പൃഥ്വിരാജിന്റെ നായികയായി സായ് പല്ലവി എത്തുന്നു

മലയാളി മനസ്സില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇടം നേടിയ സായ് പല്ലവി പ്രേമത്തിന് ശേഷം വീണ്ടും മലയാളത്തില്‍ എത്തുന്നു. പൃഥ്വിരാജിന്റെ നായികയായാണ് സായ് അഭിനയിക്കുന്നത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍.എസ് വിമല്‍പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തിലാണ് സായ് പല്ലവി നായികയാകുന്നത്.
സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കലിയിലും സായ് പല്ലവി അഭിനയിക്കുന്നണ്ട്. ചിത്രത്തില്‍ ദുല്‍ഖറിന്റെ ഭാര്യ അഞ്ജലിയുടെ വേഷമാണ് സായ് പല്ലവി അഭിനയിക്കുന്നത്. പ്രേമത്തിന് ശേഷം നിവിന്‍ പോളി നായകനാകുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലും സായ് പല്ലവിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























