2015ലെ കോടികള് വാങ്ങിയ ചിത്രങ്ങള് ഏതൊക്കെയെന്ന് അറിയേണ്ടേ?

മലയാള സിനിമയെ സംബന്ധിച്ച് 2015 ല്‍ വിരലിലെണ്ണാവുന്ന ചില മികച്ച ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. നൂറ്റമ്പതോളം സിനിമകള്‍ റിലീസായതില്‍ 20 ചിത്രങ്ങള്‍ മാത്രമാണ് മോശമല്ലാത്ത അഭിപ്രായം നേടിയത്. 250 കോടിയോളമാണ് പോയവര്‍ഷം മലയാള സിനിമ വരുത്തിവച്ച നഷ്ടം.
ഇതിന്റെയൊക്കെ ഇടയില്‍ ബോക്‌സോഫീസില്‍ മികച്ച പ്രകടനം നടത്തിയ ചിത്രങ്ങളുമുണ്ട്. ചില കലക്ഷന്‍ റെക്കോടുകളെ തിരുത്തിയെഴുതാനുള്ള ശ്രമങ്ങളും കണ്ടു. പ്രേമമാണ് പോയവര്‍ഷം ഏറ്റവും മികച്ച ബോക്‌സോഫീസ് കലക്ഷന്‍ നേടിയ ചിത്രം. വ്യാജ പ്രിന്റുകള്‍ പുറത്തിറങ്ങിയില്ലായിരുന്നുവെങ്കില്‍ ഇതിലും മികച്ച കലക്ഷന്‍ നേടാമായിരുന്നു.
പ്രേമം, പത്തേമാരി, അമര്‍ അക്ബര്‍ അന്തോണി, ഒരു വടക്കന്‍ സെല്‍ഫി, ബാസ്‌കര്‍ ദ റാസ്‌കല്‍, ലോഹം, അനാര്‍ക്കലി, ലൈഫ ഓഫ് ജോസുകുട്ടി, എന്നും എപ്പോഴും ഇവയാണ് 2015ലെ മികച്ച 10 ചിത്രങ്ങള്‍. മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. സിനിമ ആ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നോ ഇല്ലയോ, കലക്ഷന്റെ കാര്യത്തില്‍ വീഴ്ച പറ്റിയില്ല. ഈ ചിത്രത്തിന്റെയും സാറ്റലൈറ്റ് അവകാശം റിലീസിന് മുമ്പേ ചാനലുകാര്‍ സ്വന്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























