ഒരുകാലത്തെ മലയാള സിനിമയുടെ ഭാഗ്യ നായിക...രഞ്ജിനിയുടെ തടി കുറയ്ക്കാന്‍ മാര്‍ഗ്ഗമുണ്ടോ...

മോഹന്‍ലാലിന്റെ ചിത്രത്തിലെ നായിക രഞ്ജിനിയുടെ തടി കുറയ്ക്കാന്‍ മരുന്നുണ്ടോ പരസ്യമായി സമ്മതിക്കില്ലെങ്കിലും തടി കുറയ്ക്കാനുള്ള മരുന്നന്വേഷിക്കുകയാണ് രഞ്ജിനി.
ഭാഗ്യനായികയായിരുന്നു രഞ്ജിനി ഒരു കാലത്ത്. പണം വാരി പടങ്ങളുടെ സ്ഥിരം നായിക. ചിത്രത്തിനുശേഷം മുകുന്തേട്ടാ സുമിത്ര വിളിക്കുന്നു, കോട്ടയം കുഞ്ഞച്ചന്‍, സ്വാതി തിരുനാള്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു, തുടര്‍ന്ന് വിവാഹം. അതോടെ കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് രഞ്ജിനി മടങ്ങി.
മലയാളിയല്ല രഞ്ജിനി എന്നാല്‍ മലയാളി പ്രേക്ഷകര്‍ക്ക് മലയാളി നടിമാരെക്കാള്‍ ഇഷ്ടം രഞ്ജിനിയോടായിരുന്നു. എറണാകുളത്തു കാരനായ ഭര്‍ത്താവിനൊപ്പം ചെന്നൈയില്‍ ജീവിക്കുന്ന രഞ്ജിനി 25 വര്‍ഷങ്ങള്‍ക്കു ശേഷം ദിലീപിന്റെ റിംഗ് മാസ്റ്ററിലൂടെ സിനിമയിലേക്ക് മടങ്ങിയെത്തി.
ഇപ്പോള്‍ പാ.വ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. പാപ്പനെ കുറിച്ചും വര്‍ക്കിയെ കുറിച്ചും എന്നാണ് പാ.വയുടെ മുഴുവന്‍ പേര്. പാപ്പന്റെ മകള്‍ ലില്ലിക്കുട്ടിയായാണ് രഞ്ജിനി അഭിനയിക്കുന്നത്.
മമ്മൂട്ടിക്കൊപ്പം അഭിനയിച്ച കോട്ടയം കുഞ്ഞച്ചനാണ് രഞ്ജിനി 25 വര്‍ഷം മുമ്പ് അഭിനിയിച്ച ചിത്രം, പാലായ്ക്ക് സമീപം ഭരണങ്ങാനത്താണ് പാ.വയുടെ ചിത്രീകരണം നടക്കുന്നത്.
റിംഗ് മാസ്റ്ററില്‍ അഭിനയിച്ച സമയത്തേക്കാള്‍ തടി വര്‍ദ്ധിച്ചിരിക്കുന്നു രഞ്ജിനിക്ക് ഇപ്പോള്‍. മെലിഞ്ഞ് വെളുത്ത രഞ്ജിനിയെ ഓര്‍മ്മയുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു മറുപടി. തടി കുറയ്ക്കാന്‍ രഞ്ജിനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ എങ്ങനെ തടി കുറയുമെന്നു മാത്രം അറിയില്ല.
ഏതായാലും വീട്ടമ്മയായ തനിക്ക് വ്യായാമത്തിനൊന്നും സമയമില്ലെന്നാണ് രഞ്ജിനി പറയുന്നത്. അപ്പോള്‍ മരുന്നു മാത്രമാണ് പോംവഴി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















