'ജനാധിപത്യം എന്ന് കേട്ടാല്‍ ജനം പേടിച്ചോടുന്ന കാലം വരെ പിടിച്ചുനിക്കണം', ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ച് ആഷിഖ് അബു

മുഖ്യമന്ത്രിക്കെതിരെ ശക്തമായ പരിഹാസവുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. 'വിട്ടു കൊടുക്കരുത് സര്‍, 'ജനാധിപത്യം' എന്ന് കേട്ടാല്‍ ജനം പേടിച്ചോടുന്ന കാലം വരെ പിടിച്ചുനിക്കണ'മെന്നാണ് ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചയുടനെയായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. ഇത് ജനാധിപത്യത്തിന്റെ ഇരുണ്ടകാലമാണെന്ന് സൂചിപ്പിച്ചുകൊണ്ട് #darkage എന്ന ഹാഷ്ടാഗും ആഷിഖ് പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് മണിക്കൂര്‍ കൊണ്ടുതന്നെ 8000ലധികം പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തു.
ഇതോടൊപ്പം മറ്റൊരു പോസ്റ്റ് ആഷിഖ് ഷെയര്‍ ചെയ്തിട്ടുമുണ്ട് . ജാവേദ് പ്രകാശ് മുഖ്യമന്ത്രിയുടെ യു എന്‍ അവാര്‍ഡിനെ സംബന്ധിച്ച് നടത്തിയ പോസ്റ്റ് ഷെയര്‍ ചെയ്ത് 'കറക്റ്റ് അവാര്‍ഡ്, കറക്റ്റ് ആള്‍ക്ക്' എന്നും ആഷിഖ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിന് മുന്‍മ്പും ആഷിഖ് അബു സാമൂഹ്യ വിഷയങ്ങളില്‍ പ്രതികരിച്ചിട്ടണ്ട്. അതിനെല്ലാം ജനങ്ങളില്‍ നിന്നും വന്‍ പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















