കലോത്സവ സ്മരണയില്‍ മിയ

സ്‌റ്റേജില്‍ എത്തിയാല്‍ ഞാന്‍ എട്ടാം ക്ലാസുകാരി. സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയിലെത്തിയ ചലച്ചിത്ര താരം മിയ ഓര്‍മയില്‍ പഴയ വിദ്യാര്‍ഥിയായി. മാര്‍ഗംകളി മത്സരം കഴിഞ്ഞ് വേദിക്കു മുന്‍പില്‍ പ്രാര്‍ഥനയോടെ കാത്തു നിന്ന നിമിഷം. സമ്മാന പ്രഖ്യാപനം കഴിയുമ്പോഴുള്ള സന്തോഷം ഓര്‍മകള്‍ ഒഴുകിയെത്തി. ഞാന്‍ മൂന്നു തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട്. മാര്‍ഗം കളിയില്‍ മത്സരിക്കാനാണ് എത്തിയിരുന്നത്. തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിലും പങ്കെടുത്തിട്ടുണ്ട്. അന്നും പുത്തരിക്കണ്ടം മൈതാനത്തായിരുന്നു മത്സരവേദി. മാര്‍ഗം കളി മത്സരം കാണണമെന്നുണ്ടായിരുന്നു. പക്ഷേ എത്തിയപ്പോഴേക്കും കഴിഞ്ഞു പോയി. പക്ഷേ ഞാന്‍ പഠിച്ച് സ്‌കൂളിലെ കുട്ടികള്‍ക്കാണ് രണ്ടാംസ്ഥാനം അവരെ കണ്ട് അഭിനന്ദിക്കാന്‍ പറ്റി. അതു ഇരട്ടിമധുരമായി. ഇപ്പോഴത്തെ കുട്ടികള്‍ക്ക് മാധ്യമങ്ങള്‍ ഉള്‍പ്പടെ കൂടുതല്‍ പ്രാത്സാഹനങ്ങള്‍ നല്‍കുന്നുണ്ട്. അതു കൂടുതല്‍ സന്തോഷം നല്‍കുന്നുവെന്നും മിയ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















