നടി അര്‍ച്ചന കവി വിവാഹിതയായി

നടി അര്‍ച്ചന കവി വിവാഹിതയായി. ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ അബിഷ് മാത്യുവാണ് അര്‍ച്ചനയുടെ വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ സിനിമാ രംഗത്തുനിന്നും റിമ കല്ലിങ്കലും മാളവികാ മോഹനനും പങ്കെടുത്തു.
കഴിഞ്ഞ ഒക്‌ടോബര്‍ 31നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളുമാണ്. അബിഷിന്റെ വിവാഹ അഭ്യര്‍ത്ഥന ആദ്യം അര്‍ച്ചന നിരസിച്ചെങ്കിലും ഒടുവില്‍ സമ്മതം മൂളുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















