കരിഷ്മ ചെയ്തതു എല്ലാം പണത്തിന് വേണ്ടിയെന്ന് സഞ്ജയ് കപൂര്‍

കരിഷ്മ കപൂറും ഭര്‍ത്താവ് സഞ്ജയ് കപൂറും പിരിഞ്ഞ് താമസമാക്കിന്‍ തുടങ്ങിയിട്ട് നാളേറെയായി. മക്കളായ സമൈറയും കിയാനും ഇപ്പോള്‍ കരിഷ്മയുടെ കൂടെയാണ് താമസിക്കുന്നത്. മകന്‍ കിയാനെ തനിയ്ക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
മക്കളെ ഒന്ന് കാണാന്‍ പോലും കരിഷ്മ സമ്മാതിക്കാത്തതിനെ തുടര്‍ന്നായിരുന്നു സഞ്ജയ് കോടതിയെ സമീപിക്കുന്നത്.അതേ തുടര്‍ന്നുണ്ടായ സംഭവങ്ങളായിരുന്നു ഇരുവരും വിവാഹ മോചന ഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കുന്നത്. എന്നാല്‍ അടുത്തിടെ നടി തന്നെ ഹര്‍ജി പിന്‍വലിക്കുകെയും ചെയ്തു. ഇപ്പോഴിതാ സഞ്ജയ് കപൂര്‍ വിവാഹ മോചനത്തിനായി കോടതിയില്‍ എത്തിയിരിക്കുന്നു.
ബാന്ദ്ര കുടുംബ കോടതിയിലാണ് വിവാഹ മോചനത്തിനായി സഞ്ജയ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കരിഷ്മ എന്നെ വിവാഹം കഴിച്ചത് തന്റെ പണം തട്ടിയെടുക്കാനാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട് . 2013 സെപത്ംബറിലായിരുന്നു കരിഷ്മയും സഞ്ജയ് കപൂറും തമ്മിലുള്ള വിവാഹം നടക്കുന്നത്.സഞ്ജയ് കപൂറിന്റെ വഴിവിട്ട ജീവിതത്തെ തുടര്‍ന്നാണ് താന്‍ മാറി നില്‍ക്കുന്നതെന്നായിരുന്നു കരിഷ്മ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















