പാമ്പായി പൃഥ്വിരാജ്; പാവാടയുടെ ട്രെയിലര്‍ എത്തി

അടുത്ത അങ്കത്തിന് ത്രസിപ്പിക്കുന്ന രൂപമാറ്റവും ലുക്കുമായി പ്രഥ്വി. പൃഥ്വിരാജ് നായകനാകുന്ന പാവാടയുടെ ട്രെയിലര്‍ എത്തി. മദ്യപാനിയായ പാമ്പ് ജോയി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അനൂപ് മേനോന്‍, നെടുമുടി വേണു, ചെമ്പന്‍ വിനോദ്, മണിയന്‍പിള്ള രാജു, ഷാജോണ്‍, മിയ, ആശാ ശരത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
അച്ഛാ ദിന്നിന് ശേഷം ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാവാട. മണിയന്‍പിള്ള രാജുവാണ് നിര്‍മാണം. ഷൈബിന്‍ ഫ്രാന്‍സീസിന്റെ കഥയ്ക്ക് ബിപിന്‍ ചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ സംഗീതം നല്‍കിയിരിക്കുന്നത് എബി ടോം സിറിയക്കാണ്. ഗോപീ സുന്ദറിന്റേതാണ് പശ്ചാത്തല സംഗീതം. പ്രദീപ് നായരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























