ആദ്യം മമ്മൂട്ടിയെ കര്‍ണ്ണനായി കാണാന്‍ ആഗ്രഹിക്കുന്നു; പൃഥ്വിരാജ്

ആര്‍ എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി അനൗണ്‍സ് ചെയ്തിരിക്കുന്ന കര്‍ണനൊപ്പം മമ്മൂട്ടിയുടെ കര്‍ണനും പുറത്തുവരുന്നതായ വാര്‍ത്തയോടുള്ള പൃഥ്വിയുടെ പ്രതികരണം. നമ്മുടെ സിനിമയ്‌ക്കൊപ്പം മമ്മൂക്കയുടെ സിനിമ കൂടി അത്തരത്തില്‍ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ഒരുപാട് മാനങ്ങളുള്ള ഐതിഹാസിക കഥാപാത്രമാണത്. നൂറോ ഇരുനൂറോ സിനിമകളെടുക്കാന്‍മാത്രം തലങ്ങള്‍ ആ ജീവിതത്തിനുണ്ട്. ഞാന്‍ അഭിനയിക്കുന്ന കര്‍ണന്റ ചിത്രീകരണത്തിന് മുന്‍പ് മമ്മൂക്കയുടെ കര്‍ണന്‍ തീയേറ്ററിലെത്താന്‍ ആഗ്രഹമുണ്ട്. മമ്മൂക്കയുടെ ആ പെര്‍ഫോമന്‍സില്‍ നിന്നും പലതും പഠിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പൃഥ്വി പറഞ്ഞു. മാതൃഭൂമിക്ക് വേണ്ടി ബൈജു പി സെന്‍ നടത്തിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ അഭിപ്രായപ്രകടനം.
സൂപ്പര്‍സ്റ്റാര്‍ പട്ടം തനിക്ക് വേണ്ടെന്നും ഇഷ്ടപ്പെടുന്ന ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചുകൊണ്ടാണ് മുന്നോട്ടുള്ള യാത്രയെന്നും പൃഥ്വി അഭിമുഖത്തില്‍ പറയുന്നു. തിരക്കഥകള്‍ തെരഞ്ഞെടുക്കുന്നതിന് തന്റേതായ രീതികളുണ്ട്. ശ്രദ്ധയോടെ വായിക്കുന്നതിനപ്പുറം അവ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. ആ പഠനത്തില്‍ വരുന്ന സംശയങ്ങള്‍ ഷൂട്ടിംഗിന് മുന്‍പേ തീര്‍ക്കാറുമുണ്ട്. വ്യക്തതയോടെ മാത്രമേ ഷൂട്ടിംഗിനിറങ്ങാറുള്ളൂ.
കഥാപാത്രങ്ങള്‍ക്കുവേണ്ടി മുന്നൊരുക്കങ്ങള്‍ ഒന്നും നടത്താറില്ല. അത്തരം മെത്തേഡ് ആക്ടറല്ല താന്‍. കണ്ടുമറന്ന മനുഷ്യരും വായിച്ച പുസ്തകങ്ങളും തന്റെ കഥാപാത്രങ്ങളെ അറിയാതെ സ്വാധീനിച്ചിരിക്കുമെന്നും പൃഥ്വി അഭിമുഖത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















