മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്നു

ഒരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രമായ ഒപ്പത്തില്‍ വിമലാ രാമന്‍ നായികയാവും. ചിത്രത്തില്‍ ഒരു അന്ധന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കോളജ് കുമാരിനിലാണ് അവസാനമായി വിമലാ രാമനും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ചത്. ഒപ്പം ഒരു ക്രൈം ത്രിലറാണ്.
ഒരു കൊലപാതകത്തിന്റെ ഏക തുമ്ബാണ് മോഹന്‍ലാല്‍ വേഷമിടുന്ന കഥാപാത്രം. താന്‍ കൊലപാതകിയായി മുദ്ര കുത്തപ്പെടുന്നതോടെ അന്ധനായ നായകന്‍ യഥാര്‍ഥ കുറ്റവാളിയെ തേടിപ്പോകുന്നതാണ് സംഭ്രമജനകമായ കഥ. അഭിനയത്തിന് ഏറെ പ്രാധാന്യമുള്ളതാണ് വെല്ലുവിളി നിറഞ്ഞ ഈ കഥാപാത്രം. തമിഴ് നടന്‍ സമുദ്രക്കനിയാണ് ചിത്രത്തിലെ വില്ലന്‍.
ശിക്കാറിനുശേഷം മോഹന്‍ലാലും സമുദ്രക്കനിയും ഒന്നിക്കുന്ന ചിത്രമാണിത്. നെടുമുടി വേണു, മാമുക്കോയ എന്നിവരുമുണ്ട് ചിത്രത്തില്‍. നവാഗതനായ ഗോവിന്ദിന്റേതാണ് കഥ. തിരക്കഥയും സംഭാഷണവും പ്രിയദര്‍ശന്‍ തന്നെ. ഗീതാഞ്ജലിയാണ് പ്രിയനും ലാലും ഒന്നിച്ച അവസാന ചിത്രം. കൊച്ചിയും ഊട്ടിയുമാണ് ലൊക്കേഷന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















