ജോലിയില്‍ ആത്മാര്‍ത്ഥതയുള്ള നടനാണ് പ്യഥ്വിയെന്ന് നടി പ്രിയാല്‍ ഘോര്‍

അനാര്‍ക്കലിയിലെ നായിക പ്രിയാല്‍ ഘോര്‍ നടന്‍ പ്യഥ്വി രാജിനെ കുറിച്ച് പറയുന്നത്. പ്യഥ്വി ആള് കൂളല്ലേ, നല്ല സ്വഭാവമുള്ള നടന്‍. ജോലിയില്‍ ആത്മാര്‍ത്ഥ കാണിക്കുന്ന നല്ലൊരു നടനാണ് പ്യഥ്വി എന്നാണ് പ്രിയ പറയുന്നത്.നേരത്തെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാനായി പ്രിയാല്‍ ഘോര്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്.
എങ്കിലും കേരളത്തിനോടും ഭാഷയോടും മറ്റ് പരിചയമൊന്നും പ്രിയാല്‍ ഘോറിനില്ല. കൂടാതെ കോളേജില്‍ പഠിക്കുമ്പോള്‍ മലയാളി സുഹൃത്തുക്കളുണ്ടായിരുന്നു. അവര്‍ പറഞ്ഞ് കേരളത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ടെങ്കിലും നേരിട്ട് കണ്ടപ്പോള്‍ പറഞ്ഞ് കേട്ടതിനേക്കാള്‍ സുന്ദരമാണ് കേരളം പ്രിയാല്‍ ഘോര്‍.
സച്ചിയുടെ അനാര്‍ക്കലിയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ കേരളം മുഴുവന്‍ കറങ്ങണം എന്നുണ്ടായിരുന്നു. എന്നാല്‍ സമയക്കുറവ് കൊണ്ട് അതിനും കഴിഞ്ഞില്ല. പ്രിയാല്‍ ഘോര്‍ പറയുന്നു. ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് പ്രിയാല്‍ ഘോര്‍ അഭിനയരംഗത്ത് എത്തുന്നത്. കരാം മിലായേ ജോദി, ദേഘ ഏക് കവാബ് എന്നീ സീരിയലുകളിലൂടെയാണ് പ്രിയാല്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























