തമ്മിൽ കൂട്ടിക്കലർത്തേണ്ടുന്ന കാര്യമെന്താണ് എന്നാണ് ജിഷിൻ ചോദിക്കുന്നത് .അത്തരത്തിൽ രണ്ടുപ്പേരുടെയും പോസ്റ്റുകൾ കൂട്ടികലർത്തേണ്ടതില്ലെന്ന് ജിഷിൻ പറഞ്ഞിരിക്കുകയാണ്.
ജിഷിൻ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു; ‘ജീവിതത്തില്‍ ഒരു പ്രശ്‌നങ്ങള്‍ക്ക് മുന്നിലും തളര്‍ന്നു പോകില്ല എന്നും കരഞ്ഞു പോകില്ല എന്നും സ്വയം തീരുമാനം എടുക്കണം. നമ്മള്‍ക്ക് നമ്മള്‍ മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മള്‍ ശക്തിയുള്ളവന്‍ ആകുന്നത്. തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാല്‍ മതി പിന്നെ ഏത് പ്രശ്‌നവും സ്വയം നേരിടുവാന്‍ കഴിയും’ എന്നാണ് ഒരു ചിത്രത്തിനൊപ്പം ജിഷിൻ കുറിച്ചത്.
ഹിമാലയത്തിലേക്ക് ഒറ്റയ്ക്ക് യാത്ര നടത്തുന്നതിന്റെ വിശേഷമാണ് വരദ പങ്കുവച്ചിരിക്കുന്നത്. 'ഒരു ആയിരം മൈലുകള്‍ അപ്പുറത്തേക്കുള്ള യാത്രയുടെ തുടക്കം' എന്ന് പറഞ്ഞുകൊണ്ട് യാത്രയുടെ ചിത്രങ്ങളാണ് വരദ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോളോ ട്രിപ്, ഹിമാലയ, സെല്‍ഫ് ലവ് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും നടി പോസ്റ്റിന് നൽകിയിട്ടുണ്ട്.
അതേസമയം ഓൺ സ്‌ക്രീനിലൂടെ ജീവിതത്തിലും ഈ താരങ്ങൾ ഒന്നിക്കുകയായിരുന്നു. താരങ്ങൾ ജീവിതത്തിലും ഒന്നിച്ചതോടെ പ്രേക്ഷകർകെ വലിയ സന്തോഷമായിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ 2014 ൽ വിവാഹിതരായി. വിവാഹശേഷവും ജിഷിനും വരദയും അഭിനയത്തിൽ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലും ഇരുവരും അവരുടെ വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്. തങ്ങളുടെ വിശേഷങ്ങൾ ജിഷിനും വരദയും ആരാധകരോട് പറയാറുണ്ട്.
https://www.facebook.com/Malayalivartha