ചാര്‍ലിയുടെ വ്യാജ സി.ഡികള്‍ ബാംഗ്ലൂരില്‍

മലയാളികള്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച ചാര്‍ലി സിനിമയുടെ വ്യാജ സി.ഡികള്‍ ബാംഗ്ലൂരില്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുമ്പോഴാണ് വ്യാജന്‍ രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ കേരള സൈബര്‍ സെല്ലിനും കര്‍ണാടക ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം പ്രേമത്തിന്റെ വ്യാജ കോപ്പികള്‍ ഇറങ്ങിയത് വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ചാര്‍ലിയുടെയും വ്യാജന്‍ ഇറങ്ങിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാര്‍ വഴിയാണ് പ്രേമത്തിന്റെ വ്യാജകോപ്പി പുറത്തു പോയത്. സെന്‍സറിനായി നല്‍കിയ കോപ്പിയാണ് പ്രചരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























