'നമ്മുടെ കേബിള്‍ കടയില്‍ നിന്ന പയ്യനാ അങ്ങ് വളര്‍ന്നു പോയി'; നീരജിനെക്കുറിച്ച് മോഹന്‍ലാല്‍ ആശാ ശരത്തിനോട്

ലാലേട്ടന്റെ സ്വന്തം പയ്യന്‍. യുവതാരങ്ങളോട് ഉള്‍പ്പെടെ വലുപ്പച്ചെറുപ്പമില്ലാതെ പെരുമാറുന്ന സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. താരത്തിന്റെ സഹപ്രവര്‍ത്തകര്‍ ഇത് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. യുവനിരയില്‍ ഇപ്പോള്‍ ഏറ്റവും ശ്രദ്ധേയനായ നീരജ് മാധവും ഇക്കാര്യം ശരിവയ്ക്കുന്നു. ചാനല്‍ അവാര്‍ഡ് നിശയുടെ പരിശീലന ക്യാമ്പിലാണ് മോഹന്‍ലാല്‍ നീരജുമായി സൗഹൃദ നിമിഷങ്ങള്‍ പങ്കിട്ടത്.
താരത്തിനൊപ്പമുള്ള സെല്‍ഫിയും നീരജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താടീം മുടീം നീട്ടിയ നീരജിനെ കണ്ടിട്ട്, നമ്മുടെ കേബിള്‍ കടയില്‍ നിന്ന പയ്യനാ അങ്ങ് വളര്‍ന്നു പോയി എന്ന കമന്റും മോഹന്‍ലാല്‍ പാസാക്കി. ദൃശ്യത്തിലെ നീരജിന്റെ കഥാപാത്രമാണ് മോഹന്‍ലാല്‍ ഓര്‍മ്മിപ്പച്ചത്.
ദൃശ്യത്തിലെ തന്നെ സഹതാരമായ ആശാ ശരത്തിനോടാണ് മോഹന്‍ലാല്‍ ഈ കമന്റ് പറഞ്ഞത്. മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ആഹഌദവും നീരജ് പങ്കുവച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















