Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മലയാള സിനിമക്ക് 2015 ഹിറ്റ് ഇയര്‍

31 DECEMBER 2015 05:06 PM IST
മലയാളി വാര്‍ത്ത.

ബോക്‌സ് ഓഫീസ് കണക്കെടുപ്പില്‍ മലയാള സിനിമയുടെ ഉയിര്‍പ്പിന്റെ വര്‍ഷമാണ് 2015. സമീപവര്‍ഷങ്ങളുമായി താരതമ്യം ചെയ്താല്‍ സിനിമാകൊട്ടകകള്‍ വീണ്ടും ആളെ നിറച്ച വര്‍ഷം. ടിക്കറ്റ് കൗണ്ടറുകളില്‍ തുടര്‍ച്ചയായി ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ തലയുയര്‍ത്തിയ കാലയളവ്. 600-650 കോടി രൂപയോളം സിനിമാ നിര്‍മ്മാണത്തിനായി മുതല്‍മുടക്കിയപ്പോള്‍ പതിമൂന്ന് ചിത്രങ്ങളാണ് വിജയം നേടിയത്. അഞ്ച് ചിത്രങ്ങള്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു. ആകെ ചിത്രങ്ങളില്‍ അമ്പതില്‍ താഴെ മാത്രമാണ് പ്രേക്ഷകര്‍ പേരോര്‍ക്കും വിധം തിയറ്ററുകളില്‍ സാന്നിധ്യമറിയിച്ചത്. മലയാള സിനിമയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബോക്‌സ് ഓഫീസ് ബാലന്‍സ് ഷീറ്റെടുത്താല്‍ മികച്ച നേട്ടമുണ്ടാക്കിയത് 2015ലാണ്. 35 കോടി പിന്നിട്ട നാല് ചിത്രങ്ങളുണ്ടായി. ഇതില്‍ പത്ത് കോടി പിന്നിട്ട ചിത്രങ്ങള്‍ അഞ്ച് എണ്ണമാണ്. പ്രേമം, എന്ന് നിന്റെ മൊയ്തീന്‍ എന്നീ സിനിമകള്‍ ഗ്രോസ് കളക്ഷനായി നാല്‍പ്പത് കോടി പിന്നിട്ടു. സാറ്റലൈറ്റ് റൈറ്റ് ജീവശ്വാസമായി കരുതിപ്പോന്ന സാഹചര്യത്തില്‍ നിന്ന് ചലച്ചിത്രവ്യവസായം ഏറെക്കുറെ മോചിതമായതും 2015ലാണ്.
മമ്മുട്ടിക്കും മോഹന്‍ലാലിനും 2015ല്‍ തിളങ്ങാന്‍ സാധിച്ചില്ല. മമ്മൂട്ടിക്ക് ഭാസ്‌കര്‍ ദ റാസ്‌കലും,പത്തേമാരിയും വിജയം സമ്മാനിച്ചത് ആശ്വാസമേകി. മോഹന്‍ലാലിന് അത്ര ശുഭകരമായിരുന്നില്ല 2015. തുടര്‍ച്ചയായ ഹിറ്റുകള്‍ സമ്മാനിച്ച് പ്രിഥ്വിരാജ് പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പ്രേമത്തിലൂടെ നിവിന്‍ പോളി മലയാളസിനിമയില്‍ തന്റെതായ സ്ഥാനം ഉറപ്പിച്ചു. മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം നിവിനെ തേടി എത്തിയതും 2015ലാണ്. ചാര്‍ലി,100 ഡേയ്‌സ് ഓഫ് ലവ് എന്നീ റിലീസുകളില്‍ ചാര്‍ലിയുടെ നേട്ടമാണ് ദുല്‍ഖറിന്റെ പേരിലുള്ളത്. ജനപ്രിയ നായകന്‍ ദിലീപ് വര്‍ഷാവസാനം ടൂ കണ്‍ട്രിന്റെ വിജയത്തോടെ തരിച്ചെത്തി. ചന്ദ്രേട്ടാ എവിടെയാ ദിലിപിന്റെ മറ്റൊരു വിജയചിത്രമായിരുന്നു. ഫഹദ് ഫാസിലിന് വിജയ ചിത്രങ്ങളില്ലാതെ പോയ വര്‍ഷം. കുഞ്ചാക്കോ ബോബനും ജയസൂര്യയും നിരാശപ്പെടുത്തി പക്ഷെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ജയസൂര്യ വീണ്ടും പ്രേക്ഷകതെ വിസ്മയിപ്പിച്ചു.
ചരിത്രത്തില്‍ ഏറ്റവുമധികം പുതുമുഖ സംവിധായകര്‍ അവതരിച്ച വര്‍ഷം. അഞ്ച് വന്‍ഹിറ്റുകളും ആദ്യ സിനിമ പരീക്ഷിച്ചവരുടെ വക. എന്ന് നിന്റെ മൊയ്തിനും, അമര്‍ അക്ബര്‍ ആന്തോണി, ഒരു വടക്കന്‍ സെല്‍ഫി, അനാര്‍ക്കലി എന്നി സിനിമകള്‍ വിജയത്തിലെത്തിയത് പുതുമുഖ സംവിധായകരുടെ തോളിലേറിയാണ്.
ഏറെ നാളുകള്‍ക്ക് ശേഷം പ്രക്ഷകരെ കൂട്ടത്തോടെ തിയറ്ററുകളിലെത്തിക്കാന്‍ മലയാളസിനിമക്കായി. കോടികളുടെ കിലുക്കം മലയാള സിനിമക്ക് സമ്മാനിച്ച വര്‍ഷവും 2015 തന്നെ. നിരവധി വിജയചിത്രങ്ങളിലൂടെ മികച്ച പുതുമുഖ സംവിധായകരെയും സിനിമ പ്രവര്‍ത്തകരെയും സമ്മാനിച്ച വര്‍ഷം. 2015 മലയാള സിനിമയുടെ വര്‍ഷമായിരുന്നു. 2016ലും ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ പ്രതീക്ഷിക്കാം.

കാലം മാറിയതറിഞ്ഞ് താരരാജാക്കന്‍മാര്‍ തങ്ങള്‍ക്ക് പറ്റുന്ന വേഷങ്ങളും കഥാപാത്രങ്ങളും തിരിച്ചറിഞ്ഞ് സിനിമ ചെയ്തില്ലെങ്കില്‍ താനേ വീട്ടില്‍ കയറ്റും. നിങ്ങള്‍ ആരാധിക്കുന്ന ജനങ്ങള്‍ത്തന്നെ, താരത്തെ ഉപരി ജനങ്ങള്‍ ആരാധിച്ചതും സ്‌നേഹിച്ചതും നിങ്ങള്‍ ചെയ്ത കഥാപാത്രങ്ങളെയാണ്. ഈ തിരിച്ചറിവാണ് വേണ്ടത്. മലയാള സിനിമ എന്നും പുതുമകള്‍ക്കും മാറ്റങ്ങള്‍ക്കുമൊപ്പമാണ്. നിങ്ങളും ഒരിക്കല്‍ പുതുമുഖങ്ങളായിരുന്നില്ലേ.... സിനിമ എന്നും പ്രേക്ഷകന്റേതുമാത്രം.. അതിന്റെ പള്‍സ് അറിയുന്നവര്‍ അത് അതിജീവിക്കും... ഒരു കാലഘട്ടത്തെ കോരിത്തരിപ്പിച്ച കാഥാപാത്രങ്ങള്‍ നല്‍കിയതില്‍ ഇരുവര്‍ക്കും അഭിമാനിക്കാം.. പക്ഷേ കിരീടം നല്‍കാന്‍ അവകാശപ്പെട്ടന്‍ ആത്യന്തികമായി പ്രേക്ഷകന്‍മാത്രം... ഒരു നഗ്ന സത്യം...

പുതുവര്‍ഷം എല്ലാവര്‍ക്കും നല്ലതായിരിക്കട്ടെ.. ഒപ്പം മലയാള സിനിമയ്ക്കും..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (24 minutes ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (40 minutes ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (55 minutes ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (5 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (5 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (5 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (5 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (5 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (5 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (5 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (6 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (6 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (6 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (6 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (6 hours ago)

Malayali Vartha Recommends