ആദ്യമായി കുഞ്ഞിനെ കയ്യിലെടുത്തപ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി: താര ദമ്പതികൾക്ക് ആശംസകളുമായി ആരാധകർ...

ഏഷ്യാനെറ്റ് പരമ്പര 'സാന്ത്വന'ത്തിലെ ജയന്തിയായെത്തി പ്രേക്ഷകരുടെ ഇഷ്ട വില്ലത്തിയായി മാറിയ താരമാണ് അപ്‌സര രത്‌നാകരന്‍. സ്വല്‍പ്പം വില്ലത്തരവും ഒട്ടും കുറയാത്ത അസൂയയുമുള്ള ജയന്തിയെ പ്രേക്ഷകര്‍ കണ്ടാല്‍ ഇടിക്കുന്ന തരത്തില്‍ അഭിനയിച്ച് കയ്യടി നേടാൻ താരത്തിന് സാധിച്ചു. ഏകദേശം 22 ഓളം ടെലിവിഷൻ സീരിയലിൽ അപ്സര അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു അപ്‌സരയുടെ വിവാഹം.
വിവാഹത്തോട് കൂടിയാണ് തന്റെ വിശേഷങ്ങള്‍ പറഞ്ഞ് അപ്‌സര സോഷ്യൽ മീഡിയയിൽ സജീവമായതും. ഏറ്റവും പുതിയതായി ഭര്‍ത്താവ് ആല്‍ബിയുടെ കൂടെയുള്ള പുതിയൊരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് അപ്‌സര. രസകരമായ കാര്യം ഇവരുടെ കൈയ്യില്‍ ഒരു കുഞ്ഞുവാവ കൂടിയുണ്ടെന്നുള്ളതാണ്. കുടുംബത്തിലേക്ക് പുതിയ അതിഥി വന്നതിന്റെ സന്തോഷത്തിനൊപ്പം ഇത് തറവാട്ടിലെ ആദ്യത്തെ ആണ്‍കുട്ടിയാണെന്നും അപ്‌സര പറയുകയാണ്. ഇതോടെ ആശംസകള്‍ അറിയിച്ച് പ്രിയപ്പെട്ടവരുമെത്തി തുടങ്ങി.
അമ്മ, സ്ത്രീധനം, ബന്ധുവാര് ശത്രുവാര്, തുടങ്ങി നിരവധി സീരിയലുകളും ഇതിന് പുറമേ കുക്കറി ഷോ കളിലും മറ്റ് സീരിയലുകളിലുമൊക്കെ നടി സജീവമാണ്. സംവിധായകന്‍ കൂടിയായ ആല്‍ബിയാണ് അപ്‌സരയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ വിവാഹിതരായ താരങ്ങള്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടയിലാണ് ഒരു കുഞ്ഞിനെയും താലോലിച്ച് നില്‍ക്കുന്ന ഫോട്ടോ അപ്‌സര പുറത്ത് വിടുന്നത്. ആല്‍ബിയും പിന്നീട് അപ്‌സരയും കുഞ്ഞിനെ കൈയ്യിലെടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ആദ്യം ഇരുവര്‍ക്കും കുട്ടികള്‍ ജനിച്ചോ എന്ന സംശയം വരുമെങ്കിലും സത്യമങ്ങനെയല്ലെന്ന് പിന്നീട് വ്യക്തമായി.
ആല്‍ബിയുടെ സഹോദരന്റെ കുഞ്ഞാണിത്. താനും ഭര്‍ത്താവും ഒരു വല്യപ്പനും വല്യമ്മയും ആയെന്ന് പറഞ്ഞുള്ള സന്തോഷ വാര്‍ത്തയുമായിട്ടാണ് നടി എത്തിയത്. ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷനിലാണ് കൈയ്യിലുള്ള കുഞ്ഞിന്റെ വിശേഷങ്ങള്‍ ഇരുവരും പങ്കുവെച്ചത്. ഞങ്ങളുടെ തറവാട്ടിലെ ആദ്യത്തെ ആണ്‍കുട്ടി... ഫാബിയോ അജി . ഞങ്ങള്‍ വല്ല്യപ്പനും വലിയമ്മയും ആയതിന്റെ സന്തോഷത്തിലാണ്. ജീവിതത്തില്‍ എനിക്കേറ്റവും സന്തോഷമുള്ള ദിവസങ്ങളിലൊന്നാണിതെന്ന്' ആല്‍ബി പറയുന്നു.
എന്റെ അനിയന്റെ മകനെ ആദ്യമായി കയ്യിലെടുത്തപ്പോള്‍ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി. എന്റെ അപ്പന്‍ ഈ സമയത്ത് കൂടെയില്ലെന്ന സങ്കടമുണ്ടെങ്കിലും ഞാനിന്ന് ഏറെ സന്തോഷവാനാണ് ഒരുപാടൊരുപാട്. എന്റെ പൊന്നു ചുന്ദരാപ്പി.. എന്നുമാണ് ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ ആല്‍ബി കൊടുത്തിരിക്കുന്നത്. എന്തായാലും വൈകാതെ നിങ്ങളില്‍ നിന്നും ഇതുപോലൊരു വാര്‍ത്ത കേള്‍ക്കാന്‍ ആഗ്രഹിക്കുകയാണെന്നാണ് ആരാധകര്‍ക്കും പറയാനുള്ളത്.
https://www.facebook.com/Malayalivartha